ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ റിക്രൂട്ട്മെന്റ് 2021 - ഓൺലൈനായി അപേക്ഷിക്കാം
FCI Recruitment 2021: ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. Central Government jobs തിരയുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. അപേക്ഷിക്കാൻ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് 2021 മാർച്ച് 31 വരെ ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെയുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാം.
• വിഭാഗം : Food Corporation of India (FCI)
• ജോലി തരം : Central Govt Job
• വിജ്ഞാപന നമ്പർ : No.01/2021-FCI Category I
• ആകെ ഒഴിവുകൾ : 89
• ജോലിസ്ഥലം : ഇന്ത്യയിലുടനീളം
• പോസ്റ്റിന്റെ പേര് : AGM
• അപേക്ഷിക്കേണ്ടവിധം : ഓൺലൈൻ
• അപേക്ഷിക്കേണ്ട തീയതി : 01/03/2021
• അവസാന തീയതി : 31/03/2021
• ഔദ്യോഗിക വെബ്സൈറ്റ് : https://www.recruitmentfci.in/
FCI Recruitment 2021 Vacancy Details
ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വിവിധ തസ്തികകളിലായി 89 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
No |
തസ്തിക |
ഒഴിവുകൾ |
1 |
അസിസ്റ്റന്റ് ജനറൽ മാനേജർ (ജനറൽ അഡ്മിനിസ്ട്രേഷൻ) |
30 |
2 |
അസിസ്റ്റന്റ് ജനറൽ മാനേജർ (ടെക്നിക്കൽ) |
27 |
3 |
അസിസ്റ്റന്റ് ജനറൽ മാനേജർ (അക്കൗണ്ട്സ്) |
22 |
4 |
അസിസ്റ്റന്റ് ജനറൽ മാനേജർ (നിയമം) |
08 |
5 |
മെഡിക്കൽ ഓഫീസർ |
02 |
FCI Recruitment 2021 Age Limit Details
No |
തസ്തിക |
പ്രായപരിധി |
1 |
അസിസ്റ്റന്റ് ജനറൽ മാനേജർ (ജനറൽ അഡ്മിനിസ്ട്രേഷൻ) |
30 വയസ്സ് |
2 |
അസിസ്റ്റന്റ് ജനറൽ മാനേജർ (ടെക്നിക്കൽ) |
28 വയസ്സ് |
3 |
അസിസ്റ്റന്റ് ജനറൽ മാനേജർ (അക്കൗണ്ട്സ്) |
28 വയസ്സ് |
4 |
അസിസ്റ്റന്റ് ജനറൽ മാനേജർ (നിയമം) |
33 വയസ്സ് |
5 |
മെഡിക്കൽ ഓഫീസർ |
35 വയസ്സ് |
FCI Recruitment 2021 Educational Qualifications
1. അസിസ്റ്റന്റ് ജനറൽ മാനേജർ (ജനറൽ അഡ്മിനിസ്ട്രേഷൻ)
› ബിരുദാനന്തര ബിരുദം അല്ലെങ്കിൽ കേന്ദ്ര സർക്കാർ അംഗീകരിച്ച അംഗീകൃത സർവകലാശാല / സ്ഥാപനങ്ങളിൽ നിന്ന് തത്തുല്യമായത്.
› കുറഞ്ഞത് 55% മാർക്കോടെ അംഗീകൃത സർവകലാശാലയിൽ നിന്ന് നിയമത്തിൽ ബിരുദം അല്ലെങ്കിൽ 5 വർഷത്തെ ഇന്റഗ്രേറ്റഡ് കോഴ്‌സ്. കുറിപ്പ്: എസ്‌സി / എസ്ടി / പിഡബ്ല്യുബിഡി അപേക്ഷകരുടെ കാര്യത്തിൽ, മാർക്കിന്റെ ഏറ്റവും കുറഞ്ഞ ശതമാനം 55% ന് പകരം 50% ആയിരിക്കും.
