Hand hold support Engineer freejob vacancies 2020_Apply online

മലപ്പുറം ജില്ലയിലെ ഇ-ഡിസ്ട്രിക്റ്റ് പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട മലപ്പുറം ജില്ലയിലെ വിവിധ താലൂക്കുകളിലും വില്ലേജ് ഓഫീസുകളിലും കലക്ടറേറ്റിലും

ഹാൻഡ് ഹോൾഡ് സപ്പോർട്ട് എൻജിനീയർ തസ്തികയിൽ നിയമനം

മലപ്പുറം ജില്ലയിലെ ഇ-ഡിസ്ട്രിക്റ്റ് പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട മലപ്പുറം ജില്ലയിലെ വിവിധ താലൂക്കുകളിലും വില്ലേജ് ഓഫീസുകളിലും കലക്ടറേറ്റിലും സോഫ്റ്റ്‌വെയർ അറിവ് നൽകുന്നതിനായി ഹാൻഡ് ഓൾഡ് സപ്പോർട്ട് എൻജിനീയർമാരെ നിയമിക്കുന്നു. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം.  താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2020 ഒക്ടോബർ 14 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷിക്കണം

പ്രായപരിധി വിവരങ്ങൾ

അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ 1993 ജനുവരി ഒന്നിനും 1999 ജനുവരി ഒന്നിനും ഇടയിൽ ജനിച്ച വ്യക്തികൾ ആയിരിക്കണം.

വിദ്യാഭ്യാസ യോഗ്യത വിവരങ്ങൾ

IT അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് E.C.E അല്ലെങ്കിൽ E.E.E എന്നിവയിലേതെങ്കിലും വിഷയത്തിൽ B.E /B.Tech ബിരുദം ഉള്ളവർക്കും സോഫ്റ്റ്‌വെയർ അല്ലെങ്കിൽ ഹാർഡ്‌വെയർ സപ്പോർട്ട് മേഖലയിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉള്ള വ്യക്തികൾ ആയിരിക്കണം.

അപേക്ഷിക്കേണ്ടവിധം

▪️ അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ 2020 ഒക്ടോബർ 14 വൈകിട്ട് അഞ്ചിനകം അപേക്ഷ സമർപ്പിക്കണം.
▪️ അപേക്ഷ സമർപ്പിക്കേണ്ട ഇ-മെയിൽ വിലാസം degscareers@gmail.com

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs