RBI Officer Grade B Recruitment 2021: 322 Officer Vacancies @rbi.org.in

The RBI Officer Grade B Recruitment 2021: RBI has released officer Grade B detailed notification PDF. Total 322 vacancies will be recruited through RB

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിക്രൂട്ട്മെന്റ് 2021-322 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

RBI Recruitment 2021: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(RBI) ഓഫീസർ തസ്തികകളിലേക്ക് നിയമം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. നിലവിൽ ആകെ 322 ഒഴിവുകളാണ് ഉള്ളത്. Central Government Jobs അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഉപകാരപ്പെടുന്ന ജോലിയാണ് ഇത്. യോഗ്യരായ വ്യക്തികൾക്ക് 2021 ഫെബ്രുവരി 15 വരെ ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്. RBI Recruitment 2021 മായി ബന്ധപ്പെട്ട  വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ ചുവടെ പരിശോധിക്കാവുന്നതാണ്.

• സ്ഥാപനം : Reserve Bank of India 

• ജോലി തരം : Central Govt Job

• ആകെ ഒഴിവുകൾ : 322

• ജോലിസ്ഥലം : ഇന്ത്യയിലുടനീളം

• വിജ്ഞാപന നമ്പർ : No.1A/2020-21

• അപേക്ഷിക്കേണ്ടവിധം : ഓൺലൈൻ

• അപേക്ഷിക്കേണ്ട തീയതി : 28/01/2021

• അവസാന തീയതി : 15/02/2021

• ഔദ്യോഗിക വെബ്സൈറ്റ് : www.rbi.org.in

RBI Recruitment 2021: Vacancy Details

റിസർവ്ബാങ്ക് ഓഫ് ഇന്ത്യ ആകെ 322 ഒഴിവുകളിലേക്കാണ് നിലവിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ തസ്തികകളിലേക്കും ഉള്ള ഒഴിവ് വിവരങ്ങൾ ചുവടെ കൊടുക്കുന്നു.

1. ഓഫീസർ ഇൻ ഗ്രേഡ് 'ബി' (ഡിആർ)-(ജനറൽ) : 270

2. ഓഫീസർ ഇൻ ഗ്രേഡ് 'ബി' (ഡിആർ)-DSIM : 29

3. ഓഫീസർ ഇൻ ഗ്രേഡ് 'ബി' (ഡിആർ)-DEPR : 23

RBI Recruitment 2021: Age Limit Details

21 വയസ്സിനും 30 വയസ്സിനും ഇടയിൽ പ്രായമുള്ള യോഗ്യരായ വ്യക്തികൾക്ക് അപേക്ഷിക്കാവുന്നതാണ്.M.Phill & Ph.D യോഗ്യതയുള്ളവർക്ക് ഉയർന്ന പ്രായപരിധി 32 വയസ്സു മുതൽ 34 വയസ്സ് വരെ ആയിരിക്കും.

› പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വർഷം വിളവ് ലഭിക്കും.

› മറ്റ് പിന്നാക്ക വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ് ബാധകം.

RBI Recruitment 2021: Educational Qualification

1. ഓഫീസർ ഇൻ ഗ്രേഡ് 'ബി' (ഡിആർ)-(ജനറൽ)

› ഏതെങ്കിലും വിഭാഗത്തിൽ ബിരുദം/ തത്തുല്യമായ സാങ്കേതിക വിദ്യാഭ്യാസം അല്ലെങ്കിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെ പ്രൊഫഷണൽ യോഗ്യത അല്ലെങ്കിൽ ബിരുദാനന്തര ബിരുദം/ കുറഞ്ഞത് 55% മാർക്കോടെ തത്തുല്യമായ സാങ്കേതിക വിദ്യാഭ്യാസം.

2. ഓഫീസർ ഇൻ ഗ്രേഡ് 'ബി' (ഡിആർ)-DSIM

സ്റ്റാറ്റിക്സ്/ മാത്തമാറ്റിക്കൽ സ്റ്റാറ്റിക്സ്/ മാത്തമാറ്റിക്കൽ ഇക്കണോമിക്സ്/ ഇക്കണോമെട്രിക്സ്/ സ്റ്റാറ്റിക്സ്& ഇൻഫോർമാറ്റിക്സ് എന്നിവയിൽ കുറഞ്ഞത് 55% മാർക്കോടെ മാസ്റ്റർ ഡിഗ്രി.

3. ഓഫീസർ ഇൻ ഗ്രേഡ് 'ബി' (ഡിആർ)-DEPR

ഇക്കണോമിക്സ്/ ഇക്കണോമെട്രിക്സ്/ ക്വാണ്ടിറ്റേറ്റീവ് ഇക്കണോമിക്സ്/ മാത്തമാറ്റിക്കൽ ഇക്കണോമിക്സ്/ ഇന്റഗ്രേറ്റഡ് ഇക്കണോമിക്സ് കോഴ്സ്/ ഫിനാൻസ്, എന്നിവയിലേതെങ്കിലും വിഭാഗത്തിൽ കുറഞ്ഞത് 55 ശതമാനം മാർക്കോടെ മാസ്റ്റർ ഡിഗ്രി.

RBI Recruitment 2021: Salary Details

തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്ക് പ്രതിമാസം 35,150 രൂപ മുതൽ 62400 രൂപ വരെ ശമ്പളം ലഭിക്കും.

RBI Recruitment 2021: Selection Procedure

› എഴുത്തുപരീക്ഷ, ഡോക്യുമെന്റ് വെരിഫിക്കേഷൻ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.

› കേരളത്തിൽ കണ്ണൂർ, കൊച്ചി,  ആലപ്പുഴ, കോട്ടയം, കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ, പാലക്കാട്, തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ട്.

RBI Recruitment 2021: Application Fees

› ജനറൽ/ ഒബിസി/EWS വിഭാഗക്കാർക്ക് 850 രൂപ.

› SC/ST/PwBD വിഭാഗക്കാർക്ക് 100 രൂപ.

› അപേക്ഷാ ഫീസ് നെറ്റ് ബാങ്കിംഗ്/ ക്രെഡിറ്റ് കാർഡ്/ ഡെബിറ്റ് കാർഡ്/UPI / ചലാൻ എന്നിവ മുഖേന അപേക്ഷാഫീസ് അടക്കാവുന്നതാണ്.

RBI Recruitment 2021: How to Apply?

› യോഗ്യരായ ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള ലിങ്ക് വഴി അപേക്ഷിക്കാവുന്നതാണ്.

› അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് ചുവടെ വിജ്ഞാപനം ഡൗൺലോഡ് ചെയ്ത് പൂർണ്ണമായും വായിച്ച് യോഗ്യതയുണ്ടോ എന്ന് ഉറപ്പുവരുത്തുക.

› 2021 ഫെബ്രുവരി 15 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി.

RBI Grade B Recruitment 2021

Notification

Click Here

Appy Now

Click Here

Official Website

Click Here

Join Telegram Group

Click Here

Latest Jobs

Click Here

 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs