മിനിസ്ട്രി ഓഫ് ഡിഫൻസ് റിക്രൂട്ട്മെന്റ് 2021 - ലോവർ ഡിവിഷൻ ക്ലർക്ക്, സ്റ്റെനോഗ്രാഫർ... നിരവധി ഒഴിവുകൾ
Ministry of defence ലോവർ ഡിവിഷൻ ക്ലർക്ക്, മൾട്ടി ടാസ്കിങ് സ്റ്റാഫ്, സ്റ്റെനോഗ്രാഫർ തുടങ്ങിയ നിരവധി പോസ്റ്റുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. Central Government Jobs ആഗ്രഹിക്കുന്ന യോഗ്യരായ വ്യക്തികൾക്ക് അപേക്ഷിക്കാവുന്നതാണ്.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം, ഒഴിവുകൾ തുടങ്ങിയ കൂടുതൽ വിവരങ്ങൾ ചുവടെ പരിശോധിക്കാവുന്നതാണ്.
➤ സ്ഥാപനം : Ministry of Defence
➤ ജോലി തരം : Central government jobs
➤ ആകെ ഒഴിവുകൾ : 39
➤ അപേക്ഷിക്കേണ്ട വിധം : ഓഫ്‌ലൈൻ
➤ അപേക്ഷിക്കേണ്ട തീയതി : 11/01/2021
➤ അവസാന തീയതി : 15/02/2021
➤ ഔദ്യോഗിക വെബ്സൈറ്റ് : https://www.mod.gov.in
Latest Ministry Of Defence Recruitment 2021-Vacancy Details
ആകെ 39 ഒഴിവുകളിലേക്ക് ആണ് മിനിസ്റ്ററി ഓഫ് ഡിഫൻസ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ തസ്തികകളിലേക്കും ഉള്ള ഒഴിവ് വിവരങ്ങൾ ചുവടെ.
NO |
NAME OF THE POST |
VACANCY |
1 |
Cinema projectionist/video operator/Mech/Photographer |
01 |
2 |
Stenographer Grade-II |
01 |
3 |
Lower division clerk (LDC) |
10 |
4 |
Civilian motor driver (ordinary grade) |
04 |
5 |
Electrician |
01 |
6 |
Cook |
02 |
7 |
Poster maker |
01 |
8 |
MTS (watchmen) |
04 |
9 |
MTS (Safaiwala) |
02 |
10 |
MTS(Gardner) |
01 |
11 |
Barber |
01 |
12 |
Fatigueman |
08 |
13 |
Supervisor |
01 |
14 |
Overseer |
01 |
15 |
Cycle fitter |
01 |
|
TOTAL |
39 |
Latest Ministry Of Defence Recruitment 2021-Salary Details
മിനിസ്ട്രി ഓഫ് ഡിഫൻസ് റിക്രൂട്ട്മെന്റ് 2021 വഴി തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം ലഭിക്കുന്ന ശമ്പള വിവരങ്ങൾ ചുവടെ.
NO |
NAME OF THE POST |
SALARY |
1 |
Cinema projectionist/video operator/Mech/Photographer |
29200-92300 |
2 |
Stenographer Grade-II |
25500-81100 |
3 |
Lower division clerk (LDC) |
19900-63200 |
4 |
Civilian motor driver (ordinary grade) |
19900-63200 |
5 |
Electrician |
19900-63200 |
6 |
Cook |
19900-63200 |
7 |
Poster maker |
18000-56900 |
8 |
MTS (watchmen) |
18000-56900 |
9 |
MTS (Safaiwala) |
18000-56900 |
10 |
MTS(Gardner) |
18000-56900 |
11 |
Barber |
18000-56900 |
12 |
Fatigueman |
18000-56900 |
13 |
Supervisor |
18000-56900 |
14 |
Overseer |
18000-56900 |
15 |
Cycle fitter |
18000-56900 |
Latest Ministry Of Defence Recruitment 2021-Age Limit
› 18 വയസ്സു മുതൽ 25 വയസ്സ് വരെയുള്ളവർക്ക് അപേക്ഷകൾ സമർപ്പിക്കാം.
