UPSC CDS-1 Latest Freejobalert recruitment 2020- Combined Defence Service Examination 2021

Applications are invited from Union Public Service Commission officially out of the notification combined defence service examination vacancies Both e

UPSC CDS 1 റിക്രൂട്ട്മെന്റ് 2020 കമ്പൈൻഡ് ഡിഫൻസ് സർവീസസ് എക്സാമിനേഷൻ വിജ്ഞാപന വിവരങ്ങൾ

UPSC ആകെ 345 ഒഴിവുകളിലേക്ക് നിയനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനമാണ് പുറപ്പെടുവിച്ചത്. Central government ന് കീഴിൽ ജോലിയാണ് നിങ്ങൾ ആഗ്രഹിക്കുന്നതെക്കിൽ ഇത് നിങ്ങൾക്ക് ഒരു മികച്ച അവസരമായിരിക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 2020 ഒൿടോബർ 28 മുതൽ ഓൺലൈൻ വഴി അപേക്ഷിച്ചു തുടങ്ങാവുന്നതാണ്. അപേക്ഷകർ 2020 നവംബർ 17ന് മുൻപ് അപേക്ഷകൾ സമർപ്പിക്കുക. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള യോഗ്യതാ മാനദണ്ഡങ്ങൾ പരിശോധിക്കാവുന്നതാണ്

✏️ സഥാപനം : Union Public Service Commission
✏️ ജോലി തരം : Central government jobs 
✏️ വിജ്ഞാപനം നമ്പർ : NO.2/2021.CDS-I
✏️ ജോലിസ്ഥലം : ഇന്ത്യയിലുടനീളം
✏️ അപേക്ഷിക്കേണ്ടവിധം : ഓൺലൈൻ 
✏️ അപേക്ഷിക്കേണ്ട തീയതി : 28/10/2020
✏️ അവസാന തീയതി : 17/11/2020
✏️ ഔദ്യോഗിക വെബ്സൈറ്റ് : http://upsconline.nic.in

ഒഴിവുകളുടെ വിവരങ്ങൾ

1. ഇന്ത്യൻ മിലിട്ടറി അക്കാദമി, ഡെറാഡൂൺ - 151(ഡിഇ )കോഴ്സ് 2022 ജനുവരിയിൽ ആരംഭിക്കുന്നു [എൻസി സി 'സി' സർട്ടിഫിക്കറ്റ്(ആർമി വിംഗ് ) ഉടമകൾക്കായി നീക്കിവെച്ചിട്ടുള്ള 13 ഒഴിവുകൾ ഉൾപ്പെടെ ]:100

2. ഇന്ത്യൻ നേവൽ അക്കാദമി, ഏഴിമല - 2022 ജനുവരിയിൽ ആരംഭിക്കുന്ന കോഴ്സ് എക്സിക്യൂട്ടീവ് (ജനറൽ സർവീസ് /ഹൈഡ്രോ[എൻസിസി 'സി' സർട്ടിഫിക്കറ്റ് (എൻസിസി സ്പെഷ്യൽ എൻട്രി വഴി നേവൽവിംഗ് ) 06ഒഴിവുകൾ ഉൾപ്പെടെ ] : 26

3. എയർഫോഴ്സ് അക്കാദമി,  ഹൈദരാബാദ്(പ്രീ- ഫ്ലൈയിംഗ്) പരിശീലന കോഴ്സ് 2022 ജനുവരിയിൽ ആരംഭിക്കുന്നു.നമ്പർ 211 എഫ് (പി)കോഴ്സ്. [എസിസിസി 'സി ' സർട്ടിഫിക്കറ്റ് (എയർ വിംഗ് ) ഉടമകൾക്കായി എൻസിസി എസ്പിഎൽ  വഴി 03 ഒഴിവുകൾ നീക്കിവെച്ചിരിക്കുന്നു. എൻട്രി] : 32

4. ഓഫീസർ ട്രൈയിനിംഗ് അക്കാദമി, ചെന്നൈ (മദ്രാസ് )- 115 മത് SSC (പുരുഷൻ )(എൻടി) (യു പി എസ് സി )കോഴ്സ് 2022 ഏപ്രിൽ ആരംഭിക്കുന്നു : 170

5. ഓഫീസർ ട്രെയിനിനിംഗ് അക്കാദമി, ചെന്നൈ (മദ്രാസ് ) 29- മത് SSC (സ്ത്രീ )(എൻട്രി )(യു പി എസ് സി ) കോഴ്സ് 2022 ഏപ്രിൽ ആരംഭിക്കുന്നു:17

വിദ്യാഭ്യാസയോഗ്യത വിവരങ്ങൾ

1. ഇന്ത്യൻ മിലിറ്ററി അക്കാദമി & ഓഫീസർ ട്രെയിനിങ് അക്കാദമി ചെന്നൈ:
അഗീകൃത സർവ്വകലാശാലയിൽ നിന്ന് ബിരുദം അല്ലെങ്കിൽ തത്തുല്യമായത്.

2. ഇന്ത്യൻ നേവൽ അക്കാദമി :
അഗീകൃത സർവകലാശാല / സ്ഥാപനത്തിൽ നിന്ന് എഞ്ചിനീയറിംഗിൽ ബിരുദം

3. എയർഫോഴ്സ് അക്കാദമി  

അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം (10, +2 തലത്തിൽ ഫിസിക്സ്‌, മാത്തമാറ്റിക്സ് ) അല്ലെങ്കിൽ എഞ്ചിനീയറിംഗ് ബിരുദം

ശമ്പള വിവരങ്ങൾ

1. ലെഫ്റ്റനന്റ്: പ്രതിമാസം 56,100- 1,77, 500

2. ക്യാപ്റ്റൻ : പ്രതിമാസം 61,300 - 1,93,900

3. മേജർ : പ്രതിമാസം 69,400 - 2,07,200

4.ലെഫ്റ്റനന്റ് കേണൽ: പ്രതിമാസം  1,21,200 - 2,12,400

5. കേണൽ: പ്രതിമാസം 130600-212400

6. ബ്രിഗേഡിയർ: പ്രതിമാസം1,39,600- 2,15,900

7. ലഫ്റ്റനന്റ് ജനറൽ HAG Scale : പ്രതിമാസം 139600 - 217600

8. മേജർ ജനറൽ: പ്രതിമാസം 1,44,200 - 2,18,200

9. ലഫ്റ്റനന്റ് ജനറൽ HAG + സ്കെയിൽ: പ്രതി മാസം 182200 - 224100

10. ലഫ്റ്റനന്റ് ജനറൽ HAG + സ്കെയിൽ: പ്രതിമാസം 205400 - 224400

11. VCOAS/Army Cdr / ലെഫ്റ്റനന്റ് ജനറൽ (NFSG): പ്രതിമാസം 2,25, 000 

12. COAS : പ്രതി മാസം 2,50,000

പ്രായപരിധി വിവരങ്ങൾ

1. ഇന്ത്യൻ മിലിറ്ററി അക്കാദമി :
അവിവാഹിതരായ പുരുഷ ഉദ്യോഗാർത്ഥികൾ  1998 ജനുവരി 2 നും 2002 ജനുവരി 01 നും ഇടയിൽ  ജനിച്ചവരായിരിക്കണം

2. ഇന്ത്യൻ നേവൽ അക്കാദമി :
അവിവാഹിതരായ പുരുഷ ഉദ്യോഗാർത്ഥികൾ 1998 ജനുവരി 2 നും 2002 ജനുവരി 01 നും ഇടയിൽ ജനിച്ചവരായിരിക്കണം

3. എയർഫോഴ്സ് അക്കാദമി :
2022 ജനുവരി 1-ന് 20 മുതൽ 24 വയസ് വരെ. അതായത് 1998 ജനുവരി 2- നും 2002 ജനുവരി 1 നും ഇടയിൽ ജനിച്ചവരായിരിക്കണം (ഡി ജി സി എ (ഇന്ത്യ ) നൽകുന്ന സാധുവായതും നിലവിലുള്ളതുമായ  വാണിജ്യ പൈലറ്റ് ലൈസൻസ് കൈവശമുള്ള അപേക്ഷകരുടെ  ഉയർന്ന പ്രായപരിധി. 26 വയസ്സ്. അതായത് 1996 ജനുവരി 2- നും 2002 ജനുവരി 1- നും ഇടയിൽ ജനിച്ചവരായിരിക്കണം)

4. (SSC കോഴ്സ് പുരുഷൻ) ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമി :
 അവിവാഹിതരായ 1997 ജനുവരി രണ്ടിനും 2003 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം.

5. (SSC കോഴ്സ് സ്ത്രീ പുരുഷ ടെക്നിക്കൽ കോഴ്സ്) ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമി :
 അവിവാഹിതരായ 1997 ജനുവരി രണ്ടിനും 2003 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം.

UPSC Recrutement 2020 Application Details

▪️ ജനറൽ /ഒബിസി :₹200

▪️ വനിത /എസ് സി /എസ് ടി ഉദ്യോഗാർത്ഥികൾക്ക് ഫീസ് ഇല്ല. 

ഡെബിറ്റ് കാർഡ്, ക്രെഡിറ്റ്‌  കാർഡ്, നെറ്റ്  ബാങ്കിംഗ് വഴി പരീക്ഷാ ഫീസ് അടയ്ക്കുക 

തിരഞ്ഞെടുപ്പ് പ്രക്രിയ

എഴുത്തുപരീക്ഷ, എസ് എസ്ബി  ടെസ്റ്റ്‌ /അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുക്കുക 

അപേക്ഷിക്കേണ്ട വിധം

മുകളിൽ കൊടുത്ത യോഗ്യത നിങ്ങൾക്ക് ഉണ്ടെകിൽ.   28/10/2020 മുതൽ17/11/2020 വരെ ഓൺലൈൻ ആയി ആപേക്ഷികാവുന്നതാണ്.

Notification

Click here

Apply now

Click here

Ofiicial Website

Click here

Join Telegram Group

Click here

 


Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs