കേരള സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷൻ കീഴിൽ PSC വഴി വിജ്ഞാപനം വന്നു
കേരള psc കേരള സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിനു കീഴിൽ ജൂനിയർ മാനേജർ തസ്തികയിലേക്ക് വിജ്ഞാപനം പുറത്തിറക്കി. Kerala government jobs തേടുന്ന ഉദ്യോഗാർഥികൾക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2020 ഡിസംബർ 2ന് മുൻപായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.താല്പര്യമുള്ള വ്യക്തികൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കാവുന്നതാണ്.
⬤ സ്ഥാപനം : Kerala State Civil Supplies Corporation Limited
⬤ CATEGORY NO: 142/2020
⬤ ജോലി തരം : Kerala government
⬤ പോസ്റ്റിന്റെ പേര് : ജൂനിയർ മാനേജർ(ഇൻഫർമേഷൻ മാനേജ്മെന്റ്)
⬤ അപേക്ഷ സമർപ്പിക്കേണ്ട വിധം : ഓൺലൈൻ
⬤ റിക്രൂട്ട്മെന്റ് തരം : PSC Recruitment
⬤ അവസാന തീയതി : 02/12/2020
⬤ ഔദ്യോഗിക വെബ്സൈറ്റ് : www.keralapsc.gov.in
പ്രായപരിധി
18 വയസ്സു മുതൽ 36 വയസ് വരെയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾ 02.01.1984 നും 01.01.2002 നും ഇടയിൽ ജനിച്ചവരായിരിക്കണം. പിന്നാക്ക വിഭാഗക്കാർക്ക് സർക്കാർ ആനുകൂല്യ പ്രകാരം പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്.
ഒഴിവുകളുടെ വിവരങ്ങൾ
സിവിൽ സപ്ലൈസ് കോർപ്പറേഷന് കീഴിൽ ജൂനിയർ മാനേജർ തസ്തികയിലേക്ക് ആകെ രണ്ട് ഒഴിവുകളാണ് ഉള്ളത്.
വിദ്യാഭ്യാസ യോഗ്യത
⬤ MCA/MSc കമ്പ്യൂട്ടർ സയൻസ്/ ബിടെക് കമ്പ്യൂട്ടർ സയൻസ്/ ബിടെക് ഇൻഫോർമേഷൻ ടെക്നോളജി അല്ലെങ്കിൽ
⬤ ബി ടെക് ഇലക്ട്രോണിക്സ് കൂടാതെ ഏതെങ്കിലും ഗവൺമെന്റ് അംഗീകൃത സ്ഥാപനത്തിൽ നിന്നും ഒരു വർഷത്തെ സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് ഡിപ്ലോമ അല്ലെങ്കിൽ
⬤ B.Sc കമ്പ്യൂട്ടർ സയൻസ് + സിസ്റ്റം മാനേജ്മെന്റിൽ 2 വർഷത്തെ MBA
ശമ്പള വിവരങ്ങൾ
ജൂനിയർ മാനേജർ (ഇൻഫർമേഷൻ മാനേജ്മെന്റ്) തസ്തികയിലേക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 20740 മുതൽ 36140 രൂപ വരെ ശമ്പളം ലഭിക്കും.
അപേക്ഷ സമർപ്പിക്കേണ്ട വിധം
➤ യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് www.keralapsc.gov.in എന്ന വെബ്സൈറ്റ് വഴി 2020 ഡിസംബർ 2 രാത്രി 12 മണി വരെ ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്.
➤ അപേക്ഷിക്കുന്നതിനു മുകളിൽ കൊടുത്തിട്ടുള്ള യോഗ്യതകൾനേടിയിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുക
➤ മൊബൈലിൽ പഫിൻ ബ്രൗസർ വഴിയോ അല്ലെങ്കിൽ അടുത്തുള്ള അക്ഷയ കേന്ദ്രങ്ങൾ വഴിയും നിങ്ങൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്
➤നിങ്ങൾ ആദ്യമായിട്ടാണ് അപേക്ഷിക്കുന്നത് എങ്കിൽ PSC വൺടൈം രജിസ്ട്രേഷൻ ചെയ്യണം മറ്റുള്ളവർ പ്രൊഫൈൽ ലോഗിൻ ചെയ്ത് അപേക്ഷിക്കാം.