SSC സ്റ്റെനോഗ്രാഫർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ SSC യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും 1500 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു. Central government ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2020 ഒക്ടോബർ 10 മുതൽ ഓൺലൈൻ വഴി അപേക്ഷിച്ച് തുടങ്ങാവുന്നതാണ്. അപേക്ഷകർ 2020 നവംബർ 4ന് മുൻപ് അപേക്ഷകൾ സമർപ്പിക്കുക. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള യോഗ്യതാ മാനദണ്ഡങ്ങൾ പരിശോധിക്കാവുന്നതാണ്.
✏️ ബോർഡ് : Staff Selection Commission
✏️ ജോലി തരം : central government
✏️ വിജ്ഞാപന നമ്പർ : F.No.3/8/2020-P&P-II
✏️ ആകെ ഒഴിവുകൾ : 1500
✏️ അപേക്ഷിക്കേണ്ട വിധം : ഓൺലൈൻ
✏️ അപേക്ഷിക്കേണ്ട തീയതി : 10/10/2020
✏️ അവസാന തീയതി : 04/11/2020
✏️ ഔദ്യോഗിക വെബ്സൈറ്റ് : https://ssc.nic.in
ഒഴിവുകളുടെ വിവരങ്ങൾ
ഏകദേശം 1500 ഓളം ഒഴിവുകൾ ഉണ്ടാകും എന്നാണ് കണക്കാക്കപ്പെടുന്നത്.
1. സ്റ്റെനോഗ്രാഫർ ഗ്രേഡ് D : 1276 ഒഴിവുകൾ
2. സ്റ്റെനോഗ്രാഫർ ഗ്രേഡ് C : 429 ഒഴിവുകൾ
പ്രായപരിധി വിവരങ്ങൾ
1. സ്റ്റെനോഗ്രാഫർ ഗ്രേഡ് C : 18 വയസ്സിനും 30 വയസ്സിനും ഇടയിൽ
2. സ്റ്റെനോഗ്രാഫർ ഗ്രേഡ് D : 18 വയസ്സിനും 26 വയസ്സിനും ഇടയിൽ
⬤ SC/ST വിഭാഗക്കാർക്ക് പ്രായപരിധിയിൽ നിന്ന് 5 വർഷത്തെ ഇളവ് ലഭിക്കുന്നതാണ്.
⬤ OBC വിഭാഗക്കാർക്ക് 3 ഈ വർഷത്തെ ഇളവ് ലഭിക്കും.
⬤ കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം പരിശോധിക്കുക.
ശമ്പള വിവരങ്ങൾ
SSC stenographer recruitment 2020 വഴി തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് പ്രതിമാസം ലഭിക്കുന്ന ശമ്പള വിവരങ്ങൾ ചുവടെ.
1. സ്റ്റെനോഗ്രാഫർ ഗ്രേഡ് D : 5200 - 20200/m
2. സ്റ്റെനോഗ്രാഫർ ഗ്രേഡ് C : 14500 - 34800/m
വിദ്യാഭ്യാസ യോഗ്യത വിവരങ്ങൾ
പ്ലസ് ടു വിജയം അല്ലെങ്കിൽ ഏതെങ്കിലും ബോർഡ്/ യൂണിവേഴ്സിറ്റി എന്നിവയിൽനിന്ന് തത്തുല്യം
അപേക്ഷാഫീസ് വിവരങ്ങൾ
▪️ ജനറൽ/UR വിഭാഗക്കാർക്ക് 100 രൂപയാണ് അപേക്ഷാ ഫീസ്
▪️ വനിതകൾ, പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക്, വിരമിച്ച സൈനികർ എന്നിവർക്ക് അപേക്ഷാ ഫീസ് അടക്കേണ്ടതില്ല.
▪️ ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ്, UPI പെയ്മെന്റ്, ഇന്റർനെറ്റ് ബാങ്കിംഗ് മുഖേനയോ അപേക്ഷാഫീസ് അടക്കാവുന്നതാണ്. അല്ലെങ്കിൽ എസ് ബി ഐ ബാങ്ക് മുഖേന അടക്കാവുന്നതാണ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
◾️ യോഗ്യരായ ഉദ്യോഗാർഥികൾക്ക് https://ssc.nic.in എന്ന വെബ്സൈറ്റ് വഴിയോ ചുവടെ കൊടുത്തിട്ടുള്ള ലിങ്ക് വഴിയോ അപേക്ഷ സമർപ്പിക്കാവുന്നതാണ്. SSC stenographer Recruitment 2020
◾️ അപേക്ഷകർ 2020 നവംബർ 4ന് മുൻപ് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കണം.
◾️ കടുതൽ വിവരങ്ങൾ അറിയുന്നതിന് ചുവടെയുള്ള നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്തു വായിച്ചു നോക്കുക.