പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിലുള്ള വിവിധ ഓഫീസുകളിൽ ഓഫീസ് മാനേജ്മെന്റ് ട്രെയിനികളെ തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ പട്ടികവർഗ്ഗ യുവതി യുവാക്കളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു കൊള്ളുന്നു. സംസ്ഥാനത്ത് 140 ഒഴിവിലേക്കാണ് നിലവിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷിക്കാനുള്ള യോഗ്യത മാനദണ്ഡങ്ങൾ താഴെ നൽകിയിട്ടുണ്ട് അത് പരിശോധിക്കുക.
Job Highlights
🏅 വകുപ്പ്: പട്ടികവർഗ്ഗ വികസന വകുപ്പ്
🏅 ജോലി തരം: --
🏅 നിയമനം: താൽക്കാലികം
🏅 പരസ്യ നമ്പർ: നമ്പർ.ഇ6-9659/2021
🏅 തസ്തിക: ഓഫീസ് മാനേജ്മെന്റ് ട്രെയിനി
🏅 ആകെ ഒഴിവുകൾ: 140
🏅 ജോലിസ്ഥലം: കേരളം
🏅 അപേക്ഷിക്കേണ്ടവിധം: --
🏅 അപേക്ഷിക്കേണ്ട തീയതി: 02.09.3021
🏅 അവസാന തീയതി: 30.09.2021
ഒഴിവുകളുടെ വിവരങ്ങൾ
പട്ടികവർഗ്ഗ വികസന വകുപ്പിനു കീഴിലുള്ള വിവിധ ഓഫീസുകളിൽ ഓഫീസ് മാനേജ്മെന്റ് ട്രെയിനികളെ തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ എല്ലാ ജില്ലകളിലും ആയി 140 ഒഴിവുകളാണ് ഉള്ളത്.
പ്രായ പരിധി വിവരങ്ങൾ
അപേക്ഷകർ 01.01.2021 ൽ 18 വയസ്സ് പൂർത്തിയായവരും 35 വയസ്സ് കവിയാത്തവരും ആയിരിക്കണം.
വിദ്യാഭ്യാസ യോഗ്യത
എസ്എസ്എൽസി പാസായവർക്ക് അപേക്ഷിക്കാവുന്നതാണ്. ബിരുദധാരികൾക്ക് 5 മാർക്ക് ഗ്രേസ്മാർക്ക് ആയി ലഭിക്കുന്നതായിരിക്കും
ശമ്പള വിവരങ്ങൾ
പരിശീലനത്തിനായി തിരഞ്ഞെടുക്കപ്പെട്ടാൽ പ്രതിമാസം 10000 രൂപ ഓണറേറിയം നൽകുന്നതാണ്
യോഗ്യത മാനദണ്ഡങ്ങൾ
- എസ്എസ്എൽസി പാസായിരിക്കണം
- 18 വയസ്സിനും 35 വയസ്സിനും ഇടയിൽ ആയിരിക്കണം പ്രായപരിധി
- ഉദ്യോഗാർഥികളുടെ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത് (കുടുംബ നാഥന്റെ/ സംരക്ഷകന്റെ വരുമാനം)
- പട്ടികവർഗ്ഗ യുവതി-യുവാക്കൾ ആയിരിക്കണം
അപേക്ഷിക്കേണ്ട വിധം?
- പട്ടികവർഗ്ഗ വികസന വകുപ്പിന്റെ അതാത് ജില്ലാതല ഓഫീസുകളുടെ കീഴിൽ സർക്കാർ നിർദ്ദേശിച്ചിട്ടുള്ള കോവിഡ്19 മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ച് നടത്തുന്ന എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പരിശീലനത്തിനായി തിരഞ്ഞെടുക്കുന്നത്.
- അപേക്ഷാഫോറങ്ങൾ എല്ലാ പ്രോജക്ട് ഓഫീസ് / ട്രൈബൽ ഡെവലപ്മെന്റ് ഓഫീസ്/ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിൽ നിന്നും വിതരണം ചെയ്യുന്നതായിരിക്കും.
- പൂരിപ്പിച്ച അപേക്ഷ അവരവരുടെ ജില്ലയിലെ പ്രൊജക്റ്റ് ഓഫീസ്/ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസ് / ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിൽ സമർപ്പിക്കേണ്ടതാണ്
- അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി 2021 സെപ്റ്റംബർ 30 ആയിരിക്കും
- ഒരുതവണ പരിശീലനം നേടിയവർ വീണ്ടും അപേക്ഷിക്കാൻ പാടുള്ളതല്ല
- തിരഞ്ഞെടുക്കപ്പെടുന്നവർ പരിശീലനത്തിന് റിപ്പോർട്ട് ചെയ്യുമ്പോൾ വരുമാന സർട്ടിഫിക്കറ്റ്, നിലവിലുള്ള റേഷൻ കാർഡ്, വരുമാനം സംബന്ധിച്ച് 200 രൂപയുടെ മുദ്രപത്രത്തിൽ അഫിഡവിറ്റ് എന്നിവ ഹാജരാക്കേണ്ടതാണ്
- കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിട്ടുള്ള ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കുക