Kerala Government Jobs 2021: Apply Online 13 Security Guard/ Watcher Vacancies

Kerala Public Service Commission officially invites security guard/ security guard grade II/ watcher grade II vacancies. Applications online only thro

കേരള സർക്കാരിന്റെ വിവിധ വകുപ്പുകൾക്ക് കീഴിൽ ഏഴാം ക്ലാസ് യോഗ്യത ഉള്ളവർക്ക് സെക്യൂരിറ്റി ഗാർഡ്/ വാച്ചർ തസ്തികകളിൽ ജോലി നേടാൻ അവസരം. കേരള സർക്കാർ ജോലികൾ തിരയുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. യോഗ്യരായ ഉദ്യോഗാർഥികൾ 2021 സെപ്റ്റംബർ 22 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷകൾ സമർപ്പിക്കണം. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം, അപേക്ഷിക്കേണ്ട വിധം തുടങ്ങിയ വിവരങ്ങൾ ചുവടെ പരിശോധിക്കാം.

Job Details

• ബോർഡ്‌: Kerala Public Service Commission

• ജോലി തരം: Kerala Govt

• നിയമനം: സ്ഥിരം 

• ജോലിസ്ഥലം: കേരളം 

• ആകെ ഒഴിവുകൾ: 13

• കാറ്റഗറി നമ്പർ: 309/2021

• നിയമന രീതി: നേരിട്ടുള്ള നിയമനം 

• അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ 

• അപേക്ഷിക്കേണ്ട തീയതി: 16.08.2021

• അവസാന തീയതി: 22.09.2021

Vacancy Details

കേരള പബ്ലിക് സർവീസ് കമ്മീഷൻ മുഖേനയാണ് സെക്യൂരിറ്റി ഗാർഡ്/ സെക്യൂരിറ്റി ഗാർഡ് ഗ്രേഡ് -II/ വാച്ചർ ഗ്രേഡ് -II തസ്തികകളിലേക്ക് നിയമനം നടത്തുന്നത്. വിവിധ ജില്ലകളിലായി 13 ഒഴിവുകൾ ആണ് നിലവിലുള്ളത്. റാങ്ക് ലിസ്റ്റ് പ്രാബല്യത്തിൽ വരുന്നത് മുതൽ ഒരു വർഷത്തേക്ക് റിപ്പോർട്ട് ചെയ്യപ്പെടുന്ന ഒഴിവുകളിലേക്ക് നിലവിലുള്ള റാങ്ക് ലിസ്റ്റിൽനിന്ന് നിയമനം നടത്തുന്നതാണ്. റാങ്ക് ലിസ്റ്റ് കാലാവധി ഒരു വർഷം ആയിരിക്കും.

Age Limit Details

• 18 വയസ്സിനും 45 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം 

• ഉദ്യോഗാർത്ഥികൾ 02.01.1976 നും 01.01.2003നും ഇടയിൽ ജനിച്ചവരായിരിക്കണം

• പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്കും മറ്റ് സംവരണ വിഭാഗക്കാർക്കും സർക്കാർ അനുവദിച്ചിട്ടുള്ള വയസ്സിളവുകൾ ലഭിക്കുന്നതാണ്.

Educational Qualifications

  • ഏഴാം ക്ലാസ് അല്ലെങ്കിൽ തുല്യത
  • ഏതെങ്കിലും സായുധസേന കളിൽ മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം. ഉദാഹരണത്തിന്: ആർമി/ നേവി / എയർ ഫോഴ്സ്
  • സൈക്കിൾ ഓടിക്കാൻ അറിഞ്ഞിരിക്കണം
  • ഉയരം 168 സെന്റീമീറ്റർ
  • ചെസ്റ്റ് 81 സെന്റീമീറ്റർ. 5 സെന്റീമീറ്റർ വികസിപ്പിക്കാൻ കഴിയണം
  • സ്ത്രീകൾ ഈ തസ്തികകളിലേക്ക് അപേക്ഷിക്കാൻ അർഹരല്ല 

Salary Details

 കേരള പബ്ലിക് സർവീസ് കമ്മീഷൻ മുഖേന സെക്യൂരിറ്റി ഗാർഡ്/ വാച്ചർ തസ്തികകളിലേക്ക് നിയമനം ലഭിച്ചാൽ ശമ്പളം എത്രയാണെന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടില്ല. കേരള സർക്കാരിന് കീഴിലുള്ള കമ്പനി / കോർപ്പറേഷൻ / ബോർഡ് എന്നീ മേഖലകളിൽ നിയമനം ലഭിക്കുന്ന മുറക്ക് ശമ്പള വിവരങ്ങൾ അറിയുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം വായിക്കുക.

How to Apply?

• ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റ് https://thulasi.psc.kerala.gov.in വഴി രജിസ്റ്റർ ചെയ്ത ശേഷം അപേക്ഷിക്കുക.

• രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ യൂസർ നെയിം,പാസ്സ്‌വേർഡ്, ക്യാപ്ച്ച എന്നിവ നൽകി ലോഗിൻ ചെയ്യുക.

• ശേഷം നോട്ടിഫിക്കേഷൻ എന്ന ഭാഗം സെലക്ട് ചെയ്യുക. താഴെ സെർച്ച് ബാർ ഓപ്ഷൻ തിരഞ്ഞെടുക്കുക.

• തുടർന്ന് 309/2021 എന്ന കാറ്റഗറി നമ്പർ സെർച്ച് ചെയ്യുക.

• Apply now എന്ന ഓപ്ഷൻ ഉപയോഗിച്ച് അപേക്ഷിക്കുക.

• ഭാവിയിലെ ഉപയോഗത്തിനായി ഉദ്യോഗാർഥികൾ ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് എടുത്ത് സൂക്ഷിക്കേണ്ടതാണ്.

• 2021 സെപ്റ്റംബർ 22 വരെ ഓൺലൈൻ വഴി അപേക്ഷകൾ സമർപ്പിക്കാം 

Notification

Apply Now

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs