KPSC Chauffeur Gr II Recruitment 2021: Apply Online Latest Vacancies

കേരള ടൂറിസം ഡിപ്പാർട്ട്മെന്റ് ഡ്രൈവർ ഗ്രേഡ് II ഒഴിവുകളിലേക്ക് നിയമനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. കേരള സർക്കാർ ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഇത് മികച്ച അവസര

കേരള ടൂറിസം ഡിപ്പാർട്ട്മെന്റ് ഡ്രൈവർ ഗ്രേഡ് II ഒഴിവുകളിലേക്ക് നിയമനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. കേരള സർക്കാർ ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഇത് മികച്ച അവസരം ആയിരിക്കും. താല്പര്യമുള്ള അപേക്ഷകർ 2021 ഒക്ടോബർ 20 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷിക്കാം ശ്രദ്ധിക്കുക. അപേക്ഷിക്കേണ്ട ഓരോ ഘട്ടങ്ങളും യോഗ്യത മാനദണ്ഡങ്ങളും താഴെ വിശദമായി നൽകിയിട്ടുണ്ട് അതു കൂടി വായിച്ചു നോക്കുക.

Job Details

  • ഡിപ്പാർട്ട്മെന്റ്: ടൂറിസം
  • ജോലി തരം: Kerala Govt
  • നിയമനം: സ്ഥിര നിയമനം
  • ജോലിസ്ഥലം: കേരളം 
  • ആകെ ഒഴിവുകൾ: 08
  • കാറ്റഗറി നമ്പർ: 367/2021
  • നിയമന രീതി: നേരിട്ടുള്ള നിയമനം 
  • അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ 
  • അപേക്ഷിക്കേണ്ട തീയതി: 15.09.2021
  • അവസാന തീയതി: 20.10.2021

Vacancy Details

കേരള ടൂറിസം ഡിപ്പാർട്ട്മെന്റ് ഡ്രൈവർ ഗ്രേഡ് II (Chauffeur) ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നിലവിൽ വിവിധ ജില്ലകളിലായി 8 ഒഴിവുകളാണ് ഉള്ളത്.

  1. തിരുവനന്തപുരം: 02
  2. എറണാകുളം: 03
  3. കണ്ണൂർ: 02
  4. കാസർഗോഡ്: 01

Age Limit Details

♻️ 18 വയസ്സിനും 36 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം 

♻️ ഉദ്യോഗാർത്ഥികൾ 02.01.1985 നും 01.01.2003നും ഇടയിൽ ജനിച്ചവരായിരിക്കണം

♻️ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്കും മറ്റ് സംവരണ വിഭാഗക്കാർക്കും സർക്കാർ അനുവദിച്ചിട്ടുള്ള വയസ്സിളവുകൾ ലഭിക്കുന്നതാണ്.

Educational Qualifications

  • എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ യോഗ്യത
  • സാധുവായ ഡ്രൈവിംഗ് ലൈസൻസ്, ലൈറ്റ് വാഹനങ്ങൾ ഓടിക്കുന്നതിൽ മൂന്ന് വർഷത്തെ പരിചയം ഉണ്ടായിരിക്കണം അതോടൊപ്പം ഡ്രൈവേഴ്സ് ബാഡ്ജ് ഉണ്ടായിരിക്കണം.
  • കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന പ്രാക്ടിക്കൽ പരീക്ഷ വിജയിക്കണം 

Salary Details

ടൂറിസം ഡിപ്പാർട്ട്മെന്റിന് കീഴിലുള്ള ഡ്രൈവർ ഗ്രേഡ് II ഒഴിവുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ മാസം 19000 രൂപ മുതൽ 43,600 രൂപ വരെ പ്രതിമാസം ലഭിക്കുന്നതാണ്. ജോലി ലഭിച്ചാൽ കേരള സർക്കാരിന്റെ PF, ബോണസ്... തുടങ്ങിയ എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.

Selection Procedure

  • എഴുത്ത് പരീക്ഷ
  • വ്യക്തിഗത ഇന്റർവ്യൂ
  • സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ

How to Apply?

കേരള പബ്ലിക് സർവീസ് കമ്മീഷൻ മുഖേനയാണ് ഡ്രൈവർ ഗ്രേഡ് II ഒഴിവുകളിലേക്ക് അപേക്ഷിക്കേണ്ടത്. അപേക്ഷ സമർപ്പിച്ചശേഷം ഭാവിയിലെ ഉപയോഗത്തിനായി ഉദ്യോഗാർത്ഥികൾ ഓൺലൈൻ അപേക്ഷയുടെ Print Out എടുത്ത് സൂക്ഷിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈലിലെ MY Applications എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുക്കാവുന്നതാണ്. അപേക്ഷ സംബന്ധമായി കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന കത്തിടപാടുകളിൽ അപേക്ഷയുടെ പ്രിന്റ് ഔട്ട് കൂടി സമർപ്പിക്കേണ്ടതാണ്. വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്സ് മുതലായവ തെളിയിക്കുന്നതിനുള്ള അസ്സൽ പ്രമാണങ്ങൾ കേരള പബ്ലിക് സർവീസ് കമ്മീഷൻ ആവശ്യപ്പെടുമ്പോൾ ഹാജരാക്കിയാൽ മതിയാകും. അപേക്ഷിക്കേണ്ട ഓരോ ഘട്ടങ്ങളും താഴെ.

  • ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റ് https://thulasi.psc.kerala.gov.in വഴി രജിസ്റ്റർ ചെയ്ത ശേഷം അപേക്ഷിക്കുക.
  • രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ യൂസർ നെയിം,പാസ്സ്‌വേർഡ്, ക്യാപ്ച്ച എന്നിവ നൽകി ലോഗിൻ ചെയ്യുക.
  • ശേഷം നോട്ടിഫിക്കേഷൻ എന്ന ഭാഗം സെലക്ട് ചെയ്യുക. താഴെ സെർച്ച് ബാർ ഓപ്ഷൻ തിരഞ്ഞെടുക്കുക.
  • തുടർന്ന് 368/2021 എന്ന കാറ്റഗറി നമ്പർ സെർച്ച് ചെയ്യുക.
  • Apply now എന്ന ഓപ്ഷൻ ഉപയോഗിച്ച് അപേക്ഷിക്കുക.
  • ഭാവിയിലെ ഉപയോഗത്തിനായി ഉദ്യോഗാർഥികൾ ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് എടുത്ത് സൂക്ഷിക്കേണ്ടതാണ്.
  • 2021 ഒക്ടോബർ 20 വരെ ഓൺലൈൻ വഴി അപേക്ഷകൾ സമർപ്പിക്കാം 

Notification

Apply Now

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs