AFRI Latest Recruitment 2021 - Apply Online For Various Job Post's

Arid Forest Research Institute application are invited from lower division clerk(LDC), multi tasking staff (MTS), forest Guard and other job posts. Ce
AFRI

AFRI റിക്രൂട്ട്മെന്റ് 2021- വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം

AFRI Recruitment 2021: അരിഡ് ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്   ലോവർ ഡിവിഷൻ ക്ലർക്ക്, മൾട്ടി ടാസ്കിങ് സ്റ്റാഫ്, ടെക്നീഷ്യൻ, ഫോറസ്റ്റ് ഗാർഡ് തുടങ്ങിയ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. Central Government jobs തേടുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. അപേക്ഷിക്കാൻ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് 2021 ഏപ്രിൽ 24 വരെ  ഓൺലൈൻ വഴി  അപേക്ഷിക്കാവുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെയുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാം.

• ഓർഗനൈസേഷൻ : Arid Forest Research Institute

• ജോലി തരം : Central Govt Job

• വിജ്ഞാപന നമ്പർ : AFRU{7}/Online Recruitment/2020-21

• ആകെ ഒഴിവുകൾ : 18

• ജോലിസ്ഥലം : ഇന്ത്യയിലുടനീളം 

• പോസ്റ്റിന്റെ പേര് : --

• അപേക്ഷിക്കേണ്ടവിധം : ഓൺലൈൻ

• അപേക്ഷിക്കേണ്ട തീയതി : 23/03/2021

• അവസാന തീയതി : 24/04/2021

• ഔദ്യോഗിക വെബ്സൈറ്റ് : https://afri.icfre.org/

Vacancy Details

Arid Forest Research Institute ആകെ 18 ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ പോസ്റ്റിലേക്കുമുള്ള  ഒഴിവ് വിവരങ്ങൾ ചുവടെ.

› ടെക്നിക്കൽ അസിസ്റ്റന്റ് : 03

› ടെക്നീഷ്യൻ : 02

› ലോവർ ഡിവിഷൻ ക്ലർക്ക് : 04

› ഫോറസ്റ്റ് ഗാർഡ് : 01

› മൾട്ടി ടാസ്കിങ് സ്റ്റാഫ് : 08

Age Limit Details

› ടെക്നിക്കൽ അസിസ്റ്റന്റ് : 21 - 30

› ടെക്നീഷ്യൻ : 18 - 30

› ലോവർ ഡിവിഷൻ ക്ലർക്ക് : 18 - 27

› ഫോറസ്റ്റ് ഗാർഡ് : 18 - 27

› മൾട്ടി ടാസ്കിങ് സ്റ്റാഫ് : 18 - 28

Educational Qualifications

1. MTS

› ഗവൺമെന്റ് അംഗീകൃത ബോർഡിൽ നിന്നും പത്താം ക്ലാസ് ജയം

2. Forest Guard

› ഗവൺമെന്റ് അംഗീകൃത ബോർഡിൽനിന്നും പ്ലസ് ടു സയൻസ് വിജയം.

› ഫിസിക്കൽ

പുരുഷൻ

(i) 4 മണിക്കൂർ കൊണ്ട് 25 കിലോമീറ്റർ നടത്തം

(ii) ഉയരം കുറഞ്ഞത് 165 സെന്റീമീറ്റർ

(iii) ചെസ്റ്റ് 79 സെന്റീമീറ്റർ. 5 സെന്റീമീറ്റർ വികസിപ്പിക്കാൻ സാധിക്കണം

സ്ത്രീ

(i) 4 മണിക്കൂർ കൊണ്ട് 14 കിലോമീറ്റർ നടത്തം

(ii) ഉയരം കുറഞ്ഞത് 150 സെന്റീമീറ്റർ

(iii) ചെസ്റ്റ് 74 സെന്റീമീറ്റർ. 5 സെന്റീമീറ്റർ വികസിപ്പിക്കാൻ സാധിക്കണം

3. Lower Division Clerk (LDC)

› ഗവൺമെന്റ് അംഗീകൃത ബോർഡിൽനിന്നും പന്ത്രണ്ടാം ക്ലാസ് ജയം.