› സിവിലിയൻ മോട്ടോർ ഡ്രൈവർ, പോസ്റ്റർ മേക്കർ, ഇലക്ട്രീഷ്യൻ, സൂപ്പർവൈസർ, ഓവർസിയർ, സൈക്കിൾ ഫിറ്റർ തസ്തികകളിലേക്ക് 18 വയസ്സ് മുതൽ 27 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.
› OBC അല്ലെങ്കിൽ വിരമിച്ച സൈനിക വിഭാഗക്കാർക്ക് വയസ്സിൽ 3 വർഷത്തെ ഇളവ് ലഭിക്കുന്നതാണ്. SC/ST വിഭാഗക്കാർക്ക് 5വർഷത്തെ ഇളവ് ലഭിക്കുന്നതാണ്.
Latest Ministry Of Defence Recruitment 2021-Educational Qualification
1. Cinema projectionist/ video operator/ Mech/ Photographer
• പത്താംക്ലാസ് അല്ലെങ്കിൽ തത്തുല്യം
• ഏതെങ്കിലും അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പ്രൊജക്ടർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ്.
2. Stenographer Grade-II
• ഏതെങ്കിലും അംഗീകൃത ബോർഡിൽനിന്നും പന്ത്രണ്ടാം ക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യം.
• ഇംഗ്ലീഷ്, ഹിന്ദി ടൈപ്പ് റൈറ്റിംഗിൽ പ്രാവീണ്യം.
3. Lower division clerk (LDC)
• ഏതെങ്കിലും അംഗീകൃത ബോർഡ് അല്ലെങ്കിൽ യൂണിവേഴ്സിറ്റിയിൽ നിന്നും പ്ലസ് ടു വിജയം.
• ഇംഗ്ലീഷിൽ ടൈപ്പിംഗ് വേഗത മിനിറ്റിൽ 35 വാക്കുകൾ, ഹിന്ദിയിൽ മിനിറ്റിൽ 30 വാക്കുകൾ ടൈപ്പ് ചെയ്യാനുള്ള വേഗത ഉണ്ടായിരിക്കണം.
4. Civilian motor driver (ordinary grade)
• പത്താം ക്ലാസ് ജയം
• സാധുവായ ഹെവി വാഹനങ്ങൾ ഓടിക്കുന്നതിനുള്ള സിവിലിയൻ ഡ്രൈവിംഗ് ലൈസൻസ്, വാഹനങ്ങൾ ഓടിച്ച് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം.
5. Electrician
• ഏതെങ്കിലും അംഗീകൃത ബോർഡ് അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പത്താംക്ലാസ് വിജയം.
• ഇലക്ട്രീഷ്യൻ ട്രേഡിൽ ITI അല്ലെങ്കിൽ NCVT സർട്ടിഫിക്കറ്റ്, 2 വർഷത്തെ പ്രവൃത്തിപരിചയം.
6. Cook
അംഗീകൃത ബോർഡ് അല്ലെങ്കിൽ യൂണിവേഴ്സിറ്റിയിൽ നിന്നും പത്താം ക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യം. ബന്ധപ്പെട്ട മേഖലയിൽ അറിവും ഇന്ത്യൻ പാചകത്തെ കുറിച്ചും അറിവുണ്ടായിരിക്കണം.
7. Poster maker
• ഏതെങ്കിലും അംഗീകൃത ബോർഡ് അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പത്താംക്ലാസ് വിജയം.
• അംഗീകൃത സ്ഥാപനത്തിൽ നിന്നും ഡ്രോയിങ് സർട്ടിഫിക്കറ്റ്.
8. MTS (watchmen)
• ഏതെങ്കിലും അംഗീകൃത ബോർഡ് അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പത്താംക്ലാസ് വിജയം.
