KSDPL സ്റ്റെനോഗ്രാഫർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
Kerala state drugs and pharmaceuticals Limited(KSDPL) സ്റ്റെനോഗ്രാഫർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള വിജ്ഞാപനം പുറത്തിറക്കി. Kerala government jobs അന്വേഷിക്കുന്ന ഉദ്യോഗാർഥികൾക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2021 ഫെബ്രുവരി 3ന് മുൻപായി ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കേണ്ടതാണ്. താല്പര്യമുള്ള വ്യക്തികൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കാവുന്നതാണ്.
⬤ സ്ഥാപനം : Kerala state drugs and pharmaceuticals limited
⬤ CATEGORY NO: 491/2020
⬤ ജോലി തരം : Kerala government
⬤ പോസ്റ്റിന്റെ പേര് : സ്റ്റെനോഗ്രാഫർ
⬤ അപേക്ഷ സമർപ്പിക്കേണ്ട വിധം : ഓൺലൈൻ
⬤ റിക്രൂട്ട്മെന്റ് തരം : Psc recruitment
⬤ അപേക്ഷിക്കേണ്ട തീയതി : 21/12/2020
⬤ അവസാന തീയതി : 03/02/2021
⬤ ഔദ്യോഗിക വെബ്സൈറ്റ് : www.keralapsc.gov.in
KSDP Recruitment 2021: Vacancy Details
കേരള സ്റ്റേറ്റ് ഡ്രഗ്സ് & ഫാര്മസ്യൂട്ടിക്കൽ ലിമിറ്റഡ് ആകെ രണ്ട് സ്റ്റെനോഗ്രാഫർ ഒഴിവുകളിലേക്ക് ആണ് നിലവിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
KSDP Recruitment 2021:Age Limit details
18 വയസ്സു മുതൽ 36 വയസ്സ് വരെയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾ 02.01.1984 നും 01.01.2002 നും ഇടയിൽ ജനിച്ചവരായിരിക്കണം. പിന്നാക്ക വിഭാഗക്കാർക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ് ലഭിക്കും.
KSDP Recruitment 2021:Salary details
കേരള സ്റ്റേറ്റ് ഡ്രഗ്സ് & ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് റിക്രൂട്ട്മെന്റ് വഴി സ്റ്റെനോഗ്രാഫർ തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 5850 രൂപ മുതൽ 11700 രൂപ വരെ ലഭിക്കും.
KSDP Recruitment 2021:Educational Qualifications
1) എസ്എസ്എൽസി വിജയം അല്ലെങ്കിൽ തത്തുല്യം.
2) ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗ് KGTE/MGTE (ഹയർ)
3) ചുരുക്കെഴുത്ത് ഇംഗ്ലീഷ് (ലോവർ) KGTE / MGTE.
4) മലയാളം ടൈപ്പ് റൈറ്റിംഗ് (ലോവർ) KGTE.
5) ചുരുക്കെഴുത്ത് മലയാളം (ലോവർ) KGTE
How to apply?
➤ യോഗ്യരായ വ്യക്തികൾ www.keralapsc.gov.in എന്ന വെബ്സൈറ്റ് വഴി 2021 ഫെബ്രുവരി 3 രാത്രി 12 മണി വരെ ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്.
➤ അപേക്ഷിക്കുന്നതിനു മുൻപ് വിജ്ഞാപനത്തിൽ കൊടുത്തിട്ടുള്ള യോഗ്യതകൾനേടിയിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുക
➤ മൊബൈലിൽ പഫിൻ ബ്രൗസർ വഴിയോ അല്ലെങ്കിൽ അടുത്തുള്ള അക്ഷയ കേന്ദ്രങ്ങൾ വഴിയും നിങ്ങൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്
➤ ആദ്യമായി കേരള പബ്ലിക് സർവീസ് കമ്മീഷൻ വഴി അപേക്ഷിക്കുന്നവർ ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്യണം.
➤ കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക