മിൽമയിൽ സിസ്റ്റം സൂപ്പർവൈസർ ഒഴിവുകൾ | ഓൺലൈൻ വഴി അപേക്ഷിക്കാം

മിൽമ റിക്രൂട്മെന്റ് 2021 : എറണാകുളം ജില്ലയിൽ സ്ഥിതി ചെയ്യുന്ന റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ്(മിൽമ) സിസ്റ്റം സൂപ്പർവൈസ

എറണാകുളം റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ് സിസ്റ്റം സൂപ്പർവൈസർ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2021 മെയ് 11 വരെ ഇ-മെയിൽ വഴി അപേക്ഷിക്കാം. താൽപര്യമുള്ള വ്യക്തികൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസ യോഗ്യത, അപേക്ഷിക്കേണ്ട വിധം തുടങ്ങിയ കൂടുതൽ വിവരങ്ങൾ പരിശോധിക്കാം.


• ബോർഡ് : എറണാകുളം റീജണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ്

• പോസ്റ്റിന്റെ പേര് : സിസ്റ്റം സൂപ്പർവൈസർ

• അപേക്ഷിക്കേണ്ട വിധം : ഓൺലൈൻ

• അപേക്ഷിക്കേണ്ട തീയതി : 06/05/2021

• അവസാന തീയതി : 11/05/2021

വിദ്യാഭ്യാസ യോഗ്യത 

1. കമ്പ്യൂട്ടർ സയൻസിലോ കമ്പ്യൂട്ടർ ആപ്ലിക്കേഷനിലോ ബിരുദാനന്തര ബിരുദം നേടിയിരിക്കണം അല്ലെങ്കിൽ

2. കമ്പ്യൂട്ടർ സയൻസ്‌ & എൻജിനീയറിങ്/ കമ്പ്യൂട്ടർ സയൻസ് / കമ്പ്യൂട്ടർ ആപ്ലിക്കേഷനിലോ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ

3. കമ്പ്യൂട്ടർ സയൻസിലോ കമ്പ്യൂട്ടർ എൻജിനീയറിങ്ങിലോ കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട വിഷയങ്ങളിലോ മൂന്ന് വർഷത്തെ ഡിപ്ലോമ.

› അനുബന്ധ മേഖലയിൽ പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും

തിരഞ്ഞെടുപ്പ് പ്രക്രിയ

  • അപേക്ഷ അയക്കുന്ന ഉദ്യോഗാർത്ഥികളിൽ നിന്നും യോഗ്യതയും പരിചയവും അടിസ്ഥാനമാക്കി ഷോർട്ട് ലിസ്റ്റ് തയ്യാറാക്കും
  • ഷോർട്ട് ലിസ്റ്റ് ചെയ്ത വ്യക്തികളെ ഓൺലൈൻ വഴി അഭിമുഖം നടത്തും
  • അഭിമുഖത്തിലെ പ്രകടനത്തെ അടിസ്ഥാനമാക്കി ഉദ്യോഗാർത്ഥികളെ സിസ്റ്റം സൂപ്പർവൈസർ തസ്തികയിലേക്ക് തിരഞ്ഞെടുക്കും

അപേക്ഷിക്കേണ്ട വിധം

  • ചുവടെ കൊടുത്തിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്ത് പൂർണമായും പരിശോധിച്ച് യോഗ്യത ഉണ്ട് എന്ന് ഉറപ്പുവരുത്തുക
  • ബയോഡാറ്റ, പ്രവൃത്തിപരിചയം  തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ചുവടെ കൊടുത്തിട്ടുള്ള ഈ മെയിൽ വിലാസത്തിലേക്ക് അയക്കുക
  • ecrmpuhr@milma.com അല്ലെങ്കിൽ ercmpupanda@gmail.com
  • 2021 മെയ് 11ന് മുമ്പ് അപേക്ഷകൾ സമർപ്പിക്കുക

Notification

Click Here

Apply Now

Click Here

Official Website

Click Here

ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ

Click Here

Latest Jobs

Click Here

 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs