Insurance Agent and Field Officer Job Vacancies

മലപ്പുറം ജില്ലയിലെ മഞ്ചേരി പോസ്റ്റൽ ഡിവിഷനിൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്, ഗ്രാമീണ തപാൽ ഇൻഷുറൻസ് ഉൽപ്പന്നങ്ങളുടെ വിപണനത്തിനായി ഡയറക്ട് ഏജന്റ് മാരെയും ഫീൽഡ്

ഇടുക്കി ജില്ലയിൽ അവസരം

ഇടുക്കി ജില്ലയിലെ പോസ്റ്റൽ ഡിവിഷന് കീഴിൽ ഗ്രാമീണ തപാൽ ഇൻഷുറൻസ് പദ്ധതിയിൽ കമ്മീഷൻ വ്യവസ്ഥയിൽ ഡയറക്ട് ഏജന്റ്, ഫീൽഡ് ഓഫീസർ തസ്തികയിലേക്ക് നിയമനം നടത്തുന്നു.

ഡയറക്ട് ഏജന്റ്

18 വയസ്സു മുതൽ 50 വയസ്സ് വരെയാണ് പ്രായപരിധി. സ്വയം തൊഴിൽ ചെയ്യുന്നവർ, തൊഴിൽരഹിതർ, ഇൻഷുറൻസ് ഏജന്റ് മാരായി മുമ്പ് പ്രവർത്തിച്ചിട്ടുള്ളവർ, വിമുക്തഭടന്മാർ, അംഗനവാടി ജീവനക്കാർ, മഹിളാ മണ്ഡൽ ജീവനക്കാർ, സ്വയംസഹായ സംഘങ്ങളിൽ ഉള്ളവർ, സർവീസിൽ നിന്നും വിരമിച്ച അധ്യാപകർ എന്നിവർക്ക് ഡയറക്ട് ഏജന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം.

ഫീൽഡ് ഓഫീസർ

65 വയസ്സ് വരെയാണ് പ്രായപരിധി. വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർ. ഏതെങ്കിലും കേന്ദ്ര/ സംസ്ഥാന സർക്കാർ സർവീസിൽ നിന്നും വിരമിച്ച ഗ്രൂപ്പ് എ/ ഗ്രൂപ്പ് ബി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ.

അപേക്ഷകർ വയസ്സ്, യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ കോപ്പി, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ, മൊബൈൽ നമ്പർ എന്നിവ ഉൾപ്പെടെയുള്ള അപേക്ഷകൾ  സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസസ്, ഇടുക്കി വിഷൻ, തൊടുപുഴ-685 584 എന്ന വിലാസത്തിൽ അപേക്ഷകൾ അയക്കുക.

ഉദ്യോഗാർത്ഥികൾ അറിയാൻ

കോവിഡ്-19 മാനദണ്ഡങ്ങൾ പാലിച്ച് ഇന്റർവ്യൂ നടത്തേണ്ടതിനാൽ ഇന്റർവ്യൂ തീയതി അപേക്ഷകരെ നേരിട്ട് അറിയിക്കുന്നതാണ്. ഇന്റർവ്യൂ വഴി തിരഞ്ഞെടുക്കപ്പെടുന്നവർ 5000 രൂപ എൻ എസ് സി/ കെവിപി ആയി സെക്യൂരിറ്റി ഡെപ്പോസിറ്റ് കെട്ടി വെക്കേണ്ടതാണ്. 2021 ജൂലൈ 16 വരെ അപേക്ഷകൾ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 04862 222281/ 9744885457 

കൊല്ലം ജില്ലയിൽ അവസരം

കൊല്ലം ജില്ലയിലെ പോസ്റ്റൽ ഡിവിഷന് കീഴിൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്, ഗ്രാമീണ തപാൽ ലൈഫ് ഇൻഷുറൻസ് ഉൽപ്പന്നങ്ങളുടെ വിപണനത്തിനായി കമ്മീഷൻ വ്യവസ്ഥയിൽ ഫീൽഡ് ഓഫീസർമാരെയും ഇൻഷുറൻസ് ഏജന്റ്മാരെയും നിയമിക്കുന്നു. 65 വയസ്സിൽ താഴെ പ്രായമുള്ള കേന്ദ്ര അല്ലെങ്കിൽ സംസ്ഥാന സർവീസിൽ നിന്ന് വിരമിച്ച വരെയാണ് ഫീൽഡ് ഓഫീസർമാരായി നിയമിക്കുക.