• നിശ്ചിത മേഖലയിൽ ജോലി ചെയ്ത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം.
9.MTS (Safaiwala)
അംഗീകൃത ബോർഡ് അല്ലെങ്കിൽ യൂണിവേഴ്സിറ്റിയിൽ നിന്നും പത്താം ക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യം. ഒരുവർഷത്തെ പ്രവൃത്തി പരിചയം നിർബന്ധം.
10. MTS(Gardner)
• അംഗീകൃത ബോർഡ് അല്ലെങ്കിൽ യൂണിവേഴ്സിറ്റിയിൽ നിന്നും പത്താം ക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യം.
• ഇത്തരത്തിലുള്ള ജോലികൾ ചെയ്ത് ഒരു വർഷത്തെ പ്രവൃത്തി പരിചയം.
11. Barber
• അംഗീകൃത ബോർഡ് അല്ലെങ്കിൽ യൂണിവേഴ്സിറ്റിയിൽ നിന്നും പത്താം ക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യം.
• ബാർബർ മേഖലയിൽ പ്രാവീണ്യം ഉണ്ടായിരിക്കണം.
• ഒരു വർഷത്തെ പ്രവൃത്തി പരിചയം.
12. Fatigueman
• അംഗീകൃത ബോർഡ് അല്ലെങ്കിൽ യൂണിവേഴ്സിറ്റിയിൽ നിന്നും പത്താം ക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യം.
• ഇത്തരത്തിലുള്ള ജോലികൾ ചെയ്ത് ഒരു വർഷത്തെ പ്രവൃത്തി പരിചയം.
13. Supervisor
അംഗീകൃത ബോർഡ് അല്ലെങ്കിൽ യൂണിവേഴ്സിറ്റിയിൽ നിന്നും പത്താം ക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യം.
14. Overseer
അംഗീകൃത ബോർഡ് അല്ലെങ്കിൽ യൂണിവേഴ്സിറ്റിയിൽ നിന്നും പത്താം ക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യം.
15. Cycle fitter
അംഗീകൃത ബോർഡ് അല്ലെങ്കിൽ യൂണിവേഴ്സിറ്റിയിൽ നിന്നും പത്താം ക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യം.
Latest Ministry Of Defence Recruitment 2021-Application fees
› 50 രൂപയാണ് അപേക്ഷാ ഫീസ്, ഡിമാൻഡ് ഡ്രാഫ്റ്റ് വഴിയോ അല്ലെങ്കിൽ ഇന്ത്യൻ പോസ്റ്റൽ ഓർഡർ വഴിയോ അപേക്ഷാഫീസ് അടക്കാവുന്നതാണ്.
› പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാരായ ഉദ്യോഗാർത്ഥികൾ, മറ്റു പിന്നാക്ക വിഭാഗക്കാർ എന്നിവർക്ക് അപേക്ഷാഫീസ് അടക്കേണ്ടതില്ല.
How to apply Ministery of Defence Recruitment 2021?
› താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 15 ന് മുൻപ് തപാൽ വഴി അപേക്ഷ സമർപ്പിക്കണം.
› അപേക്ഷ ഫീസ് ഡിമാൻഡ് ഡ്രാഫ്റ്റ് വഴിയോ പോസ്റ്റൽ ഓർഡർ വഴിയോ അടക്കുക.
› അപേക്ഷയോടൊപ്പം വിദ്യാഭ്യാസയോഗ്യത, ജാതി സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം അയക്കണം.
› അപേക്ഷ അയക്കുന്ന കവറിന് മുകളിൽ “Application for the post of _________” എന്ന് രേഖപ്പെടുത്തണം.
› അപേക്ഷ അയക്കേണ്ട വിലാസം The Presiding Officer, Civilian Direct
Recruitment (Scrutiny of Applications) Board, Senior Command Wing, Army War
College, Mhow (MP) – 453441
› കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ചുവടെ കൊടുത്തിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക.