കേരള സർക്കാർ സ്ഥാപനമായ സി-ഡിറ്റിൽ ജോലി ഒഴിവുകൾ
കേരള സർക്കാർ സ്വയംഭരണ സ്ഥാപനമായ സി-ഡിറ്റ് ഏറ്റെടുത്ത് നടപ്പാക്കിവരുന്ന ഡിജിറ്റൈസേഷൻ പ്രൊജക്ടുകളുടെ വിവിധ ജോലികൾ നിർവഹിക്കുന്നതിനായി വിവിധ തസ്തികകളിൽ യോഗ്യത ഉള്ളവരെ നിയമിക്കുന്നു. താൽക്കാലിക അടിസ്ഥാനത്തിലായിരിക്കും നിയമനം. യോഗ്യരായ വ്യക്തികൾക്ക് 2021 ഫെബ്രുവരി 27 വരെ ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള തസ്തികകളുടെ യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കാവുന്നതാണ്.
• സ്ഥാപനം : Central for Development of Imaging Technology
• ജോലി തരം : Kerala Govt Job
• നിയമനം : താൽക്കാലികം
• ആകെ ഒഴിവുകൾ : കണക്കാക്കിയിട്ടില്ല
• ജോലിസ്ഥലം : കേരളത്തിലുടനീളം
• പോസ്റ്റിന്റെ പേര് : --
• അപേക്ഷിക്കേണ്ടവിധം : ഓൺലൈൻ
• അപേക്ഷിക്കേണ്ട തീയതി : 18/02/2021
• അവസാന തീയതി : 27/02/2021
• ഔദ്യോഗിക വെബ്സൈറ്റ് : https://www.cdit.org
Educational Qualifications & Salary Details
1. പ്രൊജക്റ്റ് സൂപ്പർവൈസർ
› ഏതെങ്കിലും വിഷയത്തിൽ ബിരുദം/ 3 വർഷ എഞ്ചിനീയറിംഗ് ഡിപ്ലോമ
› ഏതെങ്കിലും ഐടി പ്രൊജക്റ്റിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം. പകൽ/ രാത്രി ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യാൻ തയ്യാറുള്ളവർക്ക് മുൻഗണന ലഭിക്കും.
› ഷിഫ്റ്റ് അനുസൃതമായി പ്രതിഫലം ലഭിക്കും
2. സ്കാനിങ് അസിസ്റ്റന്റ്
› പത്താംക്ലാസ് വിജയം, കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
› പകൽ/ രാത്രി ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യാൻ തയ്യാറുള്ളവർക്ക് മുൻഗണന ലഭിക്കും
› പൂർത്തീകരിക്കുന്ന ജോലികൾക്ക് അനുസൃതമായി വേതനം ലഭിക്കും
3. ഇമേജ് എഡിറ്റേഴ്സ്
› പത്താം ക്ലാസ് ജയം, കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം.
› ഇന്റർനെറ്റ് കണക്ടിവിറ്റിയോട് കൂടിയ കമ്പ്യൂട്ടർ സ്വന്തമായി ഉണ്ടായിരിക്കണം.
› റേറ്റ് കോൺട്രാക്ട് അനുസരിച്ച് പൂർത്തീകരിക്കുന്ന ഡാറ്റക്ക് അനുസൃതമായി വേതനം ലഭിക്കും.
How to Apply?
➤ താല്പര്യമുള്ള വ്യക്തികൾ ചുവടെയുള്ള Apply Now എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
➤ അപേക്ഷാഫോമിൽ ചോദിച്ചിട്ടുള്ള വിവരങ്ങൾ പൂരിപ്പിച്ച് നൽകുക
➤ 2021 ഫെബ്രുവരി 27 വൈകുന്നേരം 5 മണിക്ക് മുൻപായി അപേക്ഷകൾ സമർപ്പിക്കണം
➤ നിങ്ങളുടെ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും അപ്‌ലോഡ് ചെയ്യേണ്ടതാണ്.
➤ കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള വിജ്ഞാപനം പരിശോധിക്കുക
Notification |
|
Apply Now |
|
Official Website |
|
ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ |
|
Latest Jobs |