Anganawadi worker/Helper freejobalert recrutement 2020

പാലക്കാട് ജില്ലയിലെ ഐ സി ഡി എസ് പ്രൊജക്ട് പരിധിയിലെ കുഴൽമന്ദം, മാത്തൂർ,കോട്ടായി, പെരുങ്ങോട്ടുകുറുശ്ശി, കുത്തനൂർ, തേങ്കുറിശ്ശി, കണ്ണാടി എന്നീ പഞ്ചായ

അങ്കണവാടി വർക്കർ/ ഹെൽപ്പർ തസ്തികകളിൽ നിയമനം

പാലക്കാട് ജില്ലയിലെ ഐ സി ഡി എസ് പ്രൊജക്ട് പരിധിയിലെ കുഴൽമന്ദം,  മാത്തൂർ,കോട്ടായി,  പെരുങ്ങോട്ടുകുറുശ്ശി,  കുത്തനൂർ, തേങ്കുറിശ്ശി, കണ്ണാടി എന്നീ പഞ്ചായത്തുകളിലെ അങ്കണവാടി കളിലേക്ക് വർക്കർ/ ഹെൽപർ തസ്തികയിൽ നിയമനം നടത്തുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യരായ വനിത ഉദ്യോഗാർത്ഥികൾക്ക് 2020 നവംബർ 11 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

പ്രായപരിധി

18 വയസ്സിനും 46 വയസ്സിനും ഇടയിൽ പ്രായമുള്ള വനിതാ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

വിദ്യാഭ്യാസയോഗ്യത

1.  വർക്കർ :-

 എസ്എസ്എൽസി വിജയം

2. ഹെൽപ്പർ :-

 എസ്എസ്എൽസി പാസ്സാകാത്തവരും എഴുത്തും വായനയും അറിയുന്നവരും ആയിരിക്കണം.

അപേക്ഷിക്കേണ്ട വിധം

▪️ താല്പര്യമുള്ള അപേക്ഷകർ 2020 നവംബർ 11ന് വൈകുന്നേരം 5 മണിക്ക് മുൻപ് നേരിട്ടോ തപാൽ വഴിയോ അപേക്ഷിക്കേണ്ടതാണ്.

▪️ അപേക്ഷാഫോറം ബന്ധപ്പെട്ട ശിശു വികസന സമിതി ഓഫീസറുടെ കാര്യാലയത്തിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ലഭിക്കും.

▪️ അപേക്ഷ സമർപ്പിക്കേണ്ട വിലാസം : ശിശുവികസന പദ്ധതി ഓഫീസർ, ഐ സി ഡി എസ് പ്രോജക്ട് ഓഫീസ്, കുഴൽമന്ദം പി.ഒ, ബ്ലോക്ക് ഓഫീസ് കോമ്പൗണ്ട്, കുഴൽമന്ദം 678702

▪️ കടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ : 0492-2295232

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs