കേരള സംസ്ഥാന ഹൗസിംഗ് ബോർഡ് നിലവിലുള്ള അസിസ്റ്റന്റ് എൻജിനീയർ (സിവിൽ) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള സർക്കാർ ജോലികൾ തിരയുന്ന വ്യക്തികൾക്ക് 2021 ജൂൺ 2 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള യോഗ്യത മാനദണ്ഡങ്ങൾ ചുവടെ പരിശോധിക്കാം.
• ഓർഗനൈസേഷൻ : കേരള സംസ്ഥാന ഹൗസിംഗ് ബോർഡ്
• പോസ്റ്റ് : അസിസ്റ്റന്റ് എൻജിനീയർ (സിവിൽ)
• ജോലി തരം : കേരള സർക്കാർ
• റിക്രൂട്ട്മെന്റ് തരം : നേരിട്ടുള്ള നിയമനം
• ജോലിസ്ഥലം : കേരളം
• കാറ്റഗറി നമ്പർ : 128/2021
• അപേക്ഷിക്കേണ്ട വിധം : ഓൺലൈൻ
• അപേക്ഷിക്കേണ്ട തീയതി : 30/04/2021
• അവസാന തീയതി : 2021 ജൂൺ 02
പ്രായപരിധി വിവരങ്ങൾ
18 വയസ്സ് മുതൽ 36 വയസ്സ് വരെയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ നൽകാം. (അപേക്ഷകർ 02.01.1985 നും 01.01.2003നും ഇടയിൽ ജനിച്ചവരായിരിക്കണം) പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർ, മറ്റ് പിന്നാക്ക വിഭാഗക്കാർ തുടങ്ങിയവർക്ക് സർക്കാർ അനുവദിച്ചിട്ടുള്ള വയസ്സ് ഇളവ് ലഭിക്കുന്നതാണ്.
ശമ്പള വിവരങ്ങൾ
കേരള ഹൗസിംഗ് ബോർഡ് റിക്രൂട്ട്മെന്റ് വഴി അസിസ്റ്റന്റ് എൻജിനീയർ (സിവിൽ) തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് മാസം 36600 രൂപ മുതൽ 79200 രൂപ വരെ ശമ്പളം ലഭിക്കും.
വിദ്യാഭ്യാസ യോഗ്യത
› അംഗീകൃത സർവകലാശാലയിൽ നിന്നും സിവിൽ എൻജിനീയറിങ് ഡിഗ്രി
› CAD, STADD സോഫ്റ്റ്‌വെയറുകളിൽ പ്രാവീണ്യം അഭികാമ്യം
തിരഞ്ഞെടുപ്പ് പ്രക്രിയ
› എഴുത്ത് പരീക്ഷ
› ഡോക്യുമെന്റ് പരിശോധന
› വ്യക്തിഗത ഇന്റർവ്യൂ
അപേക്ഷിക്കേണ്ട വിധം
› അപേക്ഷിക്കാൻ താൽപര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾ 2021 ജൂൺ 2ന് മുൻപ് അപേക്ഷകൾ സമർപ്പിക്കണം
› ആദ്യം ചുവടെ കൊടുത്തിട്ടുള്ള നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്യുക
› നോട്ടിഫിക്കേഷനിൽ കൊടുത്തിട്ടുള്ള യോഗ്യത ഉണ്ടോ എന്ന് പരിശോധിക്കുക
› കേരള പി എസ് സി വഴി ആദ്യമായി അപേക്ഷിക്കുന്നവർ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയും അല്ലാത്തവർ അവരവരുടെ പ്രൊഫൈൽ ലോഗിൻ ചെയ്തു കൊണ്ട് അപേക്ഷിക്കാൻ ആരംഭിക്കുക.
› പ്രൊഫൈൽ ലോഗിൻ ചെയ്തതിനു ശേഷം നോട്ടിഫിക്കേഷൻ സെലക്ട് ചെയ്യുക.
› സെർച്ച് ബാറിൽ കാറ്റഗറി നമ്പർ 128/2021 എന്ന് സെർച്ച് ചെയ്യുക
› നിങ്ങൾക്ക് ആ പോസ്റ്റിലേക്ക് അപേക്ഷിക്കാൻ യോഗ്യത ഉണ്ടെങ്കിൽ അവിടെ apply now എന്ന് കാണിക്കും. അതിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കുക.
Notification |
|
Application Form |
|
Official Website |
|
ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ |
|
Latest Jobs |