പ്ലസ് വൺ ഹയർ സെക്കൻഡറി ഒന്നാംഘട്ട അലോട്ട്മെന്റ് പ്രഖ്യാപിച്ചു. പ്രവേശനം 2021 സെപ്റ്റംബർ 23 മുതൽ 2021 ഒൿടോബർ ഒന്ന് വരെ.
റിസൾട്ട് പരിശോധിക്കേണ്ട രീതി?
എന്ന ലിങ്ക് ഓപ്പൺ ചെയ്യുക
- ആരുടെ യൂസർ നെയിം (ആപ്ലിക്കേഷൻ നമ്പർ), പാസ്സ്‌വേർഡ് ടൈപ്പ് ചെയ്യുക
- നിങ്ങളുടെ ജില്ല സെലക്ട് ചെയ്യുക
- Login പ്രസ് ചെയ്യുക
- തുടർന്ന് അലോട്ട്മെന്റ് സ്റ്റാറ്റസ് കാണുവാൻ സാധിക്കും
ആദ്യഘട്ട അലോട്ട്മെന്റ് എന്താണ്?
ഹയർസെക്കൻഡറി ഒന്നാംവർഷ പ്രവേശനത്തിന് ഏകജാലക അപേക്ഷയിൽ നൽകിയ ഓപ്ഷൻ അടിസ്ഥാനത്തിൽ പ്രസിദ്ധീകരിച്ച ആദ്യ റാങ്ക് ലിസ്റ്റ് ആണ് ആദ്യഘട്ട അലോട്ട്മെന്റ് എന്ന് പറയുന്നത്. അലോട്ട്മെന്റ് ലഭിച്ചവർക്ക് അലോട്ട്മെന്റ് ലെറ്ററിൽ പ്രവേശനത്തിന് ഹാജരാകേണ്ട ദിവസവും സമയവും രേഖപ്പെടുത്തിയിട്ടുണ്ടാകും. (സെപ്റ്റംബർ 23,25,29, ഒൿടോബർ 1 ദിവസങ്ങളിലാണ് പ്രവേശന ഷെഡ്യൂൾ). ക്രിറ്റിക്കൽ കണ്ടയ്മെന്റ്, കോ വിഡ് നിരീക്ഷണം എന്നിവയിൽ പെട്ടവർക്ക് പ്രവേശനത്തിനായി അനുവദിച്ച അവസാന തീയതിക്കുള്ളിൽ ഹാജരാകാൻ സാധിക്കില്ലെങ്കിൽ ഓൺലൈനായി പ്രവേശനം നേടാനുള്ള സൗകര്യം ക്യാൻഡിഡേറ്റ് ലോഗിനിൽ ലഭ്യമാക്കിയിട്ടുണ്ട്. അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാർഥികളെ തുടർന്നുള്ള അലോട്ട്മെന്റ്കളിൽ പരിഗണിക്കുന്നതല്ല.