RWF Recruitment 2021: Apply Offline for 192 Apprentice Vacancies

റെയിൽ വീൽ ഫാക്ടറി വിവിധ അപ്രെന്റിസ് ഒഴിവുകളിലേക്ക് നിയമനത്തിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. ഇന്ത്യൻ റെയിൽവേ ജോലികൾ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്ക് ഈ അവസര

റെയിൽ വീൽ ഫാക്ടറി വിവിധ അപ്രെന്റിസ് ഒഴിവുകളിലേക്ക് നിയമനത്തിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. ഇന്ത്യൻ റെയിൽവേ ജോലികൾ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 2021 സെപ്റ്റംബർ 13 നകം അപേക്ഷകൾ സമർപ്പിക്കണം. വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം, അപേക്ഷിക്കേണ്ട വിധം, തുടങ്ങിയ കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിട്ടുള്ള വിവരണങ്ങൾ വായിച്ചു നോക്കുക.

 Job Details

• ബോർഡ്: Rail Wheel Factory (RWF)
• ജോലി തരം: Central Govt
• നിയമനം: താൽക്കാലികം
• ജോലിസ്ഥലം: ബാംഗ്ലൂർ
• ആകെ ഒഴിവുകൾ: 192
• അപേക്ഷിക്കേണ്ട വിധം: തപാൽ 
• അപേക്ഷിക്കേണ്ട തീയതി: 13.08.2921
• അവസാന തീയതി: 13.09.2021

Vacancy Details

റെയിൽ വീൽ ഫാക്ടറി 192 അപ്രെന്റിസ് ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
  • ഫിറ്റർ: 85
  • മെഷീനിസ്റ്റ്: 31
  • മെക്കാനിക് (മോട്ടോർ വെഹിക്കിൾ): 03
  • ടർണർ: 05
  • CNC പ്രോഗ്രാമിംഗ് കം ഓപ്പറേറ്റർ (COE ഗ്രൂപ്പ്‌): 23
  • ഇലക്ട്രീഷ്യൻ: 18
  • ഇലക്ട്രോണിക് മെക്കാനിക്: 22

Age Limit Details

15 വയസ്സിനും 24 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് അപ്രെന്റിസ് ട്രെയിനിങ്ങിന് വേണ്ടി അപേക്ഷ നൽകാം. സംവരണ വിഭാഗക്കാർക്ക് സർക്കാർ അനുവദിച്ചിട്ടുള്ള ഇളവുകൾ ലഭിക്കുന്നതാണ്.

Educational Qualifications

ഏതെങ്കിലും അംഗീകൃത ബോർഡിൽ നിന്നും 50 ശതമാനം മാർക്കോടെ പത്താംക്ലാസ് വിജയം, ബന്ധപ്പെട്ട ട്രേഡിൽ നാഷണൽ കൗൺസിൽ ഫോർ വൊക്കേഷനൽ ട്രെയിനിങ് സർട്ടിഫിക്കറ്റ്.

Salary Details

  • ഫിറ്റർ, മെഷീനിസ്റ്റ്, മെക്കാനിക്ക്, ടർണർ, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക് മെക്കാനിക്ക് തസ്തികകളിലേക്ക് മാസം 10,899 രൂപ വീതം
  • CNC പ്രോഗ്രാമിംഗ് കം ഓപ്പറേറ്റർ തസ്തികയിലേക്ക് 12,261 രൂപ വീതം മാസം ശമ്പളം ലഭിക്കുന്നു.

Application Fees

  • 100 രൂപയാണ് അപേക്ഷാ ഫീസ്
  • വനിതകൾ, SC/ST/PWD വിഭാഗക്കാർക്ക് അപേക്ഷാ ഫീസ് ഇല്ല
  • അപേക്ഷാഫീസ് ഇന്ത്യൻ പോസ്റ്റ് ഓഫീസ് വഴിയോ ഡിമാൻഡ് ഡ്രാഫ്റ്റ് വഴിയോ നാഷണലൈസ്ഡ് ബാങ്കുകൾ വഴിയോ അടക്കാം.

How to Apply?

  • യോഗ്യരായ ഉദ്യോഗാർഥികൾ താഴെ നൽകിയിട്ടുള്ള അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുക.
  • അപേക്ഷാഫോം പ്രിന്റ് ഔട്ട് എടുക്കുക. പൂരിപ്പിക്കുക
  • പൂരിപ്പിച്ച അപേക്ഷ ഫോം നോടൊപ്പം അപേക്ഷാ ഫീസ് അടച്ചതിന്റെ രസീത് ഉൾപ്പെടുത്തി താഴെ നൽകിയിട്ടുള്ള വിലാസത്തിൽ അയക്കുക.
Office of the principal chief personnel officer, Personnel Department, Rail Wheel Factory, Yelahanka, Bangalore - 560 064
  • അപേക്ഷ അയക്കുന്ന കവറിന് മുകളിൽ "APPLICATION FOR THE POST OF-----" എന്ന് രേഖപ്പെടുത്തിയിരിക്കണം
  • കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിട്ടുള്ള വിജ്ഞാപനം പരിശോധിക്കുക 
Notification

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs