കേരള ഫീഡ്സ് ലിമിറ്റഡിൽ വർക്കർ, ഗോഡൗൺ അസിസ്റ്റന്റ്, ജൂനിയർ അസിസ്റ്റന്റ്... ഒഴിവുകൾ
കേരള ഫീഡ്സ് ലിമിറ്റഡ് (KFL) വർക്കർ, ടെക്നീഷ്യൻ, ഗോഡൗൺ അസിസ്റ്റന്റ്, ജൂനിയർ അസിസ്റ്റന്റ്, അസിസ്റ്റന്റ്, ജൂനിയർ ഓഫീസർ, ലാബ് അസിസ്റ്റന്റ്, ലബോറട്ടറി അറ്റൻഡർ തുടങ്ങിയ തസ്തികകളിലേക്ക് ഇന്റർവ്യൂ വഴി നിയമനം നടത്തുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് 2021 ഫെബ്രുവരി 18ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്. താല്പര്യമുള്ള വ്യക്തികൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി തുടങ്ങിയ യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കാവുന്നതാണ്.
⬤ സ്ഥാപനം : The Kerala Feeds Limited (KFL)
⬤ ജോലി തരം : Kerala government
⬤ റിക്രൂട്ട്മെന്റ് തരം : താൽക്കാലികം
⬤ ജോലിസ്ഥലം : കേരളത്തിലുടനീളം
⬤ തിരഞ്ഞെടുപ്പ് : ഇന്റർവ്യൂ വഴി
⬤ അവസാന തീയതി : 18/02/2021
KFL Recruitment 2021: Vacancy Details
കേരള ഫീഡ്സ് ലിമിറ്റഡ് ആകെ 31 ഒഴിവുകളിലേക്ക് ആണ് നിലവിൽ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. ഓരോ തസ്തികകളിലേക്കുള്ള ഒഴിവ് വിവരങ്ങൾ ചുവടെ.
› വർക്കർ : 10
› ടെക്നീഷ്യൻ : 09
› ഗോഡൗൺ അസിസ്റ്റന്റ് : 03
› ജൂനിയർ അസിസ്റ്റന്റ് : 02
› അസിസ്റ്റന്റ് : 03
› ജൂനിയർ ഓഫീസർ : 01
› ലാബ് അസിസ്റ്റന്റ് : 02
› ലബോറട്ടറി അറ്റൻഡർ : 01
KFL Recruitment 2021: Salary Details
ഇന്റർവ്യൂ വഴി തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്ക് ദിവസവേതന അടിസ്ഥാനത്തിൽ ആയിരിക്കും ശമ്പളം ലഭിക്കുക. ഓരോ തസ്തികകളിലേക്കും തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്ക് ലഭിക്കുന്ന ശമ്പള വിവരങ്ങൾ ചുവടെ.
› വർക്കർ : 645/-
› ടെക്നീഷ്യൻ : 756/-
› ഗോഡൗൺ അസിസ്റ്റന്റ് : 675/-
› ജൂനിയർ അസിസ്റ്റന്റ് : 725/-
› അസിസ്റ്റന്റ് : 700/-
› ജൂനിയർ ഓഫീസർ : 30000/-(പ്രതിമാസം)
› ലാബ് അസിസ്റ്റന്റ് : 700/-
› ലബോറട്ടറി അറ്റൻഡർ : 675/-
KFL Recruitment 2021:Educational Qualification
വർക്കർ
› ഏഴാം ക്ലാസ് ജയം കൂടാതെ മികച്ച ശാരീരിക ക്ഷമത
› ഉയരം 160 സെന്റീമീറ്റർ, തൂക്കം 50 കിലോഗ്രാം, നെഞ്ചളവ് 80 സെന്റീമീറ്റർ 5 സെന്റീമീറ്റർ വികസിപ്പിക്കാൻ കഴിയണം.
ടെക്നീഷ്യൻ
എസ്എസ്എൽസി + ഐടിഐ
ഗോഡൗൺ അസിസ്റ്റന്റ്
എസ്എസ്എൽസി + സൈക്കിൾ ഓടിക്കാൻ അറിയണം
ജൂനിയർ അസിസ്റ്റന്റ്
അംഗീകൃത സർവകലാശാലയിൽ നിന്നും ബിഎ/ബി.കോം/ ബി.എസ്.സി കൂടാതെ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പിജി ഡിപ്ലോമ (ഒരു വർഷത്തെ കോഴ്സ്)
അസിസ്റ്റന്റ്
അംഗീകൃത സർവകലാശാലയിൽ നിന്നും ബിഎ/ബി.കോം/ ബി.എസ്.സി അതോടൊപ്പം അടിസ്ഥാന കമ്പ്യൂട്ടർ അറിവ്
ജൂനിയർ ഓഫീസർ
M.Sc ബയോകെമിസ്ട്രി കൂടാതെ 2 വർഷത്തെ പ്രവൃത്തിപരിചയം
ലാബ് അസിസ്റ്റന്റ്
ബി എസ് സി കെമിസ്ട്രി
ലബോറട്ടറി അറ്റൻഡർ
എസ്എസ്എൽസി + സൈക്കിൾ ഓടിക്കാൻ അറിയണം
How to apply?
➤ യോഗ്യരായ ഉദ്യോഗാർഥികൾ 2021 ഫെബ്രുവരി 18 ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കുക.
➤ അഭിമുഖത്തിന് എത്തിച്ചേരേണ്ട വിലാസം : Newman College, Newman College Rd, Mangattukavala, Thodupuzha, Kerala 685585
➤ രാവിലെ 9 മണി മുതൽ 11 മണി വരെ ആയിരിക്കും ഇന്റർവ്യൂ.
➤ അഭിമുഖത്തിന് ഹാജരാക്കുമ്പോൾ അറ്റസ്റ്റ് ചെയ്ത ഏറ്റവും പുതിയ പാസ്പോർട്ട് സൈസ് ഫോട്ടോ, യോഗ്യത തെളിയിക്കുന്ന രേഖകൾ എന്നിവ ഹാജരാക്കണം.
➤ കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള വിജ്ഞാപനം പരിശോധിക്കുക
Notification |
|
Official Website |
|
ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ |
|
Latest Jobs |