കേരള ദേവസ്വം ബോർഡ് റിക്രൂട്ട്മെന്റ് 2021- ക്ലർക്ക്, ഡ്രൈവർ, അറ്റൻഡർ തുടങ്ങിയ നിരവധി ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
കേരള ദേവസ്വം ബോർഡ് വിവിധ തസ്തികകളിലായി 26 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. Kerala government jobs അന്വേഷിക്കുന്ന ഉദ്യോഗാർഥികൾക്ക് ഉപകാരപ്പെടുന്ന ഒരു ജോലി ആണ് ഇത്. ചുവടെ കൊടുത്തിട്ടുള്ള യോഗ്യത മാനദണ്ഡങ്ങൾ നിങ്ങൾ നേടിയാൽ 2021 ജനുവരി 18 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം.
⬤ ബോർഡിന്റെ പേര് : Kerala(KDRB) devaswom board
⬤ വിജ്ഞാപന നമ്പർ : നമ്പ൪.329/ആര്‍1/2020/കെ.ഡി.ആർ.ബി
⬤ ജോലിസ്ഥലം : കേരളത്തിലുടനീളം
⬤ അപേക്ഷിക്കേണ്ട വിധം : ഓൺലൈൻ
⬤ അപേക്ഷിക്കേണ്ട തീയതി : 16/12/2020
⬤ അവസാന തീയതി : 18/01/2021
⬤ ഔദ്യോഗിക വെബ്സൈറ്റ് : http://kdrb.kerala.gov.in
ഒഴിവുകളുടെ വിവരങ്ങൾ
ആകെ 26 ഒഴിവുകളിലേക്ക് ആണ് കേരള ദേവസ്വം ബോർഡ് നിലവിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ തസ്തികയിലേക്കുള്ള ഒഴിവ് വിവരങ്ങൾ ചുവടെ.
വിജ്ഞാപന നമ്പർ |
തസ്തിക |
ഒഴിവുകൾ |
39/2020 |
Medical Superintendent |
01 |
40/2020 |
Assistant Engineer(Civil) |
02 |
41/2020 |
Clerk |
15 |
43/2020 |
Gold Smith |
01 |
44/2020 |
Driver cum Office Attendant |
-- |
45/2020 |
LD Typist |
07 |
പ്രായപരിധി വിവരങ്ങൾ
തസ്തിക |
പ്രായപരിധി |
Medical Superintendent |
25-40 |
Assistant Engineer(Civil) |
25-36 |
Clerk |
18-35 |
Gold Smith |
18-35 |
Driver cum Office Attendant |
18-35 |
LD Typist |
18-36 |
വിദ്യാഭ്യാസ യോഗ്യത
1. Medical superintendent
➢ MBBS
➢ സർക്കാർ മേഖലയിലോ അല്ലെങ്കിൽ സ്വകാര്യമേഖലയിലെ കുറഞ്ഞത് 200 കിടക്കകളുള്ള ആശുപത്രികളിലെയോ 5 വർഷത്തിൽ കുറയാത്ത സേവന പരിചയം.
➢ ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിന്റെ നിലവിലുള്ള സ്ഥിരം രജിസ്ട്രേഷൻ
2. Assistant engineer (Civil)
ഒരു അംഗീകൃത സർവകലാശാലയിൽ നിന്നും സിവിൽ എൻജിനീയറിങ്ങിൽ ഉള്ള ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത.
3. Clerk
➢ പ്ലസ് ടു പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത.
➢ DCA അല്ലെങ്കിൽ തത്തുല്യ യോഗ്യത
4. Gold Smith
➢ എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ യോഗ്യത
➢ സ്വർണ്ണം, വെള്ളി ആഭരണങ്ങൾ നിർമ്മിക്കുന്നതിനുള്ള അറിവും വൈദഗ്ധ്യവും, ആ മേഖലയിൽ മൂന്ന് വർഷത്തിൽ കുറയാത്ത പരിചയം.
5. Driver cum office Attendant
➢ ഏഴാം ക്ലാസ് പാസായിരിക്കണം.
➢ മൂന്ന് വർഷമായി നിലവിലുള്ള LMV ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം.
➢ ലൈറ്റ് മോട്ടോർ വാഹനങ്ങൾ ഓടിക്കുന്നതിൽ മികവ് ഉണ്ടായിരിക്കണം
6. LD Typist
➢ എസ്എസ്എൽസി പാസ് ആയിരിക്കണം അല്ലെങ്കിൽ തത്തുല്യമായ യോഗ്യത.
➢ ടൈപ്പ് റൈറ്റിംഗ് ഇംഗ്ലീഷ് ലോവറിലും മലയാളം ലോവറിലും ഉള്ള KGTE സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യ യോഗ്യത.
➢ കമ്പ്യൂട്ടർ വേർഡ് പ്രോസസിംഗ് അല്ലെങ്കിൽ തത്തുല്യ യോഗ്യത
ശമ്പള വിവരങ്ങൾ
തസ്തിക |
ശമ്പളം |
Medical Superintendent |
68700-110400 |
Assistant Engineer(Civil) |
39500-83000 |
Clerk |
19000-43600 |
Gold Smith |
18000-41500 |
Driver cum Office Attendant |
18000-41500 |
LD Typist |
19000-43600 |
അപേക്ഷാഫീസ് വിവരങ്ങൾ
യോഗ്യരായ ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള അപേക്ഷാ ഫീസ് വിശകലനം ചെയ്ത ശേഷം അപേക്ഷ കൊടുക്കുമ്പോൾ ഇന്റർനെറ്റ് ബാങ്കിംഗ്/ ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ് എന്നിവ മുഖേന അപേക്ഷാ ഫീസ് അടക്കാവുന്നതാണ്.
തസ്തിക |
അപേക്ഷാഫീസ് |
Medical Superintendent |
1000 (SC/ST-750) |
Assistant Engineer(Civil) |
500 (SC/ST-250) |
Clerk |
300 (SC/ST-200) |
Gold Smith |
300 (SC/ST-200) |
Driver cum Office Attendant |
200 (SC/ST-100) |
LD Typist |
300 (SC/ST-200) |
അപേക്ഷിക്കേണ്ട വിധം
⬤ യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2021 ജനുവരി 18 വരെ ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്.
⬤ അപേക്ഷിക്കുന്നതിന് മുൻപ് ചുവടെ കൊടുത്തിട്ടുള്ള വിജ്ഞാപനം പൂർണമായും വായിച് യോഗ്യതയുണ്ടോ എന്ന് ഉറപ്പുവരുത്തിയശേഷം മാത്രം അപേക്ഷിക്കുക.
⬤ പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്കും മറ്റു പിന്നാക്ക സമുദായക്കാർക്കും നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ്