താലൂക്ക് ആശുപത്രിയിൽ ഒഴിവുകൾ
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ വിവിധ തസ്തികകളിലേക്ക് ജീവനക്കാരെ നിയമിക്കുന്നു. താൽക്കാലിക നിയമനം ആയിരിക്കും നടത്തുക.താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി എന്നിവ പരിശോധിക്കാം.
പ്രായപരിധി
18 വയസ് മുതൽ 40 വയസ്സ് വരെയുള്ളവർക്ക് കൂടിക്കാഴ്ചയിൽ പങ്കെടുക്കാവുന്നതാണ്.
വിദ്യാഭ്യാസയോഗ്യത
➤ നഴ്സിംഗ് അസിസ്റ്റന്റ് :
ഏഴാം ക്ലാസ് വിജയം
➤ റേഡിയോഗ്രാഫർ:
റേഡിയോ ഗ്രാഫിയിൽ ഡിപ്ലോമ
➤ E.C.G ടെക്നീഷ്യൻ:
കാർഡിയോ വാസ്കുലർ ടെക്നോളജിയിൽ ഡിപ്ലോമ അല്ലെങ്കിൽ VHSE (ഇ. സി.ജി & ഓഡിയോ മെട്രിക് ടെക്നീഷ്യൻ)
➤ സ്റ്റാഫ് നേഴ്സ്:
GNM അല്ലെങ്കിൽ BSc നഴ്സിംഗ്
➤ ഡോക്ടർ
MBBS വിജയം
അപേക്ഷിക്കേണ്ട വിധം
⬤ യോഗ്യരായ ഉദ്യോഗാർഥികൾ 2020 ഒക്ടോബർ 19 രാവിലെ 11 മണിക്ക് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ നടക്കുന്ന അഭിമുഖത്തിന് പങ്കെടുക്കണം.
⬤ ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസയോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി അന്നേദിവസം രാവിലെ 10:30 ന് വെരിഫിക്കേഷന് എത്തിച്ചേരണം.