ഇന്ത്യൻ നേവി എക്സ്റ്റൻഡഡ് നേവൽ ഓറിയന്റേഷൻ കോഴ്സിനായി നിലവിലുള്ള 50 ഒഴിവുകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി. ഇതുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് പ്രക്രിയ, വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ഒഴിവുകൾ, എങ്ങനെ അപേക്ഷിക്കാം തുടങ്ങിയ കൂടുതൽ വിവരങ്ങൾ എങ്ങനെയെന്ന് മനസ്സിലാക്കാം.
ഇന്ത്യൻ നേവി കേരളത്തിലെ ഇന്ത്യൻ നേവൽ അക്കാദമി ഏഴിമലയിൽ 2022 ജനുവരിയിൽ ആരംഭിക്കുന്ന കോഴ്സിനാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2021 ജൂൺ 26 വരെ ഓൺലൈൻ വഴി അപേക്ഷ നൽകാം.
Job Details
• ബോർഡ്: Indian Navy
• ജോലി തരം: Central Government
• ആകെ ഒഴിവുകൾ: 50
• ജോലിസ്ഥലം: കേരളം
• അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
• അപേക്ഷിക്കേണ്ട തീയതി: 12/06/2021
• അവസാന തീയതി: 26/06/2021
Vacancy Details
ഇന്ത്യൻ നേവി നിലവിൽ 50 ഒഴിവുകളിലേക്ക് ആണ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. പുരുഷന്മാർക്ക് മാത്രമാണ് ഒഴിവുകൾ ഉള്ളത്.
➢ SSC General Service (GS/X): 47
➢ Hydro Care: 03
Age Limit Details
20 വയസ്സിനും 24 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷ നൽകാം. ഉദ്യോഗാർത്ഥികൾ 1997 ജനുവരി രണ്ടിനും 2002 ജൂലൈ ഒന്നിനും ഇടയിൽ ജനിച്ച വ്യക്തികൾ ആയിരിക്കണം.
Educational Qualifications
SSC General Service (GS/X)
ഏതെങ്കിലും വിഭാഗത്തിൽ 60 ശതമാനം മാർക്കോടെ ബിഇ/ബിടെക്
Hydro Care
ഏതെങ്കിലും വിഭാഗത്തിൽ 60 ശതമാനം മാർക്കോടെ ബിഇ/ബിടെക്
Selection Procedure
ഓൺലൈൻ പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് നടത്തും. Covid-19 രോഗവ്യാപനം കണക്കിലെടുത്ത് ചിലപ്പോൾ മാറ്റങ്ങൾ ഉണ്ടായേക്കാം.
How to Apply?
› ഓൺലൈൻ വഴിയുള്ള അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ
› താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചൂടു നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്ത് യോഗ്യത പരിശോധിക്കുക
› ചുവടെ അപേക്ഷിക്കാനുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
› ആവശ്യമായ വിവരങ്ങൾ നൽകി അപേക്ഷാ ഫോം പൂരിപ്പിയ്ക്കുക
› അപേക്ഷ നൽകാനായി അടുത്തുള്ള അക്ഷയ കേന്ദ്രങ്ങളോ, കോമൺ സർവീസ് സെന്ററുകളെയോ ആശ്രയിക്കാം