ജില്ലാ ആരോഗ്യ കുടുംബ ക്ഷേമ സൊസൈറ്റിക്ക് കീഴിൽ അർബൻ പ്രൈമറി ഹെൽത്ത് സെന്ററുകളിലേക്ക് കരാറടിസ്ഥാനത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ മാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ 2021 ജൂലൈ 19ന് മുൻപ് അപേക്ഷകൾ സമർപ്പിക്കണം. അപേക്ഷിക്കുന്നതിന് മുൻപ് ചുവടെ നൽകിയിട്ടുള്ള യോഗ്യത മാനദണ്ഡങ്ങൾ വായിക്കുക.
Job Details
- സ്ഥാപനം: Arogyakeralam
- ജോലി തരം: Central Govt
- തിരഞ്ഞെടുപ്പ്: താൽക്കാലികം
- തസ്തിക: ഡാറ്റാ എൻട്രി ഓപ്പറേറ്റർ
- ജോലിസ്ഥലം: മലപ്പുറം
- അപേക്ഷിക്കേണ്ട വിധം: ഓഫ്‌ലൈൻ
- അപേക്ഷിക്കേണ്ട തീയതി: 07/07/2021
- അവസാന തീയതി: 19/07/2021
Vacancy Details
ആരോഗ്യകേരളം മലപ്പുറം ജില്ലാ ആരോഗ്യ-കുടുംബക്ഷേമ സൊസൈറ്റിക്ക് കീഴിൽ അർബൻ പ്രൈമറി ഹെൽത്ത് സെന്ററുകളിലേക്ക് ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ആണ് നിയമനം നടത്തുന്നത്.
Age Limit Details
അപേക്ഷിക്കുന്ന ഉദ്യോഗാർഥികൾക്ക് 40 വയസ്സ് കവിയരുത്. ഉദ്യോഗാർഥികൾക്ക് 2021 ജൂലൈ ഒന്നിന് 40 വയസ്സ് കവിയാൻ പാടില്ല.
Educational Qualifications
- അംഗീകൃത സർവ്വകലാശാല ബിരുദം
- ടാലി
- രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം
Salary Details
ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ മാസം 13500 രൂപ ശമ്പളം ലഭിക്കും
Selection Procedure
സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്
How to Apply?
- താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക യോഗ്യത പരിശോധിക്കുക
- യോഗ്യരായവർ വിജ്ഞാപനത്തോടപ്പം കൊടുത്തിട്ടുള്ള അപേക്ഷാഫോം പ്രിന്റ് ഔട്ട് എടുക്കുക
- നിശ്ചിത ഫോറത്തിലുള്ള അപേക്ഷ യോഗ്യതകൾ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ സഹിതം ജില്ലാ പ്രോഗ്രാം മാനേജർ, ആരോഗ്യ കേരളം, ബി 3 ബ്ലോക്ക്, സിവിൽ സ്റ്റേഷൻ, മലപ്പുറം - 676505 എന്ന വിലാസത്തിൽ അയക്കുക
- അപേക്ഷകൾ 2021 ജൂലൈ 19ന് വൈകുന്നേരം 4 മണിക്ക് മുൻപ് അപേക്ഷകൾ ലഭിക്കേണ്ടതാണ്.