കേരള സംസ്ഥാന സഹകരണ യൂണിയൻ സഹായക്/ വാച്ച്മാൻ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. കുറഞ്ഞ യോഗ്യതയിൽ സർക്കാർ ജോലികൾക്ക് പരിശ്രമിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിട്ടുള്ള യോഗ്യത മാനദണ്ഡങ്ങൾ വിശദമായി വായിച്ച് യോഗ്യത ഉറപ്പുവരുത്തുക. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2021 ജൂലൈ 15 വരെ അപേക്ഷകൾ സമർപ്പിക്കാം.
Job Details
- ഓർഗനൈസേഷൻ: കേരള സംസ്ഥാന സഹകരണ യൂണിയൻ
- തസ്തിക: വാച്ച്മാൻ/സഹായക്
- ജോലിസ്ഥലം: കേരളം
- അപേക്ഷിക്കേണ്ട വിധം: തപാൽ
- അപേക്ഷിക്കേണ്ട തീയതി: 20/06/2021
- അവസാന തീയതി: 15/07/2021
Vacancy Details
കേരള സംസ്ഥാന സഹകരണ യൂണിയൻ നിലവിൽ 18 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
- ജനറൽ: 17
- പട്ടികജാതി/ പട്ടികവർഗ്ഗം: 01
Age Limit Details
കേരള സംസ്ഥാന സഹകരണ യൂണിയൻ വാച്ച്മാൻ/ സഹായക് ഒഴിവുകളിലേക്ക് 18 വയസ്സിനും 40 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷ നൽകാം. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വർഷവും ഒബിസി വിഭാഗക്കാർക്ക് 3 വർഷവും പ്രായപരിധിയിൽ നിന്ന് ഇളവ് ലഭിക്കുന്നതാണ്.
Salary Details
തിരഞ്ഞെടുക്കപ്പെട്ടാൽ മാസം 16500 രൂപ മുതൽ 35700 രൂപ വരെ മാസം ശമ്പളം ലഭിക്കും
Educational Qualifications
എട്ടാം ക്ലാസ് പാസ്
Application Fees Details
- ജനറൽ 300 രൂപ
- പട്ടികജാതി/പട്ടികവർഗ്ഗം 300 രൂപ
- സെക്രട്ടറി സംസ്ഥാന സഹകരണ യൂണിയൻ എന്ന പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന വിധത്തിൽ ഡിമാൻഡ് ഡ്രാഫ്റ്റ് വഴി അപേക്ഷാഫീസ് അയക്കുക
How to Apply?
യോഗ്യരായ ഉദ്യോഗാർഥികൾ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, സംവരണം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഉൾപ്പെടെയുള്ള ബയോഡാറ്റ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ സഹിതം 2021 ജൂലൈ 15 വൈകുന്നേരം 5 മണിക്ക് മുൻപായി ചുവടെ നൽകിയിട്ടുള്ള അഡ്രസ്സിൽ ലഭിക്കേണ്ടതാണ്.
സംസ്ഥാന സഹകരണ യൂണിയൻ, കേരള പി.ബി.നം.108, സഹകരണ ഭവൻ, ഊറ്റുകുഴി, തിരുവനന്തപുരം-1