Direct Agent, Field officer latest freejobalert recrutement 2020

മലപ്പുറം ജില്ലയിലെ മഞ്ചേരി പോസ്റ്റൽ ഡിവിഷനിൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്, ഗ്രാമീണ തപാൽ ഇൻഷുറൻസ് ഉൽപ്പന്നങ്ങളുടെ വിപണനത്തിനായി കമ്മീഷൻ അടിസ്ഥാനത്തിൽ ഡയറക്ടർ

തപാൽ വകുപ്പിൽ വിവിധ തസ്തികകളിൽ നിയമനം

മലപ്പുറം ജില്ലയിലെ മഞ്ചേരി പോസ്റ്റൽ ഡിവിഷനിൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്, ഗ്രാമീണ തപാൽ ഇൻഷുറൻസ് ഉൽപ്പന്നങ്ങളുടെ വിപണനത്തിനായി കമ്മീഷൻ അടിസ്ഥാനത്തിൽ ഡയറക്ടർ ഏജന്റ്മാരെയും ഫീൽഡ് ഓഫീസർമാരെയും നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2020 ഒക്ടോബർ 15 ന് മുൻപ് അപേക്ഷ സമർപ്പിക്കണം. 

✏️ വിഭാഗം : മഞ്ചേരി പോസ്റ്റ് ഡിവിഷൻ
✏️ ജോലിസ്ഥലം : മഞ്ചേരി
✏️ തസ്തികയുടെ പേര് : ഡയറക്ട് ഏജന്റ്, ഫീൽഡ് ഓഫീസർ
✏️ അവസാന തീയതി : 15/10/2020

ആർക്കെല്ലാം അപേക്ഷിക്കാം? 

 18 വയസ്സിനും 50 വയസ്സിനും ഇടയിൽ പ്രായമുള്ള തൊഴിൽരഹിതർ, സ്വയം തൊഴിൽ ചെയ്യുന്നവർ, ഏതെങ്കിലും ഇൻഷുറൻസ് കമ്പനിയിൽ ജോലി ചെയ്ത മുൻ ഏജന്റ്മാർ, അങ്കണവാടി ജീവനക്കാർ, വിമുക്തഭടന്മാർ, ജനപ്രതിനിധികൾ, കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവർ  എന്നിവരെ ഡയറക്ടർ ഏജന്റ്മാരായി നിയമിക്കും. ഗവൺമെന്റ് ജോലിയിൽ നിന്നും വിരമിച്ച 65 വയസ്സിന് താഴെ പ്രായമുള്ളവരെ ഫീൽഡ് ഓഫീസർ തസ്തികയിലും നിയമിക്കും. 

വിദ്യാഭ്യാസ യോഗ്യത

ഉദ്യോഗാർത്ഥികൾ പത്താംക്ലാസ് പാസായിരിക്കണം

അപേക്ഷിക്കേണ്ട വിധം

⬤ യോഗ്യരായ ഉദ്യോഗാർഥികൾ വയസ്സ്, യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ കോപ്പി, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം അപേക്ഷിക്കണം.
⬤ അപേക്ഷകൾ 2020 ഒക്ടോബർ 15 ന് മുൻപ് എത്തുന്ന വിധത്തിൽ തപാൽ വഴി അയക്കുക
⬤ അപേക്ഷ സമർപ്പിക്കേണ്ട വിലാസം : സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസ്, മഞ്ചേരി പോസ്റ്റൽ ഡിവിഷൻ മഞ്ചേരി-676121
⬤ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ : 8907264209 അല്ലെങ്കിൽ 0483-2766840


Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs