കെയർടേക്കർ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു
തൃശ്ശൂർ ജില്ലയിൽ സ്ഥിതിചെയ്യുന്ന സർക്കാർ സ്ഥാപനത്തിലേക്ക് മെയിൽ കെയർടേക്കർ ഒഴിവുകളിൽ നിയമനം നടത്തുന്നു.ജനറൽ, ഈഴവ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്കാണ് അവസരം. താൽപര്യമുള്ള വ്യക്തികൾക്ക് ചുവടെ കൊടുത്തിട്ടുള്ള, വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ഒഴിവുകൾ തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാവുന്നതാണ്.
ഒഴിവുകളുടെ വിവരങ്ങൾ
ആകെ രണ്ട് ഒഴിവുകളിലേക്ക് ആണ് നിലവിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ജനറൽ, ഈഴവ വിഭാഗക്കാർക്ക് മാത്രമാണ് അവസരം.
പ്രായപരിധി
18 വയസ്സിനും 40 വയസ്സിനും ഇടയിൽ പ്രായമുള്ള വ്യക്തികൾക്ക് അപേക്ഷിക്കാവുന്നതാണ്.
വിദ്യാഭ്യാസ യോഗ്യത
› പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത
› ഓർഫനേജ് കൺട്രോൾ ബോർഡിന്റെയോ ജുവനൈൽ ജസ്റ്റിസ് നിയമത്തിന് കീഴിലുള്ള സ്ഥാപനങ്ങൾ/ അനാഥാലയങ്ങൾ എന്നിവിടങ്ങളിൽ കെയർ ഗിവർ അല്ലെങ്കിൽ കെയർടേക്കർ പോസ്റ്റിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.
› മികച്ച ശാരീരിക ക്ഷമത
അപേക്ഷ സമർപ്പിക്കേണ്ട വിധം
› യോഗ്യരായ വ്യക്തികൾ ഏറ്റവും അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം.
› 2021 ജനുവരി 14 ന് മുൻപ് അപേക്ഷിക്കുക.
› ജനറൽ, ഇഴവ വിഭാഗക്കാർക്ക് മാത്രമാണ് അവസരം