കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയിൽ ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവ്
Kerala Agricultural University ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവിലേക്ക് അഭിമുഖം വഴി ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നു. ദിവസ വേതന വ്യവസ്ഥയിൽ ആയിരിക്കും നിയമനം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കാം.
⬤ സ്ഥാപനം : Kerala Agricultural University
⬤ വിജ്ഞാപന നമ്പർ : CRSP(2)-810/18
⬤ തസ്തികയുടെ പേര് : ടെക്നിക്കൽ അസിസ്റ്റന്റ്
⬤ തിരഞ്ഞെടുപ്പ് : അഭിമുഖം വഴി
⬤ ഔദ്യോഗിക വെബ്സൈറ്റ് : http://www.kau.in/
ഒഴിവുകൾ
ആകെ ഒരു ഒഴിവിലേക്കാണ് കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റി അഭിമുഖം നടത്തുന്നത്.
ശമ്പള വിവരങ്ങൾ
ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് അഭിമുഖം വഴി തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥിക്ക് പ്രതിദിനം 600 രൂപ വേതനം ലഭിക്കും.
വിദ്യാഭ്യാസ യോഗ്യത
VHSE അഗ്രികൾച്ചർ യോഗ്യതയുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം.
അപേക്ഷിക്കേണ്ട വിധം
⬤ യോഗ്യരായ ഉദ്യോഗാർഥികൾ 2020 ഒക്ടോബർ 9 രാവിലെ 11:30 മുതൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.
⬤ 59 ദിവസത്തേക്ക് താൽക്കാലിക നിയമനം ആയിരിക്കും ഉണ്ടാവുക.
⬤ അഭിമുഖത്തിന് ഹാജരാക്കേണ്ട വിലാസം : Kerala Agricultural University, cardamom Research Station, Pampadumpara, Idukki district, Kerala-685 553
⬤ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ : 04868 236263
Email : crspam@kau.in