ഡ്രൈവർ കം ഓപ്പറേറ്റർ ഒഴിവിലേക്ക് ഇന്റർവ്യൂ നടത്തുന്നു
വേങ്ങേരി തടമ്പാട്ടുതഴത്തെ ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ
കോഴിക്കോട് മേഖലാ കേന്ദ്രത്തിലേക്ക് ഡ്രൈവർ കം ഓപ്പറേറ്റർ തസ്തികയിൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രമേ ജോലി ഉണ്ടാവുകയുള്ളൂ. യോഗ്യതയുള്ള വ്യക്തികൾ നവംബർ ആറിനു നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.താല്പര്യമുള്ള വ്യക്തികൾ ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാവുന്നതാണ്
പ്രായ പരിധി വിവരങ്ങൾ
18 വയസ്സിനും 60 വയസിനും ഇടയിൽ പ്രായമുള്ള വ്യക്തികൾക്ക് പങ്കെടുക്കാവുന്നതാണ്
ശമ്പള വിവരങ്ങൾ
ഡ്രൈവർ കം ഓപ്പറേറ്റർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിദിനം 715 രൂപ ലഭിക്കും.
വിദ്യാഭ്യാസയോഗ്യത
ലൈറ്റ് അല്ലെങ്കിൽ ഹെവി മോട്ടോർ വെഹിക്കിൾ ലൈസൻസ്, സിനിമ പ്രോജക്ട് ഓപ്പറേറ്റർ ആയി ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം
എങ്ങനെ അഭിമുഖത്തിൽ പങ്കെടുക്കാം?
➤ താല്പര്യമുള്ള വ്യക്തികൾ 2020 നവംബർ 6 ഉച്ചയ്ക്ക് മൂന്ന് മണിക്ക് നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.
➤ കോഴിക്കോട് ജില്ലയിൽ നിന്നുള്ള വ്യക്തികൾക്ക് മുൻഗണന ലഭിക്കുന്നതാണ്.
➤ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ : 0495-2370368