വനിത വെൽഫെയർ ഓഫീസർ, ജില്ല കോ-ഓർഡിനേറ്റർ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു
മലപ്പുറം ജില്ലയിലെ വനിതാ ശിശു വികസന വകുപ്പിന് കീഴിൽ മഹിളാ ശക്തി കേന്ദ്ര പദ്ധതിപ്രകാരം പ്രവർത്തനം ആരംഭിക്കുന്ന District level Centre for women(DLCW) യിൽ കരാറടിസ്ഥാനത്തിൽ വനിതാ വെൽഫെയർ ഓഫീസർ, ജില്ല കോ-ഓർഡിനേറ്റർ തുടങ്ങിയ തസ്തികകളിൽ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 2020 ഒക്ടോബർ 30 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
പ്രായപരിധി
35 വയസ്സിന് താഴെയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം
വിദ്യാഭ്യാസയോഗ്യത
1. വുമൺ വെൽഫയർ ഓഫീസർ :-
▪️ഹയൂമാനിറ്റീസ് അല്ലെങ്കിൽ സോഷ്യൽ സയൻസിൽ മാസ്റ്റർ ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും ആവശ്യമാണ്.
▪️ വനിതകളുമായി ബന്ധപ്പെട്ട പദ്ധതികൾ അല്ലെങ്കിൽ പ്രോഗ്രാമുകൾ നിർവഹണം നടത്തിയിട്ടുള്ള പരിചയം ഉണ്ടായിരിക്കണം.
2. ജില്ലാ കോ-ഓർഡിനേറ്റർ :-
▪️ഹയൂമാനിറ്റീസ് അല്ലെങ്കിൽ സോഷ്യൽ വർക്ക് ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും ആവശ്യമാണ്.
▪️ സത്രീകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അല്ലെങ്കിൽ വിഷയങ്ങൾ സംബന്ധിച്ച് കൈകാര്യം ചെയ്തു പരിചയം ഉണ്ടായിരിക്കണം.
ശമ്പളം
1. വുമൺ വെൽഫയർ ഓഫീസർ :- പ്രതിമാസം 35,000 രൂപ
2. ജില്ലാ കോ-ഓർഡിനേറ്റർ :- പ്രതിമാസം 20,000 രൂപ
അപേക്ഷിക്കേണ്ട വിധം
▪️ താല്പര്യമുള്ള അപേക്ഷകർ 2020 ഒക്ടോബർ 30 വൈകുന്നേരം 5 മണിക്ക് മുൻപ് dwcdompm@gmail.com എന്ന ഇമെയിലിലേക്ക് അപേക്ഷകൾ അയക്കേണ്ടതാണ്.
▪️ അപേക്ഷയോടൊപ്പംപൂർണ്ണ വിലാസം, വിദ്യാഭ്യാസയോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അയക്കേണ്ടതാണ്.
▪️ കടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ : 0483-2950084