ആരോഗ്യ കേരളം പരീക്ഷ ഇല്ലാതെ ക്ലീനിംഗ് സ്റ്റാഫ്, സ്റ്റാഫ് നേഴ്സ് ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു
ആരോഗ്യ കേരളം ക്ലീനിങ് സ്റ്റാഫ്, സ്റ്റാഫ് നേഴ്സ് ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. ദിവസവേതന അടിസ്ഥാനത്തിലായിരിക്കും നിയമനം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാവുന്നതാണ്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2020 ഒൿടോബർ 15 മുതൽ 2020 ഒക്ടോബർ19 വരെ അപേക്ഷ സമർപ്പിക്കാം.
✏️ സഥാപനം : ആരോഗ്യ കേരളം
✏️ വിജ്ഞാപനം നമ്പർ : DPMSU/KKD/56/2019
✏️ തസ്തികയുടെ പേര് : ക്ലിനിങ് സ്റ്റാഫ്, സ്റ്റാഫ് നേഴ്സ്
✏️ ജോലിസ്ഥലം : കോഴിക്കോട്
✏️ അപേക്ഷിക്കേണ്ടവിധം : ഓൺലൈൻ
✏️ അപേക്ഷിക്കേണ്ട തീയതി : 15/10/2020
✏️ അവസാന തീയതി : 19/10/2020
Age limit details
40 വയസ്സിനുതാഴെയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്
Educational qualifications
1. ക്ലിനിങ് സ്റ്റാഫ് :
എസ്എസ്എൽസി പാസായിരിക്കണം
2. സ്റ്റാഫ് നേഴ്സ് :
BSc നഴ്സിംഗ്/ GNM കൂടാതെ കേരള നഴ്സിംഗ്& മിഡ്വൈഫ് കൗൺസിൽ രജിസ്ട്രേഷൻ
Salary details
1. ക്ലീനിങ് സ്റ്റാഫ് : പ്രതിദിനം 858 രൂപ ലഭിക്കും
2. സ്റ്റാഫ് നേഴ്സ് : പ്രതിദിനം 808 രൂപ ലഭിക്കും
>How to apply?
⬤ വിദ്യാഭ്യാസയോഗ്യത, പ്രവർത്തിപരിചയം എന്നിവയുടെ അടിസ്ഥാനത്തിൽ അപേക്ഷ അയക്കുന്നവരിൽ നിന്നും മൊബൈൽ ഫോൺ വഴി അഭിമുഖം നടത്തിയായിരിക്കും തിരഞ്ഞെടുപ്പ്.
⬤ തിരഞ്ഞെടുക്കപ്പെട്ടാൽ പ്രതിദിന വേദന അടിസ്ഥാനത്തിലായിരിക്കും നിയമനം.
⬤ അപേക്ഷകൾ nhmkkdinterview@gmail.com എന്ന ഈ മെയിലിലേക്ക് ഒക്ടോബർ 19 വൈകുന്നേരം 5 മണിക്ക് മുൻപ് അയക്കണം.
⬤ അപേക്ഷയോടൊപ്പം മൊബൈൽ നമ്പറും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും അപേക്ഷിക്കുന്ന പോസ്റ്റും ഉൾപ്പെടുത്തണം.
⬤ റാങ്ക് ലിസ്റ്റ് ആരോഗ്യ കേരളം വെബ്സൈറ്റ് വഴി പ്രസിദ്ധീകരിക്കും.
⬤ കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം പരിശോധിക്കുക.