ഏലിയൻസ് എയർ എവിയേഷൻ ലിമിറ്റഡ് വിവിധ തസ്തികകളിലേക്ക് പരീക്ഷ ഇല്ലാതെ ഇന്റർവ്യൂ നടത്തുന്നു. എങ്ങനെയാണ് കൂടിക്കാഴ്ചയിൽ പങ്കെടുക്കുക? കൂടിക്കാഴ്ചയിൽ പങ്കെടുക്കുന്നതിന് ചുവടെ ഇന്റർവ്യൂ നടക്കുന്ന തസ്തികയുടെ ശമ്പളം, യോഗ്യത, പ്രായം, ഇന്റർവ്യൂ നടക്കുന്ന വിലാസം തുടങ്ങിയ വിശദ വിവരങ്ങൾ ചുവടെ നൽകിയിട്ടുണ്ട് അത് പരിശോധിക്കുക. ഇന്റർവ്യൂ 2021 ഓഗസ്റ്റ് 7,10,11,17 തീയതികളിൽ നടക്കും.
Job Details
• സ്ഥാപനം: Alliance Air Aviation Limited
• ജോലി തരം: Central Govt
• ആകെ ഒഴിവുകൾ: 49
• ജോലിസ്ഥലം: ഇന്ത്യയിലുടനീളം
• തിരഞ്ഞെടുപ്പ്: ഇന്റർവ്യൂ
• ഇന്റർവ്യൂ തീയതി: 2021 ആഗസ്റ്റ് 17
റവന്യൂ മാനേജ്മെന്റ് സ്പെഷലിസ്റ്റ്
⧫ ഒഴിവുകൾ: 01
⧫ പ്രായപരിധി: 50 വയസ്സ് വരെ
⧫ ശമ്പളം: 80,000-1,20,000
⧫ യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ മുഴുവൻ സമയ ബിരുദം. 10 വർഷത്തെ പ്രവൃത്തിപരിചയം.
⧫ ജോലിസ്ഥലം: ഡൽഹി
റവന്യൂ മാനേജ്മെന്റ് എക്സിക്യൂട്ടീവ്
⧫ ഒഴിവുകൾ: 09
⧫ പ്രായപരിധി: 50 വയസ്സ് വരെ
⧫ ശമ്പളം: 27,000-65,000
⧫ യോഗ്യത: ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദം. രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.
⧫ ജോലിസ്ഥലം: ഡൽഹി
ഐടി കൺസൾട്ടൻന്റ്
⧫ ഒഴിവുകൾ: 04
⧫ പ്രായപരിധി: 45 വയസ്സ് വരെ
⧫ ശമ്പളം: 27,000-42,000
⧫ യോഗ്യത: ഇൻഫർമേഷൻ ടെക്നോളജിയിൽ ഡിപ്ലോമ അല്ലെങ്കിൽ ഇന്ത്യയിലെ ഏതെങ്കിലും സർവ്വകലാശാലയിൽ നിന്നും ഇൻഫർമേഷൻ ടെക്നോളജിയിൽ ബിരുദം. ഐടി മേഖലയിൽ 2 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം.
⧫ ജോലിസ്ഥലം: ഡൽഹി
മാനേജർ- റവന്യൂ അക്കൗണ്ടിംഗ്
⧫ ഒഴിവുകൾ: 01
⧫ പ്രായപരിധി: 50 വയസ്സ് വരെ
⧫ ശമ്പളം: 42,000/-
⧫ യോഗ്യത: CA/ICWA/CS. മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം.
⧫ ജോലിസ്ഥലം: ഡൽഹി
റവന്യൂ അക്കൗണ്ടിംഗ് എക്സിക്യൂട്ടീവ്
⧫ ഒഴിവുകൾ: 04
⧫ പ്രായപരിധി: 50 വയസ്സ് വരെ
⧫ ശമ്പളം: 27,000-39,000
⧫ യോഗ്യത: CA/ICWA/CS എന്നിവയിലേതെങ്കിലും വിഭാഗത്തിൽ അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദം. 2 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം.
⧫ ജോലിസ്ഥലം: ഡൽഹി
BPO ടീം ലീഡർ
⧫ ഒഴിവുകൾ: 01
⧫ പ്രായപരിധി: 55 വയസ്സ് വരെ
⧫ ശമ്പളം: 36,000/-
⧫ യോഗ്യത: ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദം. രണ്ട് വർഷത്തെ പരിചയം.
⧫ ജോലിസ്ഥലം: ചെന്നൈ
മാനേജർ ട്രേഡ് സെയിൽസ്
⧫ ഒഴിവുകൾ: 01
⧫ പ്രായപരിധി: 40 വയസ്സ് വരെ
⧫ ശമ്പളം: 42,000/-
⧫ യോഗ്യത: ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദം. യോഗ്യത നേടിയ ശേഷം 4 വർഷത്തെ പരിചയം.
⧫ ജോലിസ്ഥലം: ഹൈദരാബാദ്
ഓഫീസർ/ എ എം സെയിൽസ്- സെയിൽസ് സപ്പോർട്ട്& മാർക്കറ്റ് അനലിസ്റ്റ്
⧫ ഒഴിവുകൾ: 01
⧫ പ്രായപരിധി: 50 വയസ്സ് വരെ
⧫ ശമ്പളം: 36,000/-
⧫ യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം. 3 വർഷത്തെ പ്രവൃത്തിപരിചയം.
⧫ ജോലിസ്ഥലം: ഡൽഹി
ഓഫീസർ/ എ എം - കസ്റ്റമർ ഗ്രീവൻസ്
⧫ ഒഴിവുകൾ: 01
⧫ പ്രായപരിധി: 50 വയസ്സ് വരെ
⧫ ശമ്പളം: 36,000-39,000/-
⧫ യോഗ്യത: ഇന്ത്യയിലെ ഏതെങ്കിലും സർവ്വകലാശാലയിൽ നിന്നും ബിരുദം. മൂന്ന് വർഷത്തെ പരിചയം.
