വെസ്റ്റ് സെൻട്രൽ റെയിൽവേ നിലവിലുള്ള സ്റ്റേഷൻ മാസ്റ്റർ ഒഴിവുകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 2021 ജൂലൈ 25 വരെ https://wcr.indianrailways.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷിക്കുന്നതിന് മുൻപ് സ്റ്റേഷൻ മാസ്റ്റർ തസ്തികയിലേക്കുള്ള വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം, അപേക്ഷിക്കേണ്ട വിധം, തിരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങിയ കൂടുതൽ വിവരങ്ങൾ ചുവടെ പരിശോധിക്കാം.
Job Details
- ബോർഡ്: West Central Railway
- ജോലി തരം: Central Govt
- നിയമനം: സ്ഥിരം
- ജോലിസ്ഥലം: ഇന്ത്യയിലുടനീളം
- ആകെ ഒഴിവുകൾ: 38
- അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
- അപേക്ഷിക്കേണ്ട തീയതി: 25 ജൂൺ 2021
- അവസാന തീയതി: 25 ജൂലൈ 2021
Vacancy Details
വെസ്റ്റ് സെൻട്രൽ റെയിൽവെ 38 സ്റ്റേഷൻ മാസ്റ്റർ ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
- UR: 18
- OBC: 12
- SC: 05
- ST: 03
Age Limit Details
- UR: 18-40
- OBC: 18-43
- SC: 18-45
- ST: 18-45
Educational Qualifications
ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി
Salary Details
വെസ്റ്റേൺ റെയിൽവേ റിക്രൂട്ട്മെന്റ് വഴി സ്റ്റേഷൻ മാസ്റ്റർ തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാൽ മാസം 61400 രൂപ വരെ ശമ്പളം ലഭിക്കും. ശമ്പളത്തിന് പുറമേ മറ്റ് കേന്ദ്ര സർക്കാർ ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.
Selection Procedure
- കമ്പ്യൂട്ടർ അടിസ്ഥാനമാക്കി പരീക്ഷ
- അഭിരുചി പരീക്ഷ
- മെഡിക്കൽ പരീക്ഷ/ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ
How to Apply Station Master Recruitment?
- താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. യോഗ്യത ഉണ്ടോ എന്ന് പരിശോധിക്കുക.
- യോഗ്യരായ ഉദ്യോഗാർഥികൾ നൽകിയിട്ടുള്ള ലിങ്ക് ഉപയോഗിച്ച് അപേക്ഷിക്കാൻ ആരംഭിക്കുക.
- അപേക്ഷാഫോമിൽ ചോദിച്ചിട്ടുള്ള വ്യക്തിഗത വിവരങ്ങൾ പൂരിപ്പിക്കുക.
- രക്ഷ കർത്താവിന്റെ പേര്, ജനനത്തീയതി എന്നിവ എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ ഉള്ളതുപോലെ തന്നെ പൂരിപ്പിക്കുക.
- അപേക്ഷിക്കുന്നതിന് പ്രത്യേകിച്ച് അപേക്ഷാ ഫീസ് ഒന്നും തന്നെ അടയ്ക്കേണ്ട ആവശ്യമില്ല.
- ഭാവിയിലെ ആവശ്യങ്ങൾക്ക് വേണ്ടി അപേക്ഷാഫോം ഇന്റെ പകർപ്പ് പ്രിന്റ് ഔട്ട് എടുത്തു വെക്കുക.