Kerala University Latest Job recruitment 2021- Sweeper, Cleaner & other vacancies

Kerala university officialy out of the recruitment notification cleaner, sweeper, casual labour and other vacancies. Both eligible and interested cand

കേരള സർവ്വകലാശാല റിക്രൂട്ട്മെന്റ് 2021- വിവിധ തസ്തികകളിലേക്ക് ഓൺലൈൻ വഴി അപേക്ഷിക്കാം

Kerala University Recruitment 2021: കേരള സർവ്വകലാശാല ക്ലീനർ, സ്വീപ്പർ,കാഷ്വൽ ലേബർ തുടങ്ങിയ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.Kerala government jobs അന്വേഷിക്കുന്ന ഉദ്യോഗാർഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. ചുവടെ കൊടുത്തിട്ടുള്ള യോഗ്യത മാനദണ്ഡങ്ങൾ നിങ്ങൾ നേടിയാൽ 2021 ജനുവരി 14 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം.

⬤ സ്ഥാപനം : Kerala University

⬤ വിജ്ഞാപന നമ്പർ : എംഡി.എ8/11602/2020 

⬤ ജോലിസ്ഥലം : കേരളം

⬤ അപേക്ഷിക്കേണ്ട വിധം :  ഓൺലൈൻ

⬤ അപേക്ഷിക്കേണ്ട തീയതി : 22/12/2020

⬤ അവസാന തീയതി : 14/01/2021

⬤ ഔദ്യോഗിക വെബ്സൈറ്റ് : https://www.keralauniversity.ac.in/

Kerala University Recruitment 2021: Age Limit Details

- കുറഞ്ഞ പ്രായപരിധി 30 വയസ്സ്

- ഉയർന്ന പ്രായപരിധി ജനറൽ വിഭാഗം : 45 വയസ്സ്

- OBC വിഭാഗം : 48 വയസ്സ്

- പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗം : 50 വയസ്സ്

- ഉയർന്ന പ്രായപരിധിയിൽ ഉള്ള ഒബിസി/ പട്ടികജാതി/ പട്ടികവർഗ്ഗം വിഭാഗത്തിലുള്ളവർ ജാതി തെളിയിക്കുന്നതിന് വില്ലേജ് ഓഫീസർ നൽകുന്ന സാക്ഷ്യപത്രം അപ്ലോഡ് ചെയ്യേണ്ടതാണ്.

Kerala University Recruitment 2021:Educational Qualification

⬤ഏഴാം ക്ലാസ് വിജയം കൂടാതെ പത്താംതരം പാസായിട്ടില്ലാത്തവരുമായിരിക്കണം. എസ്എസ്എൽസി യോ മറ്റ് തത്തുല്യ പരീക്ഷകളോ പാസ്സായവരുടെ അപേക്ഷകൾ പരിഗണിക്കുന്നതല്ല. എട്ടാം ക്ലാസ്സിന് താഴെ വിദ്യാഭ്യാസംമുള്ളവരെ ക്ലീനർ/ സ്വീപ്പർ തസ്തികകളിലേക്ക് മാത്രം പരിഗണിക്കുന്നതാണ്.

⬤ എഴുത്തും വായനയും അറിയാവുന്ന, കായികക്ഷമതയുള്ള വ്യക്തികൾ ആയിരിക്കണം

Kerala University Recruitment 2021:Application Fee Details 

⬤ ജനറൽ/ ഒബിസി : 100 രൂപ

⬤ പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 40 രൂപ

⬤ അപേക്ഷ സമർപ്പിക്കുന്ന സമയത്ത് ഓൺലൈനായി അപേക്ഷാഫീസ് അടക്കാവുന്നതാണ്.

Kerala University Recruitment 2021:Selection Procedure 

ദിവസവേതന അടിസ്ഥാനത്തിൽ ആയിരിക്കും തിരഞ്ഞെടുപ്പ്

Kerala University Recruitment 2021:How to Apply?

⬤ യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2021 ജനുവരി 14 വൈകുന്നേരം 5 മണി വരെ ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്.

⬤ ഏഴാം തരം മുതൽ ഒൻപതാം തരം വരെ പാസായിട്ടുള്ളവർ സ്കൂൾ റിക്കാർഡ്സ് പ്രകാരമുള്ള സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം.

⬤ മേൽവിലാസം തെളിയിക്കുന്നതിന് ആധാർകാർഡ്/ ഇലക്ഷൻ ഐഡന്റിറ്റി കാർഡ് എന്നിവ അപ്‌ലോഡ് ചെയ്യണം.

⬤APL/BPL കാറ്റഗറിയുടെ തെളിവിലേക്കായി റേഷൻകാർഡ് (നമ്പർ, പേര് വിവരങ്ങൾ അടങ്ങുന്ന പേജുകൾ) അപ്‌ലോഡ് ചെയ്യണം.

⬤ റിക്രൂട്ട്മെന്റ് പോർട്ടലിൽ നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ വായിച്ച് മനസ്സിലാക്കിയതിനുശേഷം അപേക്ഷ ഓൺലൈനായി സമർപ്പിക്കുക.

⬤ ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ സ്കാൻ ചെയ്ത് നിശ്ചിത വലിപ്പത്തിലുള്ള പകർപ്പ് തയ്യാറാക്കി വെച്ചതിനു ശേഷം മാത്രം ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കുക.

⬤ ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ 0471-2386272 എന്ന ഫോൺ നമ്പറിൽ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5:15 വരെയുള്ള സമയങ്ങളിലോ ada8@keralauniversity.ac.in എന്ന ഈമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.

⬤ അപേക്ഷിക്കുന്നതിന് മുൻപ് ചുവടെ കൊടുത്തിട്ടുള്ള വിജ്ഞാപനം പൂർണമായും വായിച് യോഗ്യതയുണ്ടോ എന്ന് ഉറപ്പുവരുത്തിയശേഷം മാത്രം അപേക്ഷിക്കുക. 

Notification

Apply now

1 comment

  1. +2 graduated jobs pleas
© DAILY JOB. All rights reserved. Developed by Daily Jobs