സശസ്ത്ര സീമാബൽ (എസ് എസ് ബി) നിലവിൽ ഒഴിവുകൾ ഉള്ള 155 ഹെഡ്കോൺസ്റ്റബിൾ ഒഴിവുകളിലേക്ക് ഓൺലൈൻ വഴി അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2021 ഓഗസ്റ്റ് 9 വരെ അപേക്ഷിക്കാം. താല്പര്യമുള്ള വ്യക്തികൾ ചുവടെ നൽകിയിട്ടുള്ള വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ ചുവടെ പരിശോധിക്കാം.
• ബോർഡ്: Sashastra Seema Bal (SSB)
• ജോലി തരം: Central Govt
• നിയമനം: താൽക്കാലികം
• ജോലിസ്ഥലം: ഇന്ത്യയിലുടനീളം
• ആകെ ഒഴിവുകൾ: 115
• അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
• അപേക്ഷിക്കേണ്ട തീയതി: 10/07/2021
• അവസാന തീയതി: 09/08/2021
Vacancy Details
സശസ്ത്ര സീമ ബൽ (SSB) 115 ഹെഡ് കോൺസ്റ്റബിൾ (മിനിസ്റ്റീരിയൽ) ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ വിഭാഗക്കാർക്കും ഉള്ള ഒഴിവ് വിവരങ്ങൾ ചുവടെ.
- UR: 47
- OBC: 26
- SC: 21
- ST: 10
Age Limit Details
18 വയസ്സിനും 25 വയസ്സിനും ഇടയിൽ പ്രായമുള്ള വ്യക്തികൾക്ക് അപേക്ഷിക്കാം. വയസ്സിളവ് അർഹിക്കുന്ന സംവരണ വിഭാഗക്കാർക്ക് സർക്കാർ മാനദണ്ഡപ്രകാരം ഇളവുകൾ ലഭിക്കുന്നതാണ്.
Educational Qualifications
ഇന്റർ മീഡിയേറ്റ് അല്ലെങ്കിൽ പ്ലസ് ടു യോഗ്യത ഉള്ളവർക്കാണ് അവസരം. കമ്പ്യൂട്ടറിൽ ഇംഗ്ലീഷ് ടൈപ്പിംഗ് വേഗത 35 wpm അല്ലെങ്കിൽ ഹിന്ദിയിൽ 30 wpm വേഗത ഉണ്ടായിരിക്കണം.
Salary Details
സശസ്ത്ര സീമാബൽ റിക്രൂട്ട്മെന്റ് വഴി ഹെഡ് കോൺസ്റ്റബിൾ തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മാസം 25,500 രൂപ മുതൽ 81100 രൂപ വരെ മാസം ശമ്പളം ലഭിക്കും.
Application Fees Details
- 100 രൂപയാണ് അപേക്ഷാ ഫീസ്
- SC/ST/ വനിതകൾ എന്നിവർക്ക് അപേക്ഷാഫീസ് ഇല്ല
- ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/ ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവ മുഖേന അപേക്ഷാഫീസ് അടയ്ക്കാം.
How to Apply?
➢ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. യോഗ്യത പരിശോധിക്കുക.
➢ യോഗ്യരായ ഉദ്യോഗാർഥികൾ ചുവടെ നൽകിയിട്ടുള്ള Apply Now എന്ന ഓപ്ഷൻ പ്രയോഗിക്കുക
➢ തുടർന്ന് വരുന്ന വിൻഡോയിൽ അപേക്ഷാ ഫീസ് അടക്കുക
➢ ശേഷം തുറന്നുവരുന്ന അപേക്ഷ ഫോം പൂരിപ്പിക്കുക
➢ ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക
➢ ഭാവിയിലെ ആവശ്യങ്ങൾക്ക് വേണ്ടി അപേക്ഷാഫോമിന്റെ പകർപ്പ് പ്രിന്റ് എടുത്തു വെക്കുക