 18 വയസ്സു മുതൽ 50 വയസ്സ് വരെ പ്രായമുള്ള പത്താംക്ലാസ് വിജയിച്ച തൊഴിൽരഹിതരെയും സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികളെയുമാണ് ഡയറക്ട് ഏജന്റുമാരായി നിയമിക്കുന്നത്. 2021 ജൂലൈ 15ന് രാവിലെ 10 മുതൽ കൊല്ലം പോസ്റ്റൽ സീനിയർ സൂപ്രണ്ട് കാര്യാലയത്തിൽ ഇന്റർവ്യൂ നടത്തും. മുൻ ഇൻഷുറൻസ് ഏജന്റ്മാർ, മഹിളാ പ്രധാൻ ഏജന്റ്മാർ, വിമുക്തഭടന്മാർ, ജനപ്രതിനിധികൾ, വിരമിച്ച അധ്യാപകർ, കമ്പ്യൂട്ടർ പരിജ്ഞാന ഉള്ളവർ എന്നിവർക്ക് മുൻഗണന ലഭിക്കും.

തിരുവല്ലയിൽ അവസരം

എറണാകുളം ജില്ലയിലെ തിരുവല്ല പോസ്റ്റൽ ഡിവിഷനിൽ ഗ്രാമീണ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് ഉല്പന്നങ്ങളുടെ വിപണനം നടത്തുന്നതിനായി ഡയറക്ടർ ഏജന്റ്, ഫീൽഡ് ഓഫീസർ തസ്തികയിൽ ഇന്റർവ്യൂ വഴി നിയമനം നടത്തുന്നു. 18 നും 65 വയസ്സിനും മധ്യേ പ്രായമുള്ളവർക്ക് പങ്കെടുക്കാം. താല്പര്യമുള്ളവർ ജൂലൈ 10 ന് മുൻപ് അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 0469 2602591

കോഴിക്കോട് പോസ്റ്റൽ ഡിവിഷന് കീഴിൽ അവസരം

കോഴിക്കോട് ജില്ലയിലെ പോസ്റ്റൽ ഡിവിഷന് കീഴിൽ വയനാട് ജില്ലയിൽ ഉള്ള വൈത്തിരി, സുൽത്താൻ ബത്തേരി താലൂക്ക് പരിധിയിൽ  ഇൻഷുറൻസ് ഏജന്റ്, ഫീൽഡ് ഓഫീസർ തസ്തികയിൽ നിയമനം നടത്തുന്നു. 18 വയസ്സിനും 50 വയസ്സിനും ഇടയിൽ പ്രായമുള്ള യുവതി യുവാക്കൾക്കാണ് അവസരം. ഡയറക്ടർ ഏജന്റ്: അപേക്ഷകർ പത്താംക്ലാസ് പാസായിരിക്കണം. തൊഴിൽരഹിതർ, ഏതെങ്കിലും ഇൻഷുറൻസ് കമ്പനിയിലെ മുൻ ഏജന്റ്മാർ, അങ്കണവാടി ജീവനക്കാർ, വിമുക്തഭടന്മാർ, വിരമിച്ച അധ്യാപകർ, ജനപ്രതിനിധികൾ, കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവർ എന്നിവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം.

