കേരള പോലീസ് ഡിപ്പാർട്ട്മെന്റ് പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു
കേരള psc പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള വിജ്ഞാപനം പുറത്തിറക്കി. Kerala government ന് കീഴിൽ Police jobs ആഗ്രഹിക്കുന്നവർക്ക് ഇത് ഒരു മികച്ച അവസരമാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2020 ഡിസംബർ 30ന് മുൻപായി അപേക്ഷ സമർപ്പികേണ്ടതാണ്.ഉദ്യോഗാർത്ഥികൾ താഴെ പറയുന്ന. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ഉണ്ടോ എന്ന് ഉറപ്പു വരുത്തേണ്ടതാണ്. സ്പെഷൽ റിക്രൂട്ട്മെന്റ് ആയതിനാൽ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ.
⬤ സ്ഥാപനം : കേരള പബ്ലിക് സർവീസ് കമ്മീഷൻ
⬤ വിജ്ഞാപന നമ്പർ: 300/2020
⬤ റിക്രൂട്ട്മെന്റ് തരം : സ്പെഷ്യൽ റിക്രൂട്ട്മെന്റ്
⬤ അപേക്ഷിക്കേണ്ട തീയതി : 30/11/2020
⬤ അവസാന തീയതി : 30/12/2020
⬤ അപേക്ഷിക്കേണ്ട വിധം : ഓൺലൈൻ
Vacancy Details
കേരള പബ്ലിക് സർവീസ് കമ്മീഷൻ മുഖേന നിലവിൽ ആകെ 30 ഒഴിവുകളിലേക്ക് ആണ് പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സ്ത്രീകൾക്കും അംഗവൈകല്യമുള്ള വ്യക്തികൾക്കും ഈ പോസ്റ്റിലേക്ക് അപേക്ഷിക്കാൻ സാധിക്കുകയില്ല.
Age Limit details
18 വയസ്സു മുതൽ 31 വയസ് വരെയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾ 02.01.1989 നും 01.01.2002 നും ഇടയിൽ ജനിച്ചവരായിരിക്കണം. പിന്നാക്ക വിഭാഗക്കാർക്ക് സർക്കാർ ആനുകൂല്യ പ്രകാരം പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്.
Educational Qualifications
⬤ പത്താംക്ലാസ് അല്ലെങ്കിൽ തത്തുല്യമായ യോഗ്യത
⬤ ഹെവി ഡ്യൂട്ടി വാഹന ലൈസൻസ് കൂടാതെ ബാഡ്ജ്.
വിദ്യാഭ്യാസ യോഗ്യതക്ക് പുറമെ അപേക്ഷകൾ ചുവടെ കൊടുത്തിട്ടുള്ള ശാരീരിക യോഗ്യതകൾ കൂടി നേടിയിരിക്കണം.
ശാരീരിക യോഗ്യതകൾ
⬤ മിനിമം 160 സെന്റീമീറ്റർ ഉയരം ഉണ്ടായിരിക്കണം.
⬤ നെഞ്ചളവ് : 76 സെന്റീമീറ്റർ, 5 സെന്റീമീറ്റർ വികസിപ്പിക്കാൻ കഴിയണം.
ദൂരെയുള്ള കാഴ്ച
⬤ വലത് കണ്ണിന് 6/6 snellen
⬤ ഇടതു കണ്ണിന് 6/6 snellen
അടുത്തുള്ള കാഴ്ച
⬤ വലതുകണ്ണിന് 0.5 Snellen
Salary Details
പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ തസ്തികയിലേക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് പ്രതിമാസം 22,200 രൂപ മുതൽ 48000 രൂപ വരെ ശമ്പളം ലഭിക്കും.
How to Apply
⬤ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക് മാത്രമേ അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ
⬤ ഉദ്യോഗാർത്ഥികൾക്ക് www.keralapsc.gov.in എന്ന വെബ്സൈറ്റിൽ Psc പ്രൊഫൈൽ വഴി അപേക്ഷിക്കാവുന്നതാണ്
⬤ അപേക്ഷികുന്നതിന് മുൻപ് ഉദ്യോഗാർത്ഥികൾ മുകളിൽ പറഞ്ഞ യോഗ്യതകൾ ഉണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.