ഇന്റലിജൻസ് ബ്യൂറോ റിക്രൂട്ട്മെന്റ് 2021-2000 ഒഴിവുകളിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം
Intelligence Bureau (IB) വിവിധ പോസ്റ്റുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. Central government job ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താം. യോഗ്യരായ വ്യക്തികൾക്ക് 2020 ഡിസംബർ 19 മുതൽ 2021 ജനുവരി 9 വരെ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കാവുന്നതാണ്.
✒️ സഥാപനം : Intelligence Bureau (IB)
✒️ ജോലി തരം : Central government
✒️ വിജ്ഞാപന നമ്പർ : --
✒️ ആകെ ഒഴിവുകൾ : 2000
✒️ അപേക്ഷിക്കേണ്ട തീയതി : 19/12/2020
✒️ അവസാന തീയതി : 09/01/2021
IB Recruitment 2020: Vacancy Details
ACIO ഗ്രേഡ് II/ എക്സിക്യൂട്ടീവ് തസ്തികയിലേക്ക് ആകെ 2000 ഒഴിവുകളിലേക്ക് ആണ് IB അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ വിഭാഗക്കാർക്കും ഉള്ള ഒഴിവ് വിവരങ്ങൾ ചുവടെ.
⬤ UR : 989
⬤ OBC : 417
⬤ EWS : 113
⬤ SC : 360
⬤ ST : 121
IB Recruitment 2021: Salary details
ഇന്റലിജൻസ് ബ്യൂറോ റിക്രൂട്ട്മെന്റ് വഴി തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്ക് പ്രതിമാസം 44,900 മുതൽ 1,42,400 രൂപ വരെ പ്രതിമാസം ശമ്പളം ലഭിക്കും.
IB Recruitment 2021: Age Limit Details
⬤ 18 വയസ് മുതൽ 27 വയസ്സുവരെ ഉള്ളവർക്ക് അപേക്ഷിക്കാം
⬤ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വർഷവും, OBC വിഭാഗക്കാർക്ക് 3 വർഷവും ഇളവ് ലഭിക്കും.
⬤ മറ്റു പിന്നാക്കവിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ് ബാധകം.
IB Recruitment 2021: Educational Qualification
ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം അല്ലെങ്കിൽ തത്തുല്യം
IB Recruitment 2021:Application fee details
⬤ ജനറൽ, OBC, EWS വിഭാഗക്കാർക്ക് പരീക്ഷാ ഫീസ്+ റിക്രൂട്ട്മെന്റ് പ്രൊസസിങ് ഫീസ്
⬤ SC/ST, വനിതകൾ എന്നിവർക്ക് റിക്രൂട്ട്മെന്റ് പ്രൊസസിങ് ഫീസ് മാത്രം
⬤ താല്പര്യമുള്ള വ്യക്തികൾക്ക് ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാർഡ്, വാലറ്റ് എന്നിവ മുഖേന അപേക്ഷാഫീസ് അടക്കാവുന്നതാണ്.
IB Recruitment 2021:How to Apply
⬤ യോഗ്യരായ ഉദ്യോഗാർഥികൾ 2021 ജനുവരി 9ന് മുൻപ് ഓൺലൈൻ വഴി അപേക്ഷിക്കുക.
⬤ അപേക്ഷിക്കുന്നതിനു മുൻപ് ചുവടെ കൊടുത്തിട്ടുള്ള വിജ്ഞാപനം (PDF) ഡൗൺലോഡ് ചെയ്ത് പൂർണ്ണമായും വായിച്ച് യോഗ്യതയുണ്ടോ എന്ന് ഉറപ്പുവരുത്തുക
⬤ യോഗ്യത ഇല്ലാതെ അപേക്ഷിക്കുന്ന ഉദ്യോഗാർഥികളുടെ അപേക്ഷകൾ നിരുപാധികം നിരസിക്കപ്പെടുന്നതാണ്.