അർദ്ധസർക്കാർ സ്ഥാപനത്തിൽ വിവിധ തസ്തികകളിൽ അവസരം
എറണാകുളം ജില്ലയിലെ കേന്ദ്ര അർദ്ധസർക്കാർ സ്ഥാപനത്തിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. കരാർ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്.യോഗ്യരായ ഉദ്യോഗാർഥികൾ 2020 ഒക്ടോബർ 12 ന് മുൻപ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി എന്നിവ പരിശോധിക്കാവുന്നതാണ്.
പ്രായപരിധി
18 വയസ്സിനും 30 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
വിദ്യാഭ്യാസ യോഗ്യത
⬤ എസ്എസ്എൽസി പാസായിരിക്കണം കൂടാതെ വിവിധ ഐ ടി ഐ ട്രേഡ്കളിൽ ഉള്ള സർട്ടിഫിക്കറ്റ് അല്ലെങ്കിൽ
⬤ എസ്എസ്എൽസി + പുതുക്കിയ ഫോർക്ക് ലിഫ്റ്റ്/ ക്രെയിൻ ഓപ്പറേറ്റർ ഡ്രൈവിംഗ് ലൈസൻസ് അല്ലെങ്കിൽ സ്രാങ്ക്/ ലാസ്കർ കം സ്രാങ്ക് സർട്ടിഫിക്കറ്റ് + ഒരു വർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ
⬤ ഏതെങ്കിലും അർദ്ധസർക്കാർ സ്ഥാപനങ്ങളിലോ ഫാക്ടറി കാന്റീൻ/3 സ്റ്റാർ ഹോട്ടൽ എന്നിവിടങ്ങളിൽ കുക്ക് ആയി 5 വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം അല്ലെങ്കിൽ
⬤ നാലാം ക്ലാസും റിങ്ങിങ് ജോലിയിൽ 3 ഈ വർഷത്തെ പ്രവൃത്തി പരിചയവും വേണം.
അപേക്ഷിക്കേണ്ടവിധം
⬤ യോഗ്യരായ ഉദ്യോഗാർഥികൾ 2020 ഒക്ടോബർ 12ന് മുൻപ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം.
⬤ പേര് രജിസ്റ്റർ ചെയ്യുന്ന യോഗ്യത, പ്രവർത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം.