ഇന്ത്യൻ ആർമി സോൾജിയർ ജനറൽ ഡ്യൂട്ടി (വനിതാ മിലിട്ടറി പോലീസ്) വിജ്ഞാപനം വന്നിരിക്കുന്നു. Indian Army Jobs അന്വേഷിക്കുന്ന വനിതാ ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2021 ജൂലൈ 20 വരെ ഓൺലൈനായി അപേക്ഷ നൽകാം.
അപേക്ഷിക്കാനുള്ള പ്രധാനമായ യോഗ്യത പത്താംക്ലാസ് പാസായിരിക്കണം. പൂനെ, ഷില്ലോംഗ്, ബെൽഗാം, ജബൽപൂർ, ലക്നൗ, അംബാല എന്നിവിടങ്ങളിൽ ഇന്ത്യൻ ആർമിയുടെ റിക്രൂട്ട്മെന്റ് റാലി കൾ നടക്കും. താൽപര്യപ്പെടുന്ന ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിട്ടുള്ള യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കുക.
Job Details
› ഓർഗനൈസേഷൻ: Indian Army
› ജോലി തരം: Central Govt Jobs
› ഒഴിവുകളുടെ എണ്ണം: 100
› അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
› അപേക്ഷിക്കേണ്ട തീയതി: 06/06/2021
› അവസാന തീയത: 20/07/2021
Vacancy Details
ഇന്ത്യൻ ആർമി സോൾജിയർ ജനറൽ ഡ്യൂട്ടി (വനിതാ മിലിറ്ററി പോലീസ്) തസ്തികയിലേക്ക് നിലവിൽ 100 ഒഴിവുകളിലേക്ക് ആണ് റിക്രൂട്ട്മെന്റ് റാലി നടത്തപ്പെടുന്നത്.
യോഗ്യത മാനദണ്ഡങ്ങൾ
Age Limit Details
ഇന്ത്യൻ ആർമിയുടെ വനിതാ മിലിറ്ററി പോലീസ് തസ്തികയിലേക്ക് 17½ വയസ്സ് മുതൽ 21 വയസ്സ് വരെയാണ് പ്രായ പരിധി നിശ്ചയിച്ചിരിക്കുന്നത്. ഉദ്യോഗാർത്ഥികൾ 01/10/2000നും 01/04/2004നും ഇടയിൽ ജനിച്ച വ്യക്തികൾ ആയിരിക്കണം. പ്രതിരോധ സൈനികരുടെ വിധവകൾക്ക് 30 വയസ്സുവരെ ഇളവ് ലഭിക്കും.
Educational Qualifications
45 ശതമാനം മാർക്കോടെ പത്താം ക്ലാസ് വിജയം. ഓരോ വിഷയത്തിനും 33 ശതമാനം മാർക്കെങ്കിലും നേടിയിരിക്കണം.
Physical Requirements
➤ ഉയരം: 152 സെന്റീമീറ്റർ
➤ ഭാരം: ഇന്ത്യൻ ആർമിയുടെ മെഡിക്കൽ മാനദണ്ഡങ്ങൾ അനുസരിച്ച് ഉയരത്തിനും പ്രായത്തിനും ആനുപാതികമായ അനുപാതം
➤ ഓട്ടം: 1.6 കിലോ മീറ്റർ ഓട്ടം
i) 7 മിനിറ്റ് 30 സെക്കൻഡ് വരെ- ഗ്രൂപ്പ് 1
ii) 8 മിനിറ്റ് വരെ - ഗ്രൂപ്പ് 2
➤ ലോങ്ങ് ജമ്പ്: 10 അടി
➤ ഹൈജമ്പ്: 3 അടി
Selection Procedure
➤ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി 6 ഇടങ്ങളിലാണ് വനിതാ മിലിറ്ററി പോലീസ് റിക്രൂട്ട്മെന്റ് റാലി നടക്കുന്നത്.
➤ ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റ്, കോമൺ എൻട്രൻസ് എക്സാമിനേഷൻ, മെറിറ്റ് ലിസ്റ്റ്, സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
How to Apply?
⬤ യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2021 ജൂലൈ 20 വരെ ഇന്ത്യൻ ആർമിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷകൾ നൽകാം
⬤ ചുവടെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്ത് യോഗ്യത മാനദണ്ഡങ്ങൾ ഒന്നുകൂടി ഉറപ്പുവരുത്തുക
⬤ ചുവടെ നൽകിയിട്ടുള്ള Apply Now എന്ന ഓപ്ഷൻ ഉപയോഗിച്ച് അപേക്ഷിക്കാൻ ആരംഭിക്കുക
⬤ അപേക്ഷാ ഫോം പൂരിപ്പിയ്ക്കുക
⬤ ഭാവിയിലെ ആവശ്യങ്ങൾക്ക് വേണ്ടി വേണമെങ്കിൽ അപേക്ഷാഫോമിന്റെ ഒരു പകർപ്പ് എടുത്തു വയ്ക്കാം.
Notification |
|
Apply Now |
|
Official Website |
|
ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ |
|
Latest Jobs |
അപേക്ഷകർ ഹാജരാക്കേണ്ട രേഖകളും അവയുടെ വിശദാംശങ്ങളും ചുവടെ
സ്വയം സാക്ഷ്യപ്പെടുത്തിയ രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ കോപ്പി
A) അഡ്മിറ്റ് കാർഡ്: നല്ല ക്വാളിറ്റിയുള്ള പേപ്പറിൽ ലേസർ പ്രിന്റർ ചെയ്തത്
B) ഫോട്ടോഗ്രാഫ്: ബാക്ക്ഗ്രൗണ്ട് വെള്ള കളറിൽ ആയിരിക്കണം. ഫോട്ടോ മൂന്ന് മാസത്തിനുള്ളിൽ എടുത്തതായിരിക്കണം. കമ്പ്യൂട്ടർ പ്രിന്റ് ഔട്ട്കൾ/ മൊബൈലിൽ എഡിറ്റ് ചെയ്തത്/ ഫോട്ടോഷോപ്പ് ചെയ്ത ഫോട്ടോഗ്രാഫുകൾ എന്നിവ സ്വീകരിക്കില്ല.
C) വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ
D) നേറ്റിവിറ്റി/ സ്ഥിര താമസ സർട്ടിഫിക്കറ്റ്
E) ക്ലാസ്സ്/ ജാതി സർട്ടിഫിക്കറ്റ്
F) മത സർട്ടിഫിക്കറ്റ്
G) സ്വഭാവ സർട്ടിഫിക്കറ്റ്
H) എൻ സി സി സർട്ടിഫിക്കറ്റ്
I) റിലേഷൻഷിപ്പ് സർട്ടിഫിക്കറ്റ്