2. അസിസ്റ്റന്റ് ജനറൽ മാനേജർ (ടെക്നിക്കൽ)
› അംഗീകൃത സർവകലാശാലയിൽ നിന്നും കുറഞ്ഞത് 55% മാർക്കോടെ B.Sc അഗ്രികൾച്ചർ
› അല്ലെങ്കിൽ ബിടെക് ഡിഗ്രി അല്ലെങ്കിൽ അംഗീകൃത സർവകലാശാല/ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും കുറഞ്ഞത് 55 ശതമാനം മാർക്കോടെ ഫുഡ് സയൻസിൽ ബി. ഇ ഡിഗ്രി.
3. അസിസ്റ്റന്റ് ജനറൽ മാനേജർ (അക്കൗണ്ട്സ്)
അസോസിയേറ്റ് അംഗത്വം.
i) ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ;അഥവാ
ii) ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ; അഥവാ
iii) ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറിമാർ
4. അസിസ്റ്റന്റ് ജനറൽ മാനേജർ (Law)
അംഗീകൃത യൂണിവേഴ്സിറ്റി അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് നിയമത്തിൽ മുഴുവൻ സമയ ബിരുദം. പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനായി കുറഞ്ഞത് 5 വർഷം പരിചയം.
5. മെഡിക്കൽ ഓഫീസർ
എംബിബിസ്. മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, ലേബർ ഓർഗനൈസേഷനിൽ ജോലി ചെയ്ത് 3 വർഷത്തെ പ്രവൃത്തിപരിചയം
കുറിപ്പ്: കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം ഡൗൺലോഡ് ചെയ്ത് വായിക്കുക.
FCI Recruitment 2021 Salary Details
No |
തസ്തിക |
ശമ്പളം |
1 |
അസിസ്റ്റന്റ് ജനറൽ മാനേജർ (ജനറൽ അഡ്മിനിസ്ട്രേഷൻ) |
60,000-1,80,000/- |
2 |
അസിസ്റ്റന്റ് ജനറൽ മാനേജർ (ടെക്നിക്കൽ) |
60,000-1,80,000/- |
3 |
അസിസ്റ്റന്റ് ജനറൽ മാനേജർ (അക്കൗണ്ട്സ്) |
60,000-1,80,000/- |
4 |
അസിസ്റ്റന്റ് ജനറൽ മാനേജർ (നിയമം) |
60,000-1,80,000/- |
5 |
മെഡിക്കൽ ഓഫീസർ |
50,000-1,60,000/- |
Application Fees Details
› 1000 രൂപയാണ് അപേക്ഷാഫീസ്. പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർ, വനിതകൾ, PwBD ഉദ്യോഗാർത്ഥികൾക്ക് അപേക്ഷാ ഫീസ് അടക്കേണ്ടതില്ല.
› ഇന്റർനെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് എന്നിവ മുഖേന അപേക്ഷാ ഫീസ് അടക്കാവുന്നതാണ്.
› ഒരിക്കൽ അടച്ച അപേക്ഷാഫീസ് യാതൊരുകാരണവശാലും തിരികെ ലഭിക്കുന്നതല്ല.
How to Apply FCI Recruitment 2021?
⬤ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 2021 മാർച്ച് 31 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷിക്കണം.
⬤ ചുവടെയുള്ള Apply now എന്ന ഓപ്ഷൻ ഉപയോഗിച്ച് അപേക്ഷിക്കാൻ ആരംഭിക്കുക.
⬤ ചോദിച്ചിട്ടുള്ള എല്ലാ വിവരങ്ങളും വളരെ കൃത്യമായി പൂരിപ്പിയ്ക്കുക.
⬤ കൂടുതൽ വിവരങ്ങൾ അറിയുവാനും അപേക്ഷിക്കാനും ചുവടെയുള്ള PDF വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക.
⬤ ഡൗൺലോഡ് ചെയ്ത വിജ്ഞാപനം പൂർണമായും വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷകൾ സമർപ്പിക്കുക.
Central Government jobs for graduates 2021
Notification |
|
Apply Now |
|
Official Website |
|
ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ |
|
Latest Jobs |