സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റിക്രൂട്ട്മെന്റ് 2021 - ജൂനിയർ അസോസിയേറ്റ് വിജ്ഞാപനം
SBI Recruitment 2021: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ബ്രാഞ്ചുകളിലേക്ക് ജൂനിയർ അസോസിയേറ്റ് തസ്തികകളിൽ നിയമനം നടത്തുന്നു. Banking Jobs തിരയുന്ന വ്യക്തികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.
കേരളത്തിലുൾപ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി 5237 ഒഴിവുകളിലേക്ക് ആണ് നിലവിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാവുന്നതാണ്.
• സ്ഥാപനം : State Bank Of India
• ജോലി തരം : Central Govt
• ആകെ ഒഴിവുകൾ : 5237
• ജോലിസ്ഥലം : ഇന്ത്യയിലുടനീളം
• പോസ്റ്റിന്റെ പേര് : ജൂനിയർ അസോസിയേറ്റ്
• തിരഞ്ഞെടുപ്പ് : ഡയറക്ട് റിക്രൂട്ട്മെന്റ്
• അപേക്ഷിക്കേണ്ട തീയതി : 27/04/2021
• പരീക്ഷ തീയതി : 17/05/2021 20.05.2021
• ഔദ്യോഗിക വെബ്സൈറ്റ് : https://www.sbi.co.in
SBI Recruitment 2021 Vacancy Details
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കേരളം ഉൾപ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി 5237 ഒഴിവുകളിലേക്ക് ആണ് നിലവിൽ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. ഓരോ സംസ്ഥാനങ്ങളിലും ഉള്ള ഒഴിവ് വിവരങ്ങൾ ചുവടെ പരിശോധിക്കാം.
State |
Vacancy |
Gujarat |
902 |
Karnataka |
400 |
Madhya Pradesh |
78 |
Chattisgrah |
120 |
West Bengal |
273 |
A&N Islands |
15 |
Sikkim |
12 |
Odisha |
75 |
Jammu & Kashmir |
12 |
Ladakh |
08 |
Himachal Pradesh |
180 |
Chandigarh |
15 |
Punjab |
295 |
Tamil Nadu |
473 |
Pondicherry |
02 |
Delhi |
80 |
Uttarakhand |
70 |
Haryana |
110 |
Telangana |
275 |
Rajasthan |
175 |
Kerala |
97 |
Lakshadweep |
03 |
Uttar Pradesh |
350 |
Maharashtra |
640 |
Goa |
10 |
Assam |
149 |
Arunachal Pradesh |
15 |
Manipur |
18 |
Meghalaya |
14 |
Mizoram |
20 |
Nagaland |
10 |
Thripura |
19 |
TOTAL |
4915 |
SBI Recruitment 2021 Age limit Details
20 വയസ്സിനും 28 വയസ്സിനും ഇടയിലാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ജൂനിയർ അസോസിയേറ്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി നിശ്ചയിച്ചിരിക്കുന്നത്. ഉദ്യോഗാർത്ഥി 02.04.1993 നും 01.04.2001നും ഇടയിൽ ജനിച്ച വ്യക്തികൾ ആയിരിക്കണം.
പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വയസ്സും, ഒബിസി വിഭാഗക്കാർക്ക് 3 വയസ്സും, pwd വിഭാഗക്കാർക്ക് 10 വയസ്സും പ്രായപരിധിയിൽ നിന്ന് ഇളവ് ലഭിക്കുന്നതാണ്. കൂടുതലറിയുന്നതിന് വിജ്ഞാപനം പരിശോധിക്കുക.
SBI Recrutement 2021 Educational qualifications
അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി അല്ലെങ്കിൽ അതിന് തുല്യമായ യോഗ്യത. ഡിഗ്രി അവസാന വർഷ ഉദ്യോഗാർഥികൾക്കും അല്ലെങ്കിൽ ആറാം സെമസ്റ്റർ പഠിക്കുന്ന വിദ്യാർഥികൾക്കും ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾ 2021 ഓഗസ്റ്റ് 16ന് ഡിഗ്രി പൂർത്തിയാക്കിയിരിക്കണം.
SBI Recrutement 2021 Salary details
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റിക്രൂട്ട്മെന്റ് വഴി ജൂനിയർ അസോസിയേറ്റ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്ക് അടിസ്ഥാന ശമ്പളം 19,900 രൂപ ആയിരിക്കും. 47920 രൂപ വരെ പരമാവധി ശമ്പളം ലഭിക്കും. ശമ്പളത്തിന് പുറമേ മറ്റ് കേന്ദ്ര സർക്കാർ ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.
Selection Procedure
രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക.
കേരളത്തിൽ ആലപ്പുഴ, കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ട്. ലക്ഷദ്വീപിൽ ഉള്ളവർക്ക് കവരത്തിയിൽ ആണ് പരീക്ഷ കേന്ദ്രം ഉള്ളത്.
Application Fees
› ജനറൽ/ ഒബിസി/EWS : 750/-
› SC/ST/PWD/XS വിഭാഗക്കാർക്ക് അപേക്ഷാഫീസ് ഇല്ല
› ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ് / ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവ മുഖേന അപേക്ഷാഫീസ് അടക്കാവുന്നതാണ്.
How to apply?
⬤ അപേക്ഷിക്കാൻ താൽപര്യപ്പെടുന്ന ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള Apply Now എന്ന ഓപ്ഷൻ ഉപയോഗിച്ച് അപേക്ഷിക്കാൻ ആരംഭിക്കുക.
⬤ അപേക്ഷിക്കുന്നതിന് മുൻപ് വിജ്ഞാപനത്തിൽ സൂചിപ്പിച്ചിട്ടുള്ള പൂർണ്ണമായ യോഗ്യത നേടിയിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുക.
⬤ കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള വിജ്ഞാപനം മനസ്സിലാക്കുക
Notification |
|
Apply Now |
|
Official Website |
|
ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ |
|
Latest Jobs |