KMML 51 ട്രെയിനി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു
കേരള മിനറൽസ് & മെറ്റൽസ് ലിമിറ്റഡ് വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. Kerala government jobs അന്വേഷിക്കുന്ന ഉദ്യോഗാർഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കാവുന്നതാണ്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2020 ഒക്ടോബർ 31 മുതൽ നവംബർ 19 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
പ്രധാനപ്പെട്ട വിവരങ്ങൾ
⬤ സ്ഥാപനം : Kerala Minerals and Metals Limited
⬤ ആകെ ഒഴിവുകൾ : 51
⬤ അപേക്ഷ സമർപ്പിക്കേണ്ട വിധം : തപാൽ
⬤ ജോലി തരം : Kerala government jobs
⬤ അപേക്ഷ ആരംഭിക്കുക : 31/10/2020
⬤ അവസാന തീയതി : 19/11/2020
⬤ ഔദ്യോഗിക വെബ്സൈറ്റ് : www.kmml.com
ഒഴിവുകളുടെ വിവരങ്ങൾ
ആകെ 51 ഒഴിവുകളിലേക്കാണ് Kerala Minerals and Metals Limited അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ തസ്തികയിലേക്കുള്ള ഒഴിവ് വിവരങ്ങൾ ചുവടെ.
1. ജൂനിയർ ഓപ്പറേറ്റർ ട്രെയിനി : 34
2. ജൂനിയർ ബോയിലർ കം യൂട്ടിലിറ്റി ഓപ്പറേറ്റർ ട്രെയിനി : 02
3. ജൂനിയർ ടെക്നീഷ്യൻ വെൽഡെർ ട്രെയിനി : 05
4. ജൂനിയർ ടെക്നീഷ്യൻ ഫിറ്റർ ട്രെയിനി : 08
5. ജൂനിയർ ടെക്നീഷ്യൻ മെഷീനിസ്റ്റ് ട്രെയിനി : 02
പ്രായ പരിധി വിവരങ്ങൾ
➤ അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് 26 വയസ്സ് കവിയാൻ പാടില്ല.
➤ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വർഷത്തെ ഇളവ് പ്രായപരിധിയിൽ നിന്നും ലഭിക്കുന്നതാണ്.
➤ മറ്റ് പിന്നാക്ക പിന്നാക്ക വിഭാഗക്കാർക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ് ലഭിക്കും.
വിദ്യാഭ്യാസ യോഗ്യത
1. ജൂനിയർ ഓപ്പറേറ്റർ ട്രെയിനി :
കെമിക്കൽ എഞ്ചിനീയറിങ്ങിൽ 60% മാർക്കോടെ ഡിപ്ലോമ അല്ലെങ്കിൽ 60% മാർക്കോടെ കെമിസ്ട്രി ഡിഗ്രി
2. ജൂനിയർ ബോയിലർ കം യൂട്ടിലിറ്റി ഓപ്പറേറ്റർ ട്രെയിനി :
മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമ & ഫസ്റ്റ് അല്ലെങ്കിൽ സെക്കൻഡ് ക്ലാസ് ബോയിലർ അറ്റൻഡന്റ് സർട്ടിഫിക്കറ്റ് / എസ്എസ്എൽസി കൂടാതെ ഫിറ്റർ ട്രേഡിൽ ഐടിഐ & ബോയിലർ ഫസ്റ്റ് അല്ലെങ്കിൽ സെക്കൻഡ് ക്ലാസ് അറ്റൻഡന്റ് സർട്ടിഫിക്കറ്റ്
3. ജൂനിയർ ടെക്നീഷ്യൻ വെൽഡെർ ട്രെയിനി :
എസ്എസ്എൽസി വിജയം കൂടാതെ വെൽഡെർ ട്രേഡിൽ ഐടിഐ
4. ജൂനിയർ ടെക്നീഷ്യൻ ഫിറ്റർ ട്രെയിനി :
എസ്എസ്എൽസി കൂടാതെ ഫിറ്റർ ട്രേഡിൽ ഐടിഐ
5. ജൂനിയർ ടെക്നീഷ്യൻ മെഷീനിസ്റ്റ് ട്രെയിനി :
മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ഡിപ്ലോമ അല്ലെങ്കിൽ എസ്എസ്എൽസി കൂടാതെ Machinist/Turner ട്രേഡിൽ ഐടിഐ
അപേക്ഷാഫീസ് വിവരങ്ങൾ
⬤ ജനറൽ/OBC വിഭാഗക്കാർക്ക് 300 രൂപയാണ് അപേക്ഷാ ഫീസ്. മറ്റ് വിഭാഗക്കാർക്ക് അപേക്ഷാ ഫീസ് അടക്കേണ്ടതില്ല.
⬤ അപേക്ഷാ ഫീസ് the Kerala Minerals and Metals Limited Chavara യിൽ മാറാവുന്ന വിധത്തിൽ ഡിമാൻഡ് ഡ്രാഫ്റ്റ് വഴി അയക്കുക.
അപേക്ഷ സമർപ്പിക്കേണ്ട രീതി
⬤ യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2020 നവംബർ 19 വരെ തപാൽ വഴി അപേക്ഷിക്കാം. അപേക്ഷാഫോറം ചുവടെ കൊടുത്തിട്ടുള്ള ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.
⬤ അപേക്ഷയോടൊപ്പം ഉൾപ്പെടുത്തേണ്ടവ :- (i) പൂർണ്ണമായ പേരും വിലാസവും (ii) പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് (iii) വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്(iv) പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് (v) ജാതി സർട്ടിഫിക്കറ്റ്(vi) പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ ഉൾപ്പെടുത്തണം.
⬤ അപേക്ഷ സമർപ്പിക്കേണ്ട വിലാസം : ‘HEAD OF DEPARTMENT (P&A/L)’, The Kerala Minerals and Metals Ltd, PB No.4, Sankaramangalam, Chavara, Kollam-691 583
⬤ കൂടുതൽ വിവരങ്ങൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിജ്ഞാപനം പരിശോധിക്കുക.
Notification |
|
Application form |
|
Ofiicial Website |
|
Join Telegram Group |