ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി (SCTIMST) റിസർച്ച് അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ജൂൺ 26 ന് മുൻപ് ഇമെയിൽ വഴി അയക്കണം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാവുന്നതാണ്.
Job Details
- സ്ഥാപനം : Sree Chitra Tirunal Institute for Medical Sciences and Technology
- ജോലി തരം : Kerala Govt
- ആകെ ഒഴിവുകൾ : 01
- ജോലിസ്ഥലം : തിരുവനന്തപുരം
- പോസ്റ്റിന്റെ പേര് : റിസർച്ച് അസിസ്റ്റന്റ്
- തിരഞ്ഞെടുപ്പ് : ഇന്റർവ്യൂ വഴി
- വിജ്ഞാപനം പുറത്തിറക്കിയ തീയതി : 10/06/2021
- അവസാന തീയതി : 23/06/2021
- ഔദ്യോഗിക വെബ്സൈറ്റ് : www.sctimst.ac.in
Vacancy details
ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി ആകെ ഒരു റിസർച്ച് അസിസ്റ്റന്റ് ഒഴിവിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താൽക്കാലിക നിയമനം ആയിരിക്കും.
Age limit details
പരമാവധി 35 വയസ്സ് വരെയാണ് റിസർച്ച് അസിസ്റ്റന്റ് തസ്തികയിലേക്ക് പ്രായ പരിധി നിശ്ചയിച്ചിരിക്കുന്നത്. ഉദ്യോഗാർത്ഥിക്ക് 30.06.2021ന് 35 വയസ്സ് കവിയാൻ പാടില്ല.
Educational qualifications
1. എം.എ സോഷ്യോളജി
2. ഒരു വർഷത്തെ പ്രവൃത്തിപരിചയം
3. ഡാറ്റാ എൻട്രി പരിചയം നിർബന്ധം
Salary details
റിസർച്ച് അസിസ്റ്റന്റ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ മാസം 31,000 രൂപ ശമ്പളം ലഭിക്കും
How to apply?
👉 യോഗ്യരായ ഉദ്യോഗാർഥികൾ ബയോഡാറ്റ, സ്വയം സാക്ഷ്യപ്പെടുത്തിയ പ്രായം, വിദ്യാഭ്യാസയോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സ്കാൻ ചെയ്ത് projectcell@sctimst.ac.in എന്ന ഇമെയിൽ ഐഡിയിലേക്ക് അയക്കുക.
👉 ഇമെയിൽ അയക്കുമ്പോൾ സബ്ജക്റ്റ് "Application for Research Assistant in Project 5425" എന്ന് രേഖപ്പെടുത്തുക
👉 ഓൺലൈൻ അല്ലെങ്കിൽ വ്യക്തിഗത ഇന്റർവ്യൂ അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക.
👉 കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള വിജ്ഞാപനം മനസ്സിലാക്കുക