കേരള സർക്കാർ ജോലികൾ ആഗ്രഹിക്കുന്നവർക്ക് കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവ്വകലാശാല വിവിധ തസ്തികകളിലേക്ക് പരീക്ഷ ഇല്ലാതെ ഇന്റർവ്യൂ വഴി നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ 2021 ജൂലൈ 23ന് നടത്തപ്പെടുന്ന അഭിമുഖത്തിന് എത്തിച്ചേരണം. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ ചുവടെ പരിശോധിക്കാം.
Job Details
• ബോർഡ്: Kerala Veterinary and Animal Sciences University (KVASU)
• ജോലി തരം: Kerala Govt
• നിയമനം: താൽക്കാലികം
• ജോലിസ്ഥലം: കേരളം
• ആകെ ഒഴിവുകൾ: 11
• നിയമനം: ഇന്റർവ്യൂ
• ഇന്റർവ്യൂ തീയതി: 23.07.2021
Vacancy Details
കേരള വെറ്റിനറി ആൻഡ് അനിമൽ സയൻസസ് സർവ്വകലാശാല നിലവിൽ 11 ഒഴിവുകളിലേക്ക് ആണ് ഇന്റർവ്യൂ നടത്തുന്നത്.
- ഡ്രൈവർ കം അറ്റൻഡന്റ്: 01
- കമ്പ്യൂട്ടർ ഡാറ്റ ഓപ്പറേറ്റർ: 01
- ഇൻ സെമിനേറ്റർ കം ഡാറ്റാ റെക്കോർഡർ: 08
- സീനിയർ റിസർച്ച് ഫെലോ: 01
Salary Details
- ഡ്രൈവർ കം അറ്റൻഡന്റ്: 18000/-
- കമ്പ്യൂട്ടർ ഡാറ്റ ഓപ്പറേറ്റർ: 25000/-
- ഇൻ സെമിനേറ്റർ കം ഡാറ്റാ റെക്കോർഡർ: 18000/-
- സീനിയർ റിസർച്ച് ഫെലോ: --
Educational Qualifications
ഡ്രൈവർ കം അറ്റൻഡന്റ്:
- പ്ലസ്ടു വിജയം
- ഡ്രൈവിംഗ് ലൈസൻസ്
കമ്പ്യൂട്ടർ ഡാറ്റ ഓപ്പറേറ്റർ:
- ഡിഗ്രി
- പിജിഡിസിഎ
ഇൻ സെമിനേറ്റർ കം ഡാറ്റാ റെക്കോർഡർ:
- വിഎച്ച്എസ്ഇ (അനിമൽ ഹസ്ബൻഡറി)
- കന്നുകാലികളിൽ കൃത്രിമ ബീജസങ്കലനത്തിലും ഗർഭധാരണത്തിലും രോഗനിർണയം നടത്തിയ പരിചയം
സീനിയർ റിസർച്ച് ഫെലോ:
MVSc
Application Fees
കേരള വെറ്റിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാല റിക്രൂട്ട്മെന്റ്വഴി തിരഞ്ഞെടുക്കപ്പെട്ടവർ നിർദ്ദിഷ്ട രൂപത്തിൽ 200 രൂപ ബോണ്ട് പേപ്പറിൽ സമർപ്പിക്കണം.
How to Apply?
➢ യോഗ്യരായ ഉദ്യോഗാർഥികൾ 2021 ജൂലൈ 23ന് രാവിലെ 9 മണി മുതൽ നടത്തപ്പെടുന്ന അഭിമുഖത്തിന് ഹാജരാകണം.
➢ പൂർണ്ണമായും താൽക്കാലിക അടിസ്ഥാനത്തിൽ ആയിരിക്കും തിരഞ്ഞെടുപ്പ്.
➢ ഇന്റർവ്യൂ നടക്കുന്ന സ്ഥലം:
സെമിനാർ ഹാൾ (ഇന്ദ്രനീലം), കോളേജ് ഓഫ് വെറ്റിനറി അനിമൽ സയൻസസ്, മണ്ണുത്തി- 680 651
➢ ചുവടെ നൽകിയിട്ടുള്ള അപേക്ഷാഫോം പ്രിന്റ് ഔട്ട് എടുക്കുക. പൂരിപ്പിക്കുക. ഇന്റർവ്യൂ റിപ്പോർട്ടിംഗ് സമയത്ത് അപേക്ഷാഫോം കൈമാറുക.
➢ അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ഹാജരാക്കണം.
➢ വെരിഫിക്കേഷൻ സമയത്ത് എല്ലാ ഒറിജിനൽ സർട്ടിഫിക്കറ്റുകളും ഹാജരാക്കണം.
➢ കൂടുതൽ വിവരങ്ങൾക്ക് ചുവടെ നൽകിയിട്ടുള്ള വിജ്ഞാപനം പരിശോധിക്കുക.