› ടൈപ്പിംഗ് വേഗത മാനുവൽ ടൈപ്പ് റൈറ്ററിൽ ഇംഗ്ലീഷിൽ ഒരു മിനിറ്റിൽ 30 വാക്കുകൾ അല്ലെങ്കിൽ ഒരു മിനിറ്റിൽ ഹിന്ദിയിൽ 25 വാക്കുകൾ അല്ലെങ്കിൽ

› സാധാരണ കമ്പ്യൂട്ടറിൽ ടൈപ്പിംഗ് വേഗത മിനുട്ടിൽ ഇംഗ്ലീഷിൽ 35 വാക്കുകൾ അല്ലെങ്കിൽ ഹിന്ദിയിൽ ഒരു മിനുട്ടിൽ 30 വാക്കുകൾ ടൈപ്പ് ചെയ്യാനുള്ള യോഗ്യത ഉണ്ടായിരിക്കണം.

4. Technician (Maintenance)

ഗവൺമെന്റ് അംഗീകൃത ബോർഡിൽനിന്നും പത്താംക്ലാസ് ജയം അതോടൊപ്പം ഗവൺമെന്റ് അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പ്ലംബർ/ ഇലക്ട്രീഷ്യൻ ട്രേഡിൽ ഐ ടി ഐ കോഴ്സ് സർട്ടിഫിക്കറ്റ്.

5. Technical Assistant (Field Lab Research)

› അംഗീകൃത സർവകലാശാലയിൽ നിന്നും കെമിസ്ട്രി പ്രധാന വിഷയമായി B.Sc.

› അംഗീകൃത സർവകലാശാലയിൽ നിന്നും B.Sc (അഗ്രികൾച്ചർ)

Salary Details

› ടെക്നിക്കൽ അസിസ്റ്റന്റ് : 29200 - 92300/-

› ടെക്നീഷ്യൻ : 19900 - 63200/-

› ലോവർ ഡിവിഷൻ ക്ലർക്ക് : 19900 - 63200/-

› ഫോറസ്റ്റ് ഗാർഡ് : 19900 - 63200/-

› മൾട്ടി ടാസ്കിങ് സ്റ്റാഫ് : 18000 - 56900/-

Application Fees Details

› ജനറൽ / ഒബിസി വിഭാഗക്കാർക്ക് 450 രൂപയാണ് അപേക്ഷാ ഫീസ്

› SC/ST/ വനിതകൾ/ PH സ്ഥാനാർത്ഥികൾ എന്നിവർക്ക് 150 രൂപയാണ് അപേക്ഷാ ഫീസ്.

› ഇന്റർനെറ്റ് ബാങ്കിംഗ് / ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ് എന്നിവ മുഖേന അപേക്ഷാഫീസ് അടക്കാവുന്നതാണ്. 

How to Apply AFRI Recruitment 2021?

⬤ പൂർണ്ണമായ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 2021 ഏപ്രിൽ 24 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷിക്കണം.

⬤ ചുവടെയുള്ള Apply now എന്ന ഓപ്ഷൻ ഉപയോഗിച്ച് അപേക്ഷിക്കാൻ ആരംഭിക്കുക.

⬤ കൂടുതൽ വിവരങ്ങൾ അറിയുവാനും അപേക്ഷിക്കാനും ചുവടെയുള്ള PDF വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക.

⬤ ഡൗൺലോഡ് ചെയ്ത വിജ്ഞാപനം പൂർണമായും വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷകൾ സമർപ്പിക്കുക.

Notification

Click Here

Apply Now

Click Here

Official Website

Click Here

ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ

Click Here

Latest Jobs

Click Here

 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs