കേരള സർക്കാർ സ്ഥാപനമായ ഔഷധി വീണ്ടും വിവിധ തസ്തികകളിലേക്ക് വിജ്ഞാപനം പുറത്തിറക്കിയിരിക്കുകയാണ്. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് 2021 ഓഗസ്റ്റ് 25 വരെ അപേക്ഷകൾ സമർപ്പിക്കാം. വിദ്യാഭ്യാസയോഗ്യത, പ്രതിമാസ വേതനം, ഒഴിവുകളുടെ എണ്ണം, പ്രായപരിതി തുടങ്ങിയ കൂടുതൽ വിവരങ്ങൾ ചുവടെ പരിശോധിക്കാം.
Job Details
• ബോർഡ്: Oushadhi
• ജോലി തരം: Kerala Govt
• ആകെ ഒഴിവുകൾ: 04
• വിജ്ഞാപന നമ്പർ: ഇ4-30/08
• ജോലിസ്ഥലം: കേരളം
• അപേക്ഷിക്കേണ്ട വിധം: ഓഫ്‌ലൈൻ
• അപേക്ഷിക്കേണ്ട തീയതി: 27/07/2021
• അവസാന തീയതി: 25.08.2021
ഒഴിവുകളുടെ വിവരങ്ങൾ
ഔഷധി നിലവിൽ നാല് ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
• ഫാർമസിസ്റ്റ്: 03
• ബൊട്ടാണിസ്റ്: 01
പ്രായപരിധി വിവരങ്ങൾ
20 വയസ്സിനും 41 വയസ്സിനും ഇടയിൽ പ്രായമുള്ളവരായിരിക്കണം. സംവരണ വിഭാഗക്കാർക്ക് സർക്കാർ ചട്ടങ്ങൾ പ്രകാരം ഇളവുകൾ ബാധകം.
വിദ്യാഭ്യാസ യോഗ്യത
ഫാർമസിസ്റ്റ്
ബി. ഫാം
ബൊട്ടാണിസ്റ്
എം.എസ്.സി ബോട്ടണി
പ്രതിമാസ വേതനം
കേരള സർക്കാർ സ്ഥാപനമായ ഔഷധി റിക്രൂട്ട്മെന്റ് വഴി നിയമനം ലഭിച്ചാൽ ഓരോ തസ്തികകളിലേക്കും ലഭിക്കുന്ന ശമ്പളം വിവരങ്ങൾ ചുവടെ.
• ഫാർമസിസ്റ്റ്: 14100/-
• ബൊട്ടാണിസ്റ്: 14100/-
അപേക്ഷിക്കേണ്ട വിധം?
⧫ അർഹരായ ഉദ്യോഗാർത്ഥികൾ 2021 ഓഗസ്റ്റ് 25 വൈകുന്നേരം 5 മണിക്ക് മുൻപ് തപാൽ വഴി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്
⧫ വയസ്സ്, ജാതി, വിദ്യാഭ്യാസയോഗ്യത തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം ചുവടെ കാണുന്ന വിലാസത്തിലേക്ക് അയക്കേണ്ടതാണ്.
⧫ വിലാസം:
The Pharmaceutical Corporation (IM) Kerala Limited Kuttanellur, Thrissur - 680006
⧫ അപേക്ഷയോടൊപ്പം ഫോൺ നമ്പർ നിർബന്ധമായും രേഖപ്പെടുത്തേണ്ടതാണ്.
⧫ കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം പരിശോധിക്കുക.