കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നിലവിലുള്ള പ്രൊജക്റ്റ് അസിസ്റ്റന്റ് ഒഴിവുകളിലേക്ക് ഇന്റർവ്യൂ വഴി നിയമനം നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് താഴെ നൽകിയിട്ടുള്ള യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കാവുന്നതാണ്. കേരള സർക്കാറിന് കീഴിലുള്ള സ്ഥാപനമാണ് കേരള വനഗവേഷണ സ്ഥാപനം.
Job Highlights
🏅 സ്ഥാപനം: Kerala Forest Research Institute
🏅 ജോലി തരം: Kerala Govt
🏅 നിയമനം: നേരിട്ടുള്ള നിയമനം
🏅 പരസ്യ നമ്പർ: KFRI/GOKRP 826/2021
🏅 തസ്തിക: പ്രൊജക്റ്റ്
🏅 ആകെ ഒഴിവുകൾ: 10
🏅 ജോലിസ്ഥലം: തൃശ്ശൂർ
🏅 അപേക്ഷിക്കേണ്ടവിധം: ഇന്റർവ്യൂ
🏅 വിജ്ഞാപന തീയതി: 2021 സെപ്റ്റംബർ 20
🏅 ഇന്റർവ്യൂ തീയതി: 2021 ഒക്ടോബർ 6
Vacancy Details
കേരള വന ഗവേഷണ കേന്ദ്രത്തിൽ നിലവിൽ 10 പ്രൊജക്റ്റ് അസിസ്റ്റന്റ് ഒഴിവുകളാണ് ഉള്ളത്.
Age Limit Details
18 വയസ്സിനും 36 വയസ്സിനും ഇടയിൽ പ്രായമുള്ള വർക്കാണ് അവസരം ഉള്ളത്. വയസ്സ് 2021 ജനുവരി ഒന്നിന് 36 വയസ്സ് കവിയരുത്. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് അഞ്ചും മറ്റു പിന്നോക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ്.
Educational Qualifications
ബോട്ടണി/ സുവോളജി/ ഫോറസ്ട്രി/ എൻവിറോൺമെന്റൽ സയൻസ്/ സോഷ്യോളജി ഇവയിൽ ഏതെങ്കിലും വിഷയത്തിൽ ഒന്നാം ക്ലാസ് ബിരുദം.
Salary Details
കേരള വന ഗവേഷണ കേന്ദ്രം നടത്തുന്ന റിക്രൂട്ട്മെന്റ് വഴി പ്രൊജക്റ്റ് അസിസ്റ്റന്റ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ മാസം 19000 രൂപ ശമ്പളം ലഭിക്കും.
How to Apply?
- താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ നേരിട്ട് ഹാജരായി എഴുത്ത് പരീക്ഷയിലും അഭിമുഖത്തിലും പങ്കെടുക്കാവുന്നതാണ്.
- അപേക്ഷകർ കേരളത്തിലുടനീളം യാത്ര ചെയ്ത് ഫീൽഡ് വർക്ക് ചെയ്യുവാൻ സന്നദ്ധനായിരിക്കണം
- കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കാൻ ആവശ്യപ്പെടുന്നു