⧫ ജോലിസ്ഥലം: ഡൽഹി
അസിസ്റ്റന്റ് മാനേജർ/ ഡെപ്യൂട്ടി മാനേജർ/ മാനേജർ
⧫ ഒഴിവുകൾ: 05
⧫ പ്രായപരിധി: 40 വയസ്സ് വരെ
⧫ ശമ്പളം: 39,000-42,000/-
⧫ യോഗ്യത: ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദം. കുറഞ്ഞത് ഏഴ് വർഷത്തെ പരിചയം.
⧫ ജോലിസ്ഥലം: ഡൽഹി/ ചെന്നൈ/ ഹൈദരാബാദ്/ കൊൽക്കത്ത/ ബാംഗ്ലൂർ/ മുംബൈ
സ്റ്റേഷൻ മാനേജർ
⧫ ഒഴിവുകൾ: 14
⧫ പ്രായപരിധി: 40 വയസ്സ് വരെ
⧫ ശമ്പളം: 40,000/-
⧫ യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം. 6 വർഷത്തെ പ്രവൃത്തിപരിചയം.
⧫ ജോലിസ്ഥലം: ജമ്മുകാശ്മീർ/ ലക്നൗ/ ചണ്ഡീഗഡ് / റായ്പൂർ/ ഭുവനേശ്വർ/ ഗുവാഹത്തി/ ദിമാപൂർ/ ഇംഫാൽ/ അഹമ്മദാബാദ്/ പൂനെ/ ജയ്പൂർ/ കൊച്ചി/ ഹുബ്ബള്ളി/ ഗോവ
AGM-IOCC
⧫ ഒഴിവുകൾ: 01
⧫ പ്രായപരിധി: 59 വയസ്സ് വരെ
⧫ ശമ്പളം: 80000/-
⧫ യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം. 10 വർഷത്തെ പ്രവൃത്തിപരിചയം.
⧫ ജോലിസ്ഥലം:ഡൽഹി
ഹെഡ്-ഐടി
⧫ ഒഴിവുകൾ: 01
⧫ പ്രായപരിധി: 55 വയസ്സ് വരെ
⧫ ശമ്പളം: 1,50,000/-
⧫ യോഗ്യത: കമ്പ്യൂട്ടർ സയൻസ്/ ഐടി വിഷയത്തിൽ BE/B. tech. 15 വർഷത്തെ പ്രവൃത്തിപരിചയം
⧫ ജോലിസ്ഥലം: ഡൽഹി
AGM- മെഡിക്കൽ സർവീസസ്
⧫ ഒഴിവുകൾ: 01
⧫ പ്രായപരിധി: 55 വയസ്സ് വരെ
⧫ ശമ്പളം: 80,000/-
⧫ യോഗ്യത: ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും എംബിബിഎസ് ഡിഗ്രി. 10 വർഷത്തെ പരിചയം.
⧫ ജോലിസ്ഥലം: ഡൽഹി
Sr. സൂപ്പർവൈസർ- മെഡിക്കൽ
⧫ ഒഴിവുകൾ: 01
⧫ പ്രായപരിധി: 35 വയസ്സ് വരെ
⧫ ശമ്പളം: 27,005
⧫ യോഗ്യത: ബിരുദം, മെഡിക്കൽ ഡിപ്പാർട്ട്മെന്റിൽ ഒരു വർഷത്തെ പരിചയം.
⧫ ജോലിസ്ഥലം: ഡൽഹി
ഗ്രൗണ്ട് ഇൻസ്ട്രക്ടർ
⧫ ഒഴിവുകൾ: 03
⧫ പ്രായപരിധി: 55 വയസ്സ് വരെ
⧫ ശമ്പളം: --
⧫ യോഗ്യത: എൻജിനീയറിംഗിൽ ഫസ്റ്റ് ക്ലാസ് ഡിഗ്രി. രണ്ടു വർഷത്തെ പരിചയം.
⧫ ജോലിസ്ഥലം: ഡൽഹി
ശ്രദ്ധിക്കുക: പൂർണമായ വിദ്യാഭ്യാസ യോഗ്യതകൾ ലഭിക്കുന്നതിന് താഴെ നൽകിയിട്ടുള്ള നോട്ടിഫികേഷനുകൾ ഡൗൺലോഡ് ചെയ്ത് ശ്രദ്ധാപൂർവ്വം പരിശോധിക്കുക.
Application Fees Details
✦ 1500 രൂപയാണ് അപേക്ഷാഫീസ് ആയി നിശ്ചയിച്ചിരിക്കുന്നത്
✦ പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് പരീക്ഷാഫീസ് ഇല്ല
✦ അപേക്ഷാ ഫീസ് ന്യൂഡൽഹിയിലെ 'Alliance Air Aviation Limited" ൽ മാറാവുന്ന വിധത്തിൽ അയക്കുക
How to Apply?
✦ യോഗ്യരായ ഉദ്യോഗാർഥികൾ 2021 ഓഗസ്റ്റ് 07, 10, 11,17 തീയതികളിൽ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
✦ അഭിമുഖത്തിന് ഹാജരാക്കുമ്പോൾ www.airindia.in എന്ന വെബ്സൈറ്റിൽനിന്ന് അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് കൊണ്ടുവരിക.
✦ അഭിമുഖത്തിന് ഹാജരാകേണ്ട വിലാസം
Alliance Air Aviation Limited Bhawan, Domestic Terminal-1, I.G.I Airport, New Delhi-110037
✦ കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം പരിശോധിക്കുക