കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നിലവിലുള്ള വിവിധ തസ്തികകളിലായി 5 ഒഴിവുകളിലേക്ക് നിയമന വിജ്ഞാപനം പുറത്തിറക്കി. കേരള സർക്കാർ ജോലികൾ തിരയുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2021 ജൂലൈ 16 വരെ ഓൺലൈൻ വഴി അപേക്ഷകൾ സമർപ്പിക്കാം.
Job Details
• ബോർഡ്: Kerala Highway Research Institute
• ജോലി തരം: Kerala Govt
• നിയമനം: താൽക്കാലികം
• ജോലിസ്ഥലം: കേരളം
• ആകെ ഒഴിവുകൾ: 05
• അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
• അപേക്ഷിക്കേണ്ട തീയതി: 07 ജൂലൈ 2021
• അവസാന തീയതി: 16 ജൂലൈ 2021
Vacancy Details
കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ വിജ്ഞാപന പ്രകാരം ആകെ അഞ്ച് ഒഴിവുകളിലേക്ക് ആണ് വിജ്ഞാപനം.
- സ്ട്രക്ച്ചറൽ എൻജിനീയർ: 01
- ജിയോ ടെക്നിക്കൽ എൻജിനീയർ: 01
- ടെക്നിക്കൽ എക്സ്പെർട്ട് (സർവ്വേ): 01
- ടെക്നിക്കൽ മാനേജർ (മെറ്റീരിയൽ ടെസ്റ്റിംഗ്): 01
- സ്ട്രക്ചറൽ ഡീറ്റെയിലർ: 01
Age Limit Details
- സ്ട്രക്ച്ചറൽ എൻജിനീയർ: പരമാവധി 40 വയസ്സ്
- ജിയോ ടെക്നിക്കൽ എൻജിനീയർ: പരമാവധി 40 വയസ്സ്
- ടെക്നിക്കൽ എക്സ്പെർട്ട് (സർവ്വേ): പരമാവധി 40 വയസ്സ്
- ടെക്നിക്കൽ മാനേജർ (മെറ്റീരിയൽ ടെസ്റ്റിംഗ്): പരമാവധി 35 വയസ്സ്
- സ്ട്രക്ചറൽ ഡീറ്റെയിലർ: പരമാവധി 35
Educational Qualifications
സ്ട്രക്ച്ചറൽ എൻജിനീയർ:
സ്ട്രക്ച്ചറൽ എൻജിനീയറിങ്ങിൽ എംടെക് അല്ലെങ്കിൽ തത്തുല്യം. ക്യുമുലേറ്റീവ് ഗ്രേഡ് പോയിന്റ് ആവറേജ് കുറഞ്ഞത് 7.5 എം ടെക്കിൽ നേടിയിരിക്കണം.
ജിയോ ടെക്നിക്കൽ എൻജിനീയർ:
ജിയോ ടെക്നിക്കൽ എൻജിനീയറിങ്ങിൽ എംടെക് അല്ലെങ്കിൽ തത്തുല്യം. ക്യുമുലേറ്റീവ് ഗ്രേഡ് പോയിന്റ് ആവറേജ് കുറഞ്ഞത് 7.5 എം ടെക്കിൽ നേടിയിരിക്കണം.
ടെക്നിക്കൽ എക്സ്പെർട്ട് (സർവ്വേ):
ട്രാൻസ്പോർട്ടേഷൻ എൻജിനീയറിങ്/ റിമോട്ട് സെൻസിംഗ്/ ജിയോ ഇൻഫോർമാറ്റിക്സിൽ എംടെക് അല്ലെങ്കിൽ തത്തുല്യം. ക്യുമുലേറ്റീവ് ഗ്രേഡ് പോയിന്റ് ആവറേജ് കുറഞ്ഞത് 7.5 എം ടെക്കിൽ നേടിയിരിക്കണം.
ടെക്നിക്കൽ മാനേജർ (മെറ്റീരിയൽ ടെസ്റ്റിംഗ്):
സിവിൽ എൻജിനീയറിങ്ങിൽ എംടെക് & ബിടെക്. ക്യുമുലേറ്റീവ് ഗ്രേഡ് പോയിന്റ് ആവറേജ് കുറഞ്ഞത് 7 എങ്കിലും എം ടെക്കിൽ നേടിയിരിക്കണം.
സ്ട്രക്ചറൽ ഡീറ്റെയിലർ:
സിവിൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ അല്ലെങ്കിൽ ഐടിഐ
Salary Details
- സ്ട്രക്ച്ചറൽ എൻജിനീയർ: 55000-65000
- ജിയോ ടെക്നിക്കൽ എൻജിനീയർ: 55000-65000
- ടെക്നിക്കൽ എക്സ്പെർട്ട് (സർവ്വേ): 55000-65000
- ടെക്നിക്കൽ മാനേജർ (മെറ്റീരിയൽ ടെസ്റ്റിംഗ്): 50000
- സ്ട്രക്ചറൽ ഡീറ്റെയിലർ: 50000
How to Apply?
➢ യോഗ്യരായ ഉദ്യോഗാർഥികൾ 2021 ജൂലൈ 16ന് മുൻപ് അപേക്ഷകൾ സമർപ്പിക്കണം
➢ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ PDF രൂപത്തിലാക്കി അപ്‌ലോഡ് ചെയ്യണം
➢ ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള ലിങ്ക് ചുവടെ നൽകിയിട്ടുണ്ട് അതുവഴി അപേക്ഷിക്കുക
➢ അപേക്ഷിക്കുന്നതിന് മുൻപ് ചുവടെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. യോഗ്യത പരിശോധിക്കുക
➢ വിജ്ഞാപനത്തിൽ സൂചിപ്പിച്ചിട്ടുള്ള യോഗ്യത ഇല്ലാത്ത അപേക്ഷകൾ നിരുപാധികം നിരസിക്കുന്നതാണ്.