Punjab National Bank(PNB) Part time Sweeper Vacancies In Kerala - PNB Recruitment 2021

Punjab National Bank officially invite part time sweeper vacancies in Kerala at Trivandrum. Central Government jobs in Kerala looking for the candidat

പഞ്ചാബ് നാഷണൽ ബാങ്ക് പാർട്ട് ടൈം സ്വീപ്പർ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. കേരളത്തിൽ കേന്ദ്ര സർക്കാർ ജോലികൾ അന്വേഷിക്കുന്നവർക്ക് തീർച്ചയായും ഉപകാരപ്പെടുന്ന ജോലിയാണിത്. അപേക്ഷിക്കാൻ യോഗ്യരായ ഉദ്യോഗാർഥികൾ 2021 ഏപ്രിൽ 17 ന് മുൻപ് അപേക്ഷിക്കേണ്ടതാണ്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെയുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം, അപേക്ഷിക്കേണ്ട വിധം  തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാം.

• ഓർഗനൈസേഷൻ : പഞ്ചാബ് നാഷണൽ ബാങ്ക്

• ജോലി തരം : കേന്ദ്ര സർക്കാർ 

• വിജ്ഞാപന നമ്പർ : --

• ആകെ ഒഴിവുകൾ : 23

• ജോലിസ്ഥലം : കേരളം 

• പോസ്റ്റിന്റെ പേര് : പാർട്ട് ടൈം സ്വീപ്പർ

• അപേക്ഷിക്കേണ്ടവിധം : തപാൽ

• അപേക്ഷിക്കേണ്ട തീയതി : 31/03/2021

• അവസാന തീയതി : 17/04/2021

• ഔദ്യോഗിക വെബ്സൈറ്റ് : https://www.pnbindia.in/

ഒഴിവുകളുടെ വിവരങ്ങൾ

പഞ്ചാബ് നാഷണൽ ബാങ്ക് പാർട്ട് ടൈം സ്വീപ്പർ പോസ്റ്റിലേക്ക് ആകെ 23 ഒഴിവുകളാണ് ഉള്ളത്.  ഓരോ ജില്ലകളിലും ഉള്ള ഒഴിവ് വിവരങ്ങൾ ചുവടെ.

➠ തിരുവനന്തപുരം : 06

➠ പത്തനംതിട്ട : 04

➠ കൊല്ലം : 05

➠ കോട്ടയം : 04

➠ ഇടുക്കി : 02

➠ ആലപ്പുഴ : 02

പ്രായപരിധി വിവരങ്ങൾ

18 വയസ്സ് മുതൽ 24 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.  ഒബിസി/ എസ് സി/ എസ് ടി വിഭാഗക്കാർക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ്. പരമാവധി 45 വയസ്സ് വരെയായിരിക്കും വയസ്സിളവ് ലഭിക്കുക. 

വിദ്യാഭ്യാസ യോഗ്യത

പാർട്ട് ടൈം സ്വീപ്പർ ഒഴിവുകളിലേക്ക് പത്താം ക്ലാസ് പാസ്സാകാത്തവർക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ. അപേക്ഷിക്കുന്നതിന് മിനിമം യോഗ്യത ഒന്നും ആവശ്യമില്ല.

ശമ്പള വിവരങ്ങൾ

പഞ്ചാബ് നാഷണൽ ബാങ്ക് റിക്രൂട്ട്മെന്റ് വഴി പാർട്ട് ടൈം സ്വീപ്പർ ഒഴിവുകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്ക് നിശ്ചയിച്ചിട്ടുള്ള ശമ്പളം ലഭിക്കുന്നതാണ്.

തിരഞ്ഞെടുപ്പ് പ്രക്രിയ

തിരഞ്ഞെടുക്കപ്പെടുന്ന   സ്ഥാനാർത്ഥികളുടെ പട്ടിക പഞ്ചാബ് നാഷണൽ ബാങ്ക് ഓഫീസ് അറിയിപ്പ് ബോർഡിൽ പ്രദർശിപ്പിക്കും

അപേക്ഷിക്കേണ്ട വിധം?

⬤ യോഗ്യരായ ഉദ്യോഗാർത്ഥികൾ 2021 ഏപ്രിൽ 17 ന് മുൻപ് എത്തുന്ന വിധത്തിൽ തപാൽ വഴി(പോസ്റ്റോഫീസ് വഴി)  അപേക്ഷിക്കണം.

⬤ അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന വ്യക്തികൾ ഒഴിവുകൾ ഉള്ള ജില്ലകളിൽ താമസിക്കുന്ന വ്യക്തികൾ ആയിരിക്കണം 

⬤ അപേക്ഷാഫോം ചുവടെ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.

⬤ ഡൗൺലോഡ് ചെയ്ത് അപേക്ഷ ഫോം പൂർണ്ണമായി പൂരിപ്പിക്കുക. അപേക്ഷയോടൊപ്പം ചേർക്കേണ്ട രേഖകൾ ചുവടെ കൊടുക്കുന്നുണ്ട്.

⬤ കൂടുതൽ വിവരങ്ങൾ അറിയുവാനും അപേക്ഷിക്കാനും ചുവടെയുള്ള PDF വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക

അപേക്ഷയോടൊപ്പം ചേർക്കേണ്ട രേഖകൾ

› എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് രജിസ്ട്രേഷൻ കാർഡ് ഉണ്ടെങ്കിൽ അത്

› ഫോട്ടോ പതിച്ച അപേക്ഷ

› പത്താംക്ലാസ് പാസായിട്ടില്ലെന്ന് തെളിയിക്കുന്ന മാർക്ക് ലിസ്റ്റും സർട്ടിഫിക്കറ്റും അല്ലെങ്കിൽ അവസാനം പാസായ മാർക്ക് ലിസ്റ്റും ട്രാൻസ്ഫർ സർട്ടിഫിക്കറ്റും

› ജാതി സർട്ടിഫിക്കറ്റ്

› മേൽവിലാസ രേഖ,  തിരിച്ചറിയൽ രേഖ

› ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് തെളിയിക്കുന്നതിനുള്ള രേഖ

› സ്ഥിര താമസ സർട്ടിഫിക്കറ്റ്

› സാമ്പത്തിക സംവരണം ഉള്ളവർക്ക് അത് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്

› മറ്റ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ അത്

Notification

Click Here

Apply Now

Click Here

Official Website

Click Here

ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ

Click Here

Latest Jobs

Click Here

 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs