കോഴിക്കോട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്റർ മുഖേന ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ നിലവിൽ ഒഴിവുകൾ ഉള്ള കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു.യോഗ്യതയുള്ളവർ 2021 ജൂലൈ 26നകം ഇ മെയിൽ വഴി അപേക്ഷകൾ അയക്കണം.
വിദ്യാഭ്യാസ യോഗ്യത
പ്ലസ് ടു യോഗ്യത ഉണ്ടായിരിക്കണം
അപേക്ഷിക്കേണ്ട വിധം?
➧ യോഗ്യരായ ഉദ്യോഗാർഥികൾ 2021 ജൂലൈ 26 നകം calicutemployability@gmail.com എന്ന ഈമെയിൽ വിലാസത്തിൽ അപേക്ഷകൾ അയക്കണം.
➧ 2021 ജൂലൈ 28 നാണ് കൂടിക്കാഴ്ച നടക്കുന്നത്
➧ ഇന്റർവ്യൂ ടൈം സ്ലോട്ട് അനുവദിക്കുന്ന മുറക്ക് ഉദ്യോഗാർത്ഥികൾ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
➧ എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്തവർക്ക് സൗജന്യമായി കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കാം. മറ്റുള്ളവർക്ക് 250 രൂപ ഒറ്റത്തവണ ഫീസ് അടച്ച് കൂടിക്കാഴ്ചയ്ക്ക് ഹാജരാകാവുന്നതാണ്.
➧ വിശദവിവരങ്ങൾക്ക് ചുവടെ നൽകിയിട്ടുള്ള വിജ്ഞാപനം വായിച്ചറിയുക