KSBCDC Junior Assistant Recruitment 2021: Apply Online

കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ നിലവിലുള്ള ജൂനിയർ അസിസ്റ്റന്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള അപേക്ഷകർ 2021 ഒക്ടോ.......

കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ നിലവിലുള്ള ജൂനിയർ അസിസ്റ്റന്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള അപേക്ഷകർ 2021 ഒക്ടോബർ 20 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷിക്കാൻ ശ്രദ്ധിക്കുക. അപേക്ഷിക്കേണ്ട ഓരോ ഘട്ടങ്ങളും യോഗ്യത മാനദണ്ഡങ്ങളും താഴെ വിശദമായി നൽകിയിട്ടുണ്ട് അതു കൂടി വായിച്ചു നോക്കുക.

Job Details

  • ഡിപ്പാർട്ട്മെന്റ്: കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ (KSBCDC)
  • ജോലി തരം:
  • Kerala Govt
  • നിയമനം: സ്ഥിര നിയമനം
  • ജോലിസ്ഥലം: കേരളം 
  • ആകെ ഒഴിവുകൾ: 03
  • കാറ്റഗറി നമ്പർ: 348/2021
  • നിയമന രീതി: നേരിട്ടുള്ള നിയമനം 
  • അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ 
  • അപേക്ഷിക്കേണ്ട തീയതി: 15.09.2021
  • അവസാന തീയതി: 20.10.2021

Vacancy Details

കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ നിലവിലുള്ള 3 ജൂനിയർ അസിസ്റ്റന്റ് ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. റാങ്ക് ലിസ്റ്റ് കാലാവധി ഒരു വർഷമായിരിക്കും. ഒരു വർഷത്തിനുള്ളിൽ റിപ്പോർട്ട് ചെയ്യുന്ന കൂടുതൽ ഒഴിവുകളിലേക്ക് ഈ റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നടത്തുന്നതാണ്.

Age Limit Details

• 18 വയസ്സിനും 36 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം 

• ഉദ്യോഗാർത്ഥികൾ 02.01.1985 നും 01.01.2003നും ഇടയിൽ ജനിച്ചവരായിരിക്കണം

• പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്കും മറ്റ് സംവരണ വിഭാഗക്കാർക്കും സർക്കാർ അനുവദിച്ചിട്ടുള്ള വയസ്സിളവുകൾ ലഭിക്കുന്നതാണ്.

Educational Qualifications

  • ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ഡിഗ്രി
  • ഏതെങ്കിലും ഗവൺമെന്റ് അംഗീകൃത സ്ഥാപനത്തിൽ നിന്നും കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ 6 മാസത്തെ ഡിപ്ലോമ കോഴ്സ്  

Salary Details

 കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ വകുപ്പ് റിക്രൂട്ട്മെന്റ് വഴി ജൂനിയർ അസിസ്റ്റന്റ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ മാസം 22,200 രൂപ മുതൽ 48000 രൂപ വരെ ശമ്പളം ലഭിക്കുന്നതാണ്. ശമ്പളത്തിന് പുറമേ  മറ്റ് സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ കൂടി ലഭിക്കുന്നതാണ്.

Selection Procedure

  • എഴുത്ത് പരീക്ഷ
  • വ്യക്തിഗത ഇന്റർവ്യൂ
  • സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ

How to Apply?

കേരള പബ്ലിക് സർവീസ് കമ്മീഷൻ മുഖേനയാണ് ജൂനിയർ അസിസ്റ്റന്റ് ഒഴിവുകളിലേക്ക് അപേക്ഷിക്കേണ്ടത്. അപേക്ഷ സമർപ്പിച്ചശേഷം ഭാവിയിലെ ഉപയോഗത്തിനായി ഉദ്യോഗാർത്ഥികൾ ഓൺലൈൻ അപേക്ഷയുടെ Print Out എടുത്ത് സൂക്ഷിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈലിലെ MY Applications എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുക്കാവുന്നതാണ്. അപേക്ഷ സംബന്ധമായി കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന കത്തിടപാടുകളിൽ അപേക്ഷയുടെ പ്രിന്റ് ഔട്ട് കൂടി സമർപ്പിക്കേണ്ടതാണ്. വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്സ് മുതലായവ തെളിയിക്കുന്നതിനുള്ള അസ്സൽ പ്രമാണങ്ങൾ കേരള പബ്ലിക് സർവീസ് കമ്മീഷൻ ആവശ്യപ്പെടുമ്പോൾ ഹാജരാക്കിയാൽ മതിയാകും. അപേക്ഷിക്കേണ്ട ഓരോ ഘട്ടങ്ങളും താഴെ.

  • ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റ് https://thulasi.psc.kerala.gov.in വഴി രജിസ്റ്റർ ചെയ്ത ശേഷം അപേക്ഷിക്കുക.
  • രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ യൂസർ നെയിം,പാസ്സ്‌വേർഡ്, ക്യാപ്ച്ച എന്നിവ നൽകി ലോഗിൻ ചെയ്യുക.
  • ശേഷം നോട്ടിഫിക്കേഷൻ എന്ന ഭാഗം സെലക്ട് ചെയ്യുക. താഴെ സെർച്ച് ബാർ ഓപ്ഷൻ തിരഞ്ഞെടുക്കുക.
  • തുടർന്ന് 348/2021 എന്ന കാറ്റഗറി നമ്പർ സെർച്ച് ചെയ്യുക.
  • Apply now എന്ന ഓപ്ഷൻ ഉപയോഗിച്ച് അപേക്ഷിക്കുക.
  • ഭാവിയിലെ ഉപയോഗത്തിനായി ഉദ്യോഗാർഥികൾ ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് എടുത്ത് സൂക്ഷിക്കേണ്ടതാണ്.
  • 2021 ഒക്ടോബർ 20 വരെ ഓൺലൈൻ വഴി അപേക്ഷകൾ സമർപ്പിക്കാം 

Notification

Apply Now

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs