കേരള സർക്കാർ സ്ഥാപനമായ സി-ഡിറ്റിൽ അവസരം
സംസ്ഥാന സർക്കാർ സ്ഥാപനമായ സി-ഡിറ്റ് ഡാറ്റ പ്രോസസർ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. സി-ഡിറ്റ് നടപ്പാക്കിവരുന്ന ഡിജിറ്റൈസേഷൻ പ്രോജക്റ്റുകളുടെ മെറ്റാഡാറ്റ തയ്യാറാക്കൽ/ ഡാറ്റാ എൻട്രി ജോലികൾ നിശ്ചിത യോഗ്യതയും പ്രവർത്തി പരിചയവും ഉള്ളവരെ വർക്ക് കോൺട്രാക്ട് അടിസ്ഥാനത്തിൽ ഡാറ്റ പ്രൊസസർ ആയി നിയമനം നടത്തുന്നു. യോഗ്യതയുള്ളവർക്ക് 2021 ജനുവരി 25 വരെ ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്.
➤ സ്ഥാപനം : C-Dit
➤ ജോലി തരം : Kerala government jobs
➤ അപേക്ഷിക്കേണ്ട വിധം : ഓൺലൈൻ
➤ അപേക്ഷിക്കേണ്ട തീയതി : 04/01/2021
➤ അവസാന തീയതി : 25/01/2021
വിദ്യാഭ്യാസ യോഗ്യത
ഏതെങ്കിലും വിഷയത്തിൽ ബിരുദം, (മലയാളത്തിൽ പ്രാവീണ്യം ഉണ്ടായിരിക്കണം) കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം. ഇന്റർനെറ്റ് കണക്ടിവിറ്റിയോട് കൂടിയ കമ്പ്യൂട്ടർ സ്വന്തമായി ഉണ്ടായിരിക്കണം.
ശമ്പളം
കോൺട്രാക്ട് അനുസരിച്ച് പൂർത്തീകരിക്കുന്ന ഡാറ്റക്ക് അനുസൃതമായി പ്രതിഫലം ലഭിക്കും.
അപേക്ഷിക്കേണ്ട വിധം
› യോഗ്യരായ ഉദ്യോഗാർഥികൾക്ക് ജനുവരി 25 വൈകുന്നേരം 5 മണിക്ക് മുൻപ് ഓൺലൈൻ വഴി അപേക്ഷിക്കാം.
› യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും അപ്‌ലോഡ് ചെയ്യേണ്ടതാണ്.
› കൂടുതൽ വിവരങ്ങൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിജ്ഞാപനം പരിശോധിക്കാവുന്നതാണ്.