 ഫീൽഡ് ഓഫീസർ തസ്തികയിലേക്ക് ഗവൺമെന്റ് സർവീസിൽ നിന്ന് വിരമിച്ചവർക്കും അപേക്ഷിക്കാം. കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവർക്ക് മുൻഗണന ലഭിക്കുന്നതാണ്. യോഗ്യരായ ഉദ്യോഗാർഥികൾ ബയോഡാറ്റ, മൊബൈൽ നമ്പർ സഹിതം postalrect.ctl@gmail.com എന്ന ഇമെയിൽ ഐഡിയിലേക്ക് അയക്കണം. അതുപോലെ യോഗ്യത, പ്രായപരിധി, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളും അയക്കുക. ഇന്റർവ്യൂ തീയതി പിന്നീട് മൊബൈൽ നമ്പർ വഴിയോ ഇമെയിൽ വഴിയോ അറിയിക്കുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്നവർ 5000 രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ്  NSC/KVP ഹായി കെട്ടിവെക്കണം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2021 ജൂലൈ 5. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 0495 2384770, 2386166

മലപ്പുറം പോസ്റ്റൽ ഡിവിഷന് കീഴിൽ അവസരം 

മലപ്പുറം ജില്ലയിലെ മഞ്ചേരി പോസ്റ്റൽ ഡിവിഷനിൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്, ഗ്രാമീണ തപാൽ ഇൻഷുറൻസ് ഉൽപ്പന്നങ്ങളുടെ വിപണനത്തിനായി ഡയറക്ട് ഏജന്റ് മാരെയും ഫീൽഡ് ഓഫീസർമാരെയും നിയമിക്കുന്നു. കമ്മീഷൻ വ്യവസ്ഥയിൽ ആയിരിക്കും നിയമനം. തപാൽ മേഖലയിൽ ജോലികൾ ആഗ്രഹിക്കുന്നവർക്ക്  ഈ ജോലികൾക്ക് വേണ്ടി പരിശ്രമിക്കാം.

Age Limit Details

• ഡയറക്ട് ഏജന്റ്

18 വയസ്സിനും 50 വയസ്സിനും ഇടയിൽ

• ഫീൽഡ് ഓഫീസർ

65 വയസ്സിന് താഴെ പ്രായമുള്ള വർ

Educational Qualifications

ഡയറക്റ്റ് ഏജന്റ്

അപേക്ഷകർ പത്താംക്ലാസ് പാസായിരിക്കണം. സ്വയം തൊഴിൽ ചെയ്യുന്നവർ, തൊഴിൽരഹിതർ, ഏതെങ്കിലും ഇൻഷുറൻസ് കമ്പനിയിലെ മുൻ ഏജന്റ്മാർ, അങ്കണവാടി ജീവനക്കാർ, വിമുക്തഭടന്മാർ, വിരമിച്ച അധ്യാപകർ, ജനപ്രതിനിധികൾ, കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവർ എന്നിവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം.

ഫീൽഡ് ഓഫീസർ

ഗവൺമെന്റ് സർവീസിൽ നിന്ന് വിരമിച്ച വരായിരിക്കനം

JOB DETAILS

• ഓർഗനൈസേഷൻ: പോസ്റ്റൽ ഡിപ്പാർട്ട്മെന്റ്
• തസ്തിക: ഡയറക്ട് ഏജന്റ്, ഫീൽഡ് ഓഫീസർ
• ജോലിസ്ഥലം: മഞ്ചേരി
• അപേക്ഷിക്കേണ്ട വിധം: തപാൽ
• അവസാന തീയതി: 30/06/2022

How to Apply

➢ യോഗ്യരായ ഉദ്യോഗാർഥികൾ 2021 ജൂൺ 30 ന് മുൻപ് അപേക്ഷകൾ സമർപ്പിക്കണം

➢ അപേക്ഷകർ മഞ്ചേരി പോസ്റ്റൽ ഡിവിഷൻ പരിധിയിൽ സ്ഥിരതാമസം ഉള്ളവരായിരിക്കണം

➢ വയസ്സ്, യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പ് രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ, മൊബൈൽ നമ്പർ എന്നിവ ഉൾപ്പെട്ട അപേക്ഷ

 സൂപ്രണ്ട് ഓഫ് പോസ്റ്റാഫീസ്, മഞ്ചേരി പോസ്റ്റൽ ഡിവിഷൻ, മഞ്ചേരി-676121 എന്ന വിലാസത്തിൽ അയക്കണം

➢ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 0483 2766840/27